പ്രജ്വലിന്റെ ഗാഡ്ജറ്റുകൾ നിർണായകം; തെളിവ് നശിപ്പിച്ചതായി സംശയം

പ്രജ്വലിന്റെ ഗാഡ്ജറ്റുകൾ നിർണായകം; തെളിവ് നശിപ്പിച്ചതായി സംശയം

മൊബൈൽ ഫോൺ ഉൾപ്പടെയുള്ള ഗാഡ്ജറ്റുകൾ ശാസ്ത്രീയ പരിശോധനക്ക് അയക്കും. തെളിവുകൾ നശിപ്പിച്ചെങ്കിൽ കേസെടുക്കും
Updated on
1 min read

പ്രജ്വല്‍ രേവണ്ണയുടെ മൊബൈൽ ഫോണുകളിൽ നിന്ന് ലൈംഗികാതിക്രമക്കേസ്‌ അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിക്കുമോ? പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നു കരുതുന്ന പ്രതിയുടെ രണ്ടു മൊബൈൽ ഫോണുകളും അന്വേഷണ സംഘം പിടിച്ചെടുത്തെങ്കിലും ഇവയുടെ മെമ്മറി ശൂന്യമാണെന്ന വിവരമാണ് പുറത്തു വരുന്നത്. ഐ ഫോണുകളും ലാപ്ടോപ്പും ഉൾപ്പടെ പ്രതിയുടെ കൈവശമുള്ള എല്ലാ ഗാഡ്ജറ്റുകളും  അറസ്റ്റിലായ ഉടൻ  അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

പ്രജ്വലിന്റെ ഗാഡ്ജറ്റുകൾ നിർണായകം; തെളിവ് നശിപ്പിച്ചതായി സംശയം
പ്രജ്വലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; അറസ്റ്റിലായത് ഒളിവില്‍പ്പോയി മുപ്പത്തിയഞ്ചാം നാള്‍

 പ്രജ്വൽ തെളിവുകൾ നശിപ്പിച്ചതായാണ് പ്രാഥമിക പരിശോധനയിൽ തന്നെ കണ്ടെത്തിയിരിക്കുന്നത്. ഐ ക്‌ളൗഡിൽ സൂക്ഷിച്ചിരുന്ന  ദൃശ്യങ്ങളും ഫോട്ടോകളും  ഡോക്യൂമെന്റുകളും ഡിലീറ്റ് ചെയ്ത നിലയിലാണ്. ലൈംഗികാതിക്രമവും ദൃശ്യങ്ങൾ പകർത്തലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി നടക്കുന്നത് കൊണ്ട് ഏതൊക്കെ മൊബൈലുകളിലാണ്   ദൃശ്യങ്ങൾ പകർത്തിയതെന്നും അന്വേഷണ സംഘത്തിന് വ്യക്തത ലഭിച്ചിട്ടില്ല. പ്രജ്വലിന്റെ കയ്യിൽ നിന്ന്  നേരിട്ട് പിടിച്ചെടുത്ത ഫോണുകളുടെയും ഹാസനിലെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത പഴയ ഫോണുകളിലെയും മെമ്മറി വീണ്ടെടുക്കാൻ ഹൈദരാബാദിലെ  ഫോറൻസിക് ലാബിനെ എസ്‌ ഐ റ്റി ആശ്രയിക്കും. പ്രതി തെളിവ് നശിപ്പിച്ചെന്നു ബോധ്യമായാൽ ആ വകുപ്പ് കൂടി ചുമത്തി കേസെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

പ്രജ്വലിനെ ദേഹപരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കുന്ന അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ ആവശ്യപ്പെടും. ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന  ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് പ്രജ്വലിനെതിരെയുള്ള കേസ് പരിഗണിക്കുന്നത്.  കസ്റ്റഡി കാലാവധിയിൽ വിശദമായി ചോദ്യം ചെയ്തും തെളിവെടുപ്പിന് ഹാജരാക്കിയും അന്വേഷണം ത്വരിതപ്പെടുത്താനാണ് ശ്രമം.

പ്രജ്വലിന്റെ ഗാഡ്ജറ്റുകൾ നിർണായകം; തെളിവ് നശിപ്പിച്ചതായി സംശയം
അറസ്റ്റ് ഒഴിവാക്കാനുള്ള അവസാന വഴിയും അടഞ്ഞു; പ്രജ്വലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി 

പ്രജ്വൽ ഒളിവിൽ പോയ 34 ദിവസങ്ങളിലും അന്വേഷണം കാര്യമായി മുന്നോട്ടു നീങ്ങിയിരുന്നില്ല . ലൈംഗിക അതിക്രമത്തിന് വിധേയരായ  മൂന്നു  സ്ത്രീകൾ മാത്രമാണ് നിലവിൽ പ്രജ്വലിനെതിരെ പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. പ്രജ്വൽ നൽകിയ ജാമ്യ ഹർജിയും ജനപ്രതിനിധികളുടെ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. വെള്ളിയാഴ്ച പുലർച്ചെ ജർമനിയിൽ നിന്ന് തിരിച്ചെത്തിയ പ്രജ്വൽ രേവണ്ണയെ ബെംഗളൂരു വിമാനത്താവളത്തിനകത്തു വെച്ച് അന്വേഷണ സംഘം അറസ്റ്റു ചെയ്യുകയായിരുന്നു . പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട് വൈകാതെ വിദേശകാര്യ മന്ത്രാലയം റദ്ദ് ചെയ്യും.

logo
The Fourth
www.thefourthnews.in