രാഷ്ട്രപതിയുടെ അംഗീകാരം; ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നിലവില്‍ വന്നു, സ്വാതന്ത്ര്യാനന്തരം ഒരു സംസ്ഥാനത്ത് ആദ്യം

രാഷ്ട്രപതിയുടെ അംഗീകാരം; ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നിലവില്‍ വന്നു, സ്വാതന്ത്ര്യാനന്തരം ഒരു സംസ്ഥാനത്ത് ആദ്യം

കഴിഞ്ഞ മാസം ആദ്യമാണ് പുഷ്‌കര്‍ സിങ് ധാമി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ സിവില്‍കോഡ് നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്
Updated on
1 min read

ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തിലായി. ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതോടെ രാജ്യത്ത് ആദ്യമായി ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. പുതിയ നിയമം സംബന്ധിച്ച് ഉത്തരാണ്ഡ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം ആദ്യമാണ് പുഷ്‌കര്‍ സിങ് ധാമി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ സിവില്‍കോഡ് നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്. പിന്നീട് ഫെബ്രുവരി 28-ന് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവയ്ക്കുകയും രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിടുകയും ചെയ്തു. ഇന്ന് ഉച്ചയോടെയാണ് ബില്ലിന് അംഗീകാരം നല്‍കിക്കൊണ്ട് രാഷ്ട്രപതിഭവനില്‍ നിന്ന് നിന്ന് അറിയിപ്പ് വന്നത്. അധികം വൈകാതെ ബില്‍ നിയമായെന്നു വ്യക്തമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു.

വിവാഹം, വിവാഹമോചനം, പാരമ്പര്യസ്വത്തുകളകുടെയും ഭൂമിയുടെയും കൈമാറ്റം എന്നിവയ്ക്ക് സംസ്ഥാനത്തെ എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ട പൗരന്മാര്‍ക്ക് ഒരേനിയമം ബാധകമാക്കുന്നതാണ് ബില്‍. ആദിവാസി സമൂഹങ്ങളുടെ എല്ലാആചാരാവകാശങ്ങള്‍ക്കും ബില്‍ നിയമസാധുത നല്‍കുന്നുണ്ട്.

ബില്ലിലെ സുപ്രധാന വ്യവസ്ഥകള്‍

വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്ന പങ്കാളികള്‍ക്ക് ജനിക്കുന്ന കുട്ടിക്ക് നിയമപരമായ എല്ലാ സ്വത്തവകാശങ്ങളും ഉറപ്പാക്കുന്നു.

എതിര്‍ലിംഗക്കാരായ പങ്കാളികള്‍ ലിവ് ഇന്‍ റിലേഷന്‍ ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചുകൊണ്ടാവണം

ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലെ പങ്കാളികള്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആറ് മാസം തടവും 25000 രൂപ പിഴയും, തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ മൂന്ന് മാസം തടവും 25000 രൂപ പിഴയും, രജിസ്റ്റര്‍ ചെയ്യാന്‍ ഒരു മാസം വൈകിയാല്‍ മൂന്ന് മാസം തടവും 10000 രൂപ പിഴയും.

logo
The Fourth
www.thefourthnews.in