ഇലക്ടറൽ ബോണ്ട്: രാഷ്ട്രീയ പാർട്ടികൾ സമാഹരിച്ചത് 16,518 കോടി, 94 ശതമാനം ബോണ്ടുകളുടെയും മുഖവില ഒരു കോടി രൂപ

ഇലക്ടറൽ ബോണ്ട്: രാഷ്ട്രീയ പാർട്ടികൾ സമാഹരിച്ചത് 16,518 കോടി, 94 ശതമാനം ബോണ്ടുകളുടെയും മുഖവില ഒരു കോടി രൂപ

രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിങ് സംബന്ധിച്ച വിവരങ്ങൾ തിരഞ്ഞെടുപ്പുകളില്‍ സുപ്രധാനമാണെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കി
Updated on
2 min read

2018 മുതൽ ഇലക്ടറൽ ബോണ്ടിലൂടെ രാഷ്ട്രീയ പാർട്ടികൾ സമാഹരിച്ചത് 16,518 കോടി. 30 ഘട്ടങ്ങളിലായി സമാഹരിച്ച 94 ശതമാനം ബോണ്ടുകളുടെയും മുഖവില ഒരു കോടി രൂപയായിരുന്നു എന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. 2018 മുതലുള്ള കാലയളവിൽ സംഭാവന നൽകിയ ഭൂരിഭാഗം ആളുകളും കോർപ്പറേറ്റുകളും ഉയർന്ന ആസ്തിയുള്ള വ്യക്തികളുമാകുവാനാണ് സാധ്യതയെന്നാണ് ഇവ സൂചിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ രാഷ്ട്രീയ പാർട്ടികൾ പ്രസക്തമാണ്. രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിങ് സംബന്ധിച്ച വിവരങ്ങൾ അറിയുക എന്നത് തിരഞ്ഞെടുപ്പുകളില്‍ സുപ്രധാനമാണെന്ന് കഴിഞ്ഞ ദിവസം ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കി കൊണ്ടുള്ള വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കി. പൊതുമേഖലാ ബാങ്കായ എസ്‌ബിഐയ്ക്കാണ് ഇലക്ടറൽ ബോണ്ടുകളുടെ നടത്തിപ്പ് ചുമതല. ഇലക്ടറൽ ബോണ്ട് പദ്ധതി പ്രകാരം ബോണ്ടുകളിൽ ആരാണ് പങ്ക് നൽകുന്നതെന്നോ ആരാണ് വാങ്ങുന്നതെന്നോ വ്യക്തമാക്കേണ്ടതില്ല. പാർട്ടികൾക്ക് അവരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ വഴി സംഭാവന ചെയ്യപ്പെട്ട തുക പിൻവലിക്കാം.

ഇലക്ടറൽ ബോണ്ട്: രാഷ്ട്രീയ പാർട്ടികൾ സമാഹരിച്ചത് 16,518 കോടി, 94 ശതമാനം ബോണ്ടുകളുടെയും മുഖവില ഒരു കോടി രൂപ
ഇലക്ടറൽ ബോണ്ട്: കഴിഞ്ഞ സാമ്പത്തികവർഷം കോർപ്പറേറ്റ് സംഭാവനയിൽ 90 ശതമാനവും ലഭിച്ചത് ബിജെപിക്ക്

പല കമ്പനികളും നേരിട്ടും ഷെല് കമ്പനികൾ വഴിയും നിരവധി ട്രസ്റ്റുകൾ വഴിയും സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അതിൽ ഭൂരിഭാഗവും അവരുടെ ബാലൻസ് ഷീറ്റുകളിൽ പ്രത്യേക എൻട്രികളായി ഫണ്ടിംഗ് വെളിപ്പെടുത്തിയിട്ടില്ലെന്നും കോർപ്പറേറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.

