അയോധ്യയിലെ പ്രതിഷ്ഠാ ദിനം:  'ചരിത്രപരമായ ഒരു ഘട്ടം പൂർത്തിയാകുന്നു'; പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് രാഷ്‌ട്രപതി

അയോധ്യയിലെ പ്രതിഷ്ഠാ ദിനം: 'ചരിത്രപരമായ ഒരു ഘട്ടം പൂർത്തിയാകുന്നു'; പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് രാഷ്‌ട്രപതി

ചടങ്ങിന് മുന്നോടിയായി നരേന്ദ്ര മോദിയുടെ വ്രതം ശ്രീരാമനോടുള്ള സമ്പൂർണ്ണ ഭക്തിയുടെ ഉദാഹരണമെന്നും രാഷ്‌ട്രപതി
Updated on
1 min read

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകൾ ബാക്കിനിൽക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതിയുടെ കത്ത്. അയോധ്യയിലെ രാമപ്രതിഷ്ഠയോടെ ചരിത്രപരമായ ഒരു ഘട്ടം പൂർത്തിയാകുന്നുവെന്നും ചടങ്ങിന് മുന്നോടിയായി നരേന്ദ്ര മോദിയുടെ വ്രതം ശ്രീരാമനോടുള്ള സമ്പൂർണ്ണ ഭക്തിയുടെ ഉദാഹരണമെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമു.

അയോധ്യയിലെ പ്രതിഷ്ഠാ ദിനം:  'ചരിത്രപരമായ ഒരു ഘട്ടം പൂർത്തിയാകുന്നു'; പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് രാഷ്‌ട്രപതി
സായുധ വാഹനങ്ങള്‍, ഷാര്‍പ് ഷൂട്ടര്‍മാര്‍, പതിനായിരത്തോളം പോലീസുകാര്‍; കനത്ത സുരക്ഷയില്‍ അയോധ്യ

'പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യവ്യാപകമായി നടക്കുന്ന ആഘോഷ പരിപാടികൾ രാജ്യത്തിന്റെ നിത്യമായ ആത്മാവിനെയാണ് എടുത്തുകാട്ടുന്നത്. രാജ്യത്തിന്റെ പുനരുത്ഥാരണത്തിൽ ഒരു പുതിയ ഘട്ടം ആരംഭിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ സാധിച്ചതിൽ നാമെല്ലാവരും ഭാഗ്യവാന്മാരാണ്. നമ്മുടെ സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തിന്റെ ഏറ്റവും മികച്ച വശങ്ങളെയാണ് ശ്രീരാമൻ സൂചിപ്പിക്കുന്നത്. പ്രധാനമായും, തിന്മക്കെതിരായി പ്രവർത്തിക്കുന്ന നന്മയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. ശ്രീരാമന്റെ ജീവിതവും തത്വങ്ങളും രാജ്യത്തിന്റെ ചരിത്രത്തിലെ നിരവധി പ്രധാന സംഭവങ്ങളെ സ്വാധീനിക്കുകയും രാഷ്ട്രനിർമാതാക്കളെ പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മഹാത്മാ ഗാന്ധി തന്റെ അവസാന ശ്വാസം വരെ രാമനാമത്തിൽ നിന്നാണ് ശക്തി നേടിയത്', കത്തിൽ പറയുന്നു.

നാളെ ഉച്ചക്ക് 12.20നാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങ് നിര്‍വഹിക്കുക. അന്താരാഷ്ട്ര പ്രതിനിധികളും രാജ്യത്തെ പ്രമുഖരും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങിൽ പങ്കെടുക്കും. പ്രാണപ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് അയോധ്യ നഗരത്തില്‍ കനത്ത സുരക്ഷയാനൊരുക്കിയിട്ടുള്ളത്. ചടങ്ങിനെത്തുന്ന പ്രധാനമന്ത്രി മടങ്ങുന്നതുവരെ കർശന നിയന്ത്രണങ്ങൾ തുടരും. അതിര്‍ത്തികളിലും സുരക്ഷ ശക്തമാണ്.

logo
The Fourth
www.thefourthnews.in