രാജസ്ഥാനില്‍ 199 മണ്ഡലങ്ങളില്‍ ജനം വിധിയെഴുതിത്തുടങ്ങി; വോട്ടെടുപ്പ് പുരോഗമിക്കുന്നു

രാജസ്ഥാനില്‍ 199 മണ്ഡലങ്ങളില്‍ ജനം വിധിയെഴുതിത്തുടങ്ങി; വോട്ടെടുപ്പ് പുരോഗമിക്കുന്നു

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഗുര്‍മീത് സിങ് കോണോർ മരിച്ചത് കാരണം ഗംഗാനഗറിലെ കരണ്‍പൂര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് മാറ്റിവച്ചു
Updated on
1 min read

രാജസ്ഥാനില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 199 മണ്ഡലങ്ങളിലുള്ള വോട്ടെടുപ്പാണ് ഇന്ന് രാവിലെ ഏഴിന് ആരംഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഗുര്‍മീത് സിങ് കോണോറിന്റെ മരണം മൂലം ഗംഗാനഗറിലെ കരണ്‍പൂര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് മാറ്റിവച്ചു. 200 അംഗ നിയമസഭയാണ് രാജസ്ഥാനിലേത്.

183 വനിതകള്‍ ഉള്‍പ്പെടെ 1875 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന രാജസ്ഥാനില്‍ 5,26,90,146 വോട്ടര്‍മാരാണുള്ളത്. 51,507 പോളിങ് സ്‌റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ മൂന്നിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. രാജസ്ഥാനില്‍ ബിജെപി മുഴുവന്‍ സീറ്റിലും മത്സരിക്കുന്നുണ്ട്. അതേസമയം ഭരത്പൂര്‍ മണ്ഡലം സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളിന് വിട്ടുകൊടുത്ത് ബാക്കിയുള്ള സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇന്ന് വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്.

രാജസ്ഥാനില്‍ 199 മണ്ഡലങ്ങളില്‍ ജനം വിധിയെഴുതിത്തുടങ്ങി; വോട്ടെടുപ്പ് പുരോഗമിക്കുന്നു
ജനവികാരം അനുകൂലം, കോൺഗ്രസ് എടുത്ത പണിക്ക് രാജസ്ഥാനിൽ ഫലമുണ്ടാകുമോ? പോളിങ് ഇന്ന്
ബിജെപി നേതാവ് വസുന്ധര രാജെയും മകനും പോളിങ് സ്‌റ്റേഷനില്‍
ബിജെപി നേതാവ് വസുന്ധര രാജെയും മകനും പോളിങ് സ്‌റ്റേഷനില്‍

താരപ്രചാരകരെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപിയും കോണ്‍ഗ്രസും തങ്ങളുടെ പരസ്യപ്രചാരണങ്ങള്‍ അവസാനിപ്പിച്ചത്. ബിജെപിയുടെ അവസാന ലാപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമുള്‍പ്പെടെയുള്ളവര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. കോണ്‍ഗ്രസിനുവേണ്ടി പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി.

ബിജെപി പതിവുപോലെ വിഭജനതന്ത്രവും ഹിന്ദുത്വവും പുറത്തെടുത്തപ്പോള്‍ കോണ്‍ഗ്രസ് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും പ്രകടനപത്രികയിലെ ജനക്ഷേമ പദ്ധതികളും മുന്നോട്ടുവച്ചാണ് ജനങ്ങളെ അഭിമുഖീകരിച്ചത്. രാജസ്ഥാനിലെ ക്രമസമാധാന പ്രശ്‌നങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും അഴിമതിയുമാണ് ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ ബിജെപി മുന്നോട്ടുവെക്കുന്ന ആയുധങ്ങള്‍.

അതേസമയം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇനി ബാക്കിയുള്ളത് തെലങ്കാനയിലെ തിരഞ്ഞെടുപ്പ് മാത്രമാണ്. തെലങ്കാനയില്‍ നവംബര്‍ 30നാണ് വോട്ടെടുപ്പ്.

logo
The Fourth
www.thefourthnews.in