വിദേശത്തുനിന്ന് ഉൾപ്പെടെ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും രാഷ്ട്രീയ പാർട്ടികൾക്ക് നേരിട്ട് സംഭാവന സ്വീകരിക്കാവുന്ന തരത്തിലാണ് ഇലക്ടറൽ ബോണ്ട് നിയമം വിഭാവനം ചെയ്തത്. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇത്തരത്തിൽ സംഭാവനകൾ നൽകാം. അതിനായി സ്റ്റേറ്റ് ഓഫ് ബാങ്ക് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽനിന്നും നിശ്ചിത തുകയ്ക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയാൽ മതി. 1000, 10,000, ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നീ തുകകളുടെ മൂല്യത്തിലാണ് ബോണ്ടുകളുള്ളത്. ഈ ബോണ്ടുകൾ 15 ദിവസത്തിനുള്ളിൽ രാഷ്ട്രീയ പാർട്ടികൾ പണമാക്കി മാറ്റണം. ഇതിന്റെ ഗുണിതങ്ങളായി എത്ര പണം വേണമെങ്കിലും സംഭാവന ചെയ്യാം. ബോണ്ട് വാങ്ങുന്നയാളുടെ പേര്, ഉടമസ്ഥാവകാശ വിവരങ്ങളൊന്നും അതിൽ രേഖപ്പെടുത്താറില്ല.

ഇലക്ടറൽ ബോണ്ട്: രാഷ്ട്രീയ പാർട്ടികൾ സമാഹരിച്ചത് 16,518 കോടി, 94 ശതമാനം ബോണ്ടുകളുടെയും മുഖവില ഒരു കോടി രൂപ
ജെയ്റ്റ്ലിയുടെ 'കണ്ടുപിടിത്തം', ബിജെപിയുടെ വരുമാനത്തിന്റെ 60 ശതമാനത്തിലേറെയും ബോണ്ട് വഴി; മോദിസര്‍ക്കാരിന് വൻ തിരിച്ചടി

എസ്ബിഐ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2018ൽ 1,056.73 കോടി, 2019ൽ 5,071.99 കോടി, 2020ൽ 363.96 കോടി, 2021ൽ 1,502.29 കോടി, 2021ൽ 3,703 കോടി, 2022ൽ 3,703 കോടി രൂപ, 2023ൽ 4,818 കോടി രൂപ എന്നിങ്ങനെയാണ് ലഭിച്ച സംഭാവനകൾ.

വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട സംഭാവനകളുടെ വിശദാംശങ്ങൾക്കൊപ്പം, വർഷങ്ങളായി വിറ്റതും എൻക്യാഷ് ചെയ്തതുമായ മൊത്തം ഇലക്ടറൽ ബോണ്ടുകളുടെ എണ്ണവും ഇലക്ടറൽ ബോണ്ടുകൾ പണമാക്കി മാറ്റാൻ യോഗ്യരായ പാർട്ടികളുടെ വിശദാംശങ്ങളും മാത്രമാണ് എസ്ബിഐ നൽകുന്നത്. മാര്‍ച്ച് ആറിനകം പാര്‍ട്ടികള്‍ക്ക് ലഭിച്ച ഇലക്ടറല്‍ ബോണ്ടുകളുടെ വിവരം എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കണമെന്ന് സുപ്രീം കോടതി. സംഭാവനകളുടേയും ലഭിച്ച പാര്‍ട്ടികളുടേയും വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ മാര്‍ച്ച് 13നകം കമ്മിഷന്‍ പ്രസിദ്ധപ്പെടുത്തണമെന്നും സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്.

ഇലക്ടറൽ ബോണ്ട്: രാഷ്ട്രീയ പാർട്ടികൾ സമാഹരിച്ചത് 16,518 കോടി, 94 ശതമാനം ബോണ്ടുകളുടെയും മുഖവില ഒരു കോടി രൂപ
ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധം; റദ്ദാക്കണം, സംഭാവനകളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയണമെന്ന് സുപ്രീംകോടതി

അടുത്തിടെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി നവംബറിൽ നടന്ന ഇലക്ടറൽ ബോണ്ടുകളുടെ 29-ാം ഘട്ട വിൽപ്പനയിൽ രാഷ്ട്രീയ പാർട്ടികൾ സമാഹരിച്ചത് 1000 കോടി രൂപയാണ്.

ജനുവരിയിൽ നടന്ന അവസാന ഘട്ടത്തിൽ രാജ്യത്ത് ഒരിടത്തും തിരഞ്ഞെടുപ്പ് നടന്നില്ലെങ്കിലും രാഷ്ട്രീയ പാർട്ടികൾ ഇലക്ടറൽ ബോണ്ടുകൾ വഴി സമാഹരിച്ചത് 570.05 കോടി രൂപയായിരുന്നു. 2024 ജനുവരി 2 മുതൽ 11 വരെയുള്ള വിൽപ്പന കാലയളവിലാണ് ഈ തുക സമാഹരിച്ചത്.

logo
The Fourth
www.thefourthnews.in