ആരോഗ്യ സംവിധാനത്തിന്റെ അപര്യാപ്തത; മാസം തികയാതെയുള്ള ജനന നിരക്കില്‍ ഇന്ത്യ മുന്നിലെന്ന്‌ റിപ്പോര്‍ട്ട്‌

ആരോഗ്യ സംവിധാനത്തിന്റെ അപര്യാപ്തത; മാസം തികയാതെയുള്ള ജനന നിരക്കില്‍ ഇന്ത്യ മുന്നിലെന്ന്‌ റിപ്പോര്‍ട്ട്‌

ഓരോ രാജ്യത്തും 2020ൽ ഉണ്ടായ മാസം തികയാതെയുള്ള ജനനങ്ങളുടെ കണക്കെടുക്കുകയും അവ 2010-ലെ കണക്കുകളുമായി താരതമ്യപ്പെടുത്തിയായിരുന്നു പഠനം
Updated on
1 min read

മാതൃ-ശിശു സൂചകങ്ങളിൽ ഇന്ത്യ വലിയ പുരോഗതി കൈവരിക്കുമ്പോഴും മാസം തികയാതെയുള്ള പ്രസവങ്ങൾ കുറയ്ക്കുന്നതിൽ രാജ്യം പിന്നിലെന്ന് പഠന റിപ്പോർട്ട്. 2023 ഒക്‌ടോബർ ആറിന് യുകെയിൽനിന്നുള്ള മെഡിക്കൽ ജേർണലായ 'ദി ലാൻസെറ്റി'ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വെളിപ്പെടുത്തൽ. ആഗോള തലത്തിൽ മാസം തികയാതെ ഉണ്ടാകുന്ന ജനനങ്ങളിൽ 20 ശതമാനവും ഇന്ത്യയിലാണ്. 3·02 ദശലക്ഷം ശിശുക്കളാണ് ഇത്തരത്തില്‍ രാജ്യത്ത് പിറന്നുവീഴുന്നത്. ഉയർന്ന ജനസംഖ്യ, ഗർഭകാല പരിചരണം, ആവശ്യമുള്ള എല്ലാവർക്കും പ്രസവ സേവനങ്ങൾ ലഭ്യമാക്കാൻ പര്യാപ്തമല്ലാത്ത ആരോഗ്യ സംവിധാനം എന്നിവയാണ് ഇവയുടെ കാരണങ്ങളെന്നും ലേഖനത്തിൽ പറയുന്നു.

194 രാജ്യങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തിയാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. ഓരോ രാജ്യത്തും 2020ൽ ഉണ്ടായ മാസം തികയാതെയുള്ള ജനനങ്ങളുടെ കണക്കെടുക്കുകയും അവ 2010-ലെ കണക്കുകളുമായി താരതമ്യപ്പെടുത്തിയായിരുന്നു പഠനം. 2020ലെ ഇന്ത്യയിലെ കണക്കനുസരിച്ച് ഓരോ ആയിരം ജനങ്ങളിൽ13 എണ്ണം മാസം തികയാതെയുള്ള പ്രസവങ്ങളായിരുന്നു. 2010ലെ ഈ നിരക്ക് 13.1 ആയിരുന്നുവെന്നും ലേഖനം പറയുന്നു. ഈ സൂചികയിൽ ഏറ്റവും മുന്നിലാണ് ഇന്ത്യ. പാകിസ്താൻ, നൈജീരിയ, ചൈന, എത്യോപ്യ, ബംഗ്ലാദേശ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, യു.എസ് എന്നീ രാജ്യങ്ങളാണ് തൊട്ട് പുറകിൽ. ഗർഭാവസ്ഥയുടെ 37-ാം ആഴ്‌ചയ്‌ക്ക് മുൻപ് ജനിക്കുന്ന കുഞ്ഞിനെയാണ് മാസം തികയാതെയുള്ള ജനനം എന്ന നിർവചനത്തിനുളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണ പ്രസവത്തിന് 40 ആഴ്ചകളാണ് വേണ്ടതെന്നാണ് കണക്കാക്കുന്നത്.

ആരോഗ്യ സംവിധാനത്തിന്റെ അപര്യാപ്തത; മാസം തികയാതെയുള്ള ജനന നിരക്കില്‍ ഇന്ത്യ മുന്നിലെന്ന്‌ റിപ്പോര്‍ട്ട്‌
ഏഷ്യന്‍ ഗെയിംസ്: ഇന്ത്യക്ക് മെഡല്‍ സെഞ്ചുറി, കബഡിയിലും അമ്പെയ്ത്തിലും സ്വര്‍ണം

ഇത്രയും ഉയർന്ന സംഖ്യ ഉണ്ടാകുന്നതിന് പിന്നിൽ ചില കാരണങ്ങളും ലേഖനം ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ ഉയർന്ന ജനസംഖ്യയാണ് അതിലൊന്ന്. ആളുകളുടെ എണ്ണം കൂടുതലായതിനാൽ പ്രസവങ്ങളും മേല്പറഞ്ഞ രാജ്യങ്ങളിൽ കൂടുതലായി സംഭവിക്കുന്നതിനാലാണ് മൂന്ന് ദശലക്ഷം പോലെയുള്ള കണക്കുകൾ ഉണ്ടാകുന്നതെന്നും പഠനം പറയുന്നു. ഉയർന്ന നിലവാരമുള്ള കുടുംബാസൂത്രണം, ഗർഭകാല പരിചരണം, പ്രസവ സേവനങ്ങൾ എന്നിവ ആവശ്യമുള്ള എല്ലാ വ്യക്തികൾക്കും നൽകാൻ കഴിയാത്ത ആരോഗ്യ സംവിധാനങ്ങൾ എന്നിവയും ഉയർന്ന കണക്കുകൾക്ക് കാരണമാകുന്നുണ്ടെന്നും ലേഖനത്തിൽ രചയിതാക്കൾ കൂട്ടിച്ചേർക്കുന്നു.

ആരോഗ്യ സംവിധാനത്തിന്റെ അപര്യാപ്തത; മാസം തികയാതെയുള്ള ജനന നിരക്കില്‍ ഇന്ത്യ മുന്നിലെന്ന്‌ റിപ്പോര്‍ട്ട്‌
'ലോകം ഉരുകുന്നു'; 2023ന്റെ മൂന്നിലൊന്ന് ദിനങ്ങളിലും ആഗോളതാപന അളവ് മുന്നറിയിപ്പ്‌ പരിധി കടന്നതായി പഠനം

നവജാത ശിശുക്കളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം കൂടിയാണ് മാസം തികയും മുൻപേയുള്ള ജനനം. കുട്ടികൾ ജനിച്ച് ഒരു മാസത്തിനുള്ളിൽ മരിക്കുന്ന സാഹചര്യങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. നാഷണൽ ഫാമിലി ഹെൽത്ത് സർവേ ഡാറ്റ പ്രകാരം നവജാതശിശു മരണങ്ങൾ ഗണ്യമായി കുറയ്ക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ഈ സൂചികയിൽ ഏറ്റവും മുൻപിൽ രാജ്യം തന്നെയാണ്. കൂടാതെ, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), 2023 മെയ് മാസത്തിൽ പുറത്തിറക്കിയ ‘ബോൺ ടൂ സൂൺ’ എന്ന റിപ്പോർട്ടിൽ, ഭാരക്കുറവിന്റെ രണ്ട് അടിസ്ഥാന കാരണങ്ങളിലൊന്നായി മാസം തികയാതെയുള്ള ജനനങ്ങളെ കണക്കാക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in