ലോക്‌സഭാ സമ്മേളനം വിളിച്ചതിന്റെ കോപ്പി പ്ലാനിങ് കമ്മിഷന്; മോദിക്ക് മണ്ടത്തരം മനസിലായെന്ന് കോണ്‍ഗ്രസ്

ലോക്‌സഭാ സമ്മേളനം വിളിച്ചതിന്റെ കോപ്പി പ്ലാനിങ് കമ്മിഷന്; മോദിക്ക് മണ്ടത്തരം മനസിലായെന്ന് കോണ്‍ഗ്രസ്

പഞ്ചവത്സര പദ്ധതികള്‍ക്ക് അടക്കം രൂപം നല്‍കിയ ആസൂത്രണ കമ്മിഷനെ പിരിച്ചുവിട്ടതിലൂടെ ഇന്ത്യ സാമൂഹികവും-സാമ്പത്തികവുമായി പിന്നാക്കം പോയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
Updated on
1 min read

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ചേരാന്‍ വിജ്ഞാപനം പുറത്തിറക്കി രാഷ്ട്രപ്രതി ദ്രൗപദി മുര്‍മു. വിജ്ഞാപനത്തിന്റെ പകർപ്പ് 2014ല്‍ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയ പ്ലