ഓഹരി മുഴുവന്‍ അദാനിക്ക്: എൻഡിടിവി സ്ഥാപകരായ രാധിക-പ്രണോയ് റോയിമാരുടെ ശേഷിക്കുന്ന ഓഹരികൾ കൂടി നൽകാൻ തീരുമാനം

ഓഹരി മുഴുവന്‍ അദാനിക്ക്: എൻഡിടിവി സ്ഥാപകരായ രാധിക-പ്രണോയ് റോയിമാരുടെ ശേഷിക്കുന്ന ഓഹരികൾ കൂടി നൽകാൻ തീരുമാനം

എഎംജി മീഡിയ നെറ്റ്‌വർക്ക്‌സിന്റെ ഉപകമ്പനിയായ വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎൽ) വഴി നേരത്തെ എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ ഏറ്റെടുത്തിരുന്നു
Updated on
2 min read

പ്രമുഖ ദേശീയ മാധ്യമ സ്ഥാപനമായ എൻഡിടിവി സ്ഥാപകരായ രാധിക- പ്രണോയ് റോയിമാരുടെ ശേഷിക്കുന്ന ഓഹരികൾ കൂടി അദാനിക്ക് കൈമാറും. ഇരുവരും ചേർന്നിറക്കിയ പ്രസ്താവനയിലാണ് തീരുമാനം അറിയിച്ചത്. ശതകോടീശ്വരനായ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്വർക്സ് ലിമിറ്റഡിനാണ് ഓഹരികൾ കൈമാറുന്നത്. എഎംജി മീഡിയ നെറ്റ്‌വർക്ക്‌സിന്റെ ഉപകമ്പനിയായ വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎൽ) വഴി നേരത്തെ എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെയാണ് ഓപ്പൺ ഓഫർ അംഗീകരിച്ച് ബാക്കി ഓഹരി കൂടി വിൽക്കാൻ രാധിക- പ്രണോയ് റോയിമാർ തീരുമാനിച്ചിരിക്കുന്നത്.

പ്രസ്താവന
പ്രസ്താവന

അദാനിയുടെ മേൽനോട്ടത്തിലുള്ള എൻഡിടിവിയുടെ വളർച്ചയെ പ്രതീക്ഷയോടെ നോക്കി കാണുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. എൻഡിടിവിയുടെ 61.45 ശതമാനം ഓഹരികളിൽ 29.18 ശതമാനം ഓഹരി നേരത്തെ തന്നെ എഎംജി ഗ്രൂപ്പ് സ്വന്തമാക്കുകയായിരുന്നു. അദാനിയുമായി നടത്തിയ ചർച്ചകൾ ക്രിയാത്മകമായിരുന്നു എന്നും മുന്നോട്ട് വെച്ച നിർദേശങ്ങളെല്ലാം പൂർണ മനസോടെ അദ്ദേഹം സ്വീകരിച്ചുവെന്നും റോയിമാർ പറഞ്ഞു.

ഓഹരി മുഴുവന്‍ അദാനിക്ക്: എൻഡിടിവി സ്ഥാപകരായ രാധിക-പ്രണോയ് റോയിമാരുടെ ശേഷിക്കുന്ന ഓഹരികൾ കൂടി നൽകാൻ തീരുമാനം
'എൻഡിടിവി അന്താരാഷ്ട്ര തലത്തിലുള്ള ബ്രാൻഡ് ആകണം, ഉടമകൾക്കും എഡിറ്റോറിയലിനും ഇടയിൽ ലക്ഷ്മണ രേഖയുണ്ടാകും' - ഗൗതം അദാനി

എഎംജി മീഡിയ നെറ്റ്‌വർക്ക്‌സ് ലിമിറ്റഡിന്റെ ഉപകമ്പനിയായ വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎൽ) വഴിയാണ് 29.18 ശതമാനം ഓഹരികൾ ഏറ്റെടുത്തത്. 99.9 ശതമാനം ഓഹരികൾ സ്വന്തമായതോടെ, ആർആർപിആർ കമ്പനിയുടെ നിയന്ത്രണാധികാരം വിസിപിഎല്ലിന് ലഭിച്ചു. ഇതിനു പുറമെ 26 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കാനും ഗ്രൂപ്പ് ആ സമയത്ത് തന്നെ സന്നദ്ധത അറിയിച്ചിരുന്നു.

പ്രസ്താവനയുടെ സംക്ഷിപ്ത രൂപം

ഇന്ത്യയിലെ മാധ്യമപ്രവർത്തനം കൂടുതൽ വളരാൻ ആവശ്യമായ ശക്തവും ഫലപ്രദവുമായ ഒരു ബ്രോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോം രാജ്യത്ത് ആവശ്യമാണെന്ന വിശ്വാസത്തിലാണ് 1988ൽ ഞങ്ങൾ എൻഡിടിവി ആരംഭിച്ചത്. 34 വർഷത്തിന് ശേഷം പരിശോധിക്കുമ്പോൾ, ഞങ്ങളുടെ ആദർശങ്ങളും പ്രതീക്ഷകളും എൻഡിടിവി നിറവേറ്റി എന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്. കൂടാതെ "ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വിശ്വസനീയമായ വാർത്താ ബ്രോഡ്കാസ്റ്റർ" ആയി അംഗീകരിക്കപ്പെട്ടതിലും ഒരുപാട് അഭിമാനവും നന്ദിയുമുണ്ട്.

എൻഡിടിവിയുടെ നിലവിലെ ഏറ്റവും വലിയ ഓഹരി ഉടമയാണ് എഎംജി നെറ്റ്വർക്ക്. അതുകൊണ്ട് തന്നെ നടത്തിയ ചർച്ചകളുടെ ബലമായി എൻ‌ഡി‌ടി‌വിയിലെ ഞങ്ങളുടെ മിക്ക ഓഹരികളും എ‌എം‌ജി മീഡിയ നെറ്റ്‌വർക്കിലേക്ക് നൽകാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്.

ഗൗതം അദാനിയുമായി നടത്തിയ ചർച്ചകൾ ക്രിയാത്മകമായിരുന്നു. ഞങ്ങൾ മുന്നോട്ട് വെച്ച നിർദേശങ്ങളെല്ലാം വളരെ തുറന്ന മനസോടെയാണ് അദ്ദേഹം അംഗീകരിച്ചത്. പുതിയ മികച്ചൊരു സംഘത്തിന്റെ കീഴിൽ എൻഡിടിവിയുടെ തുടർന്നുള്ള വളർച്ച വളരെ പ്രതീക്ഷയോടെയാണ് ഞങ്ങൾ നോക്കികാണുന്നത്. അത് ഇന്ത്യക്ക് അഭിമാനകരമാകുമെന്നും കരുതുന്നു.

logo
The Fourth
www.thefourthnews.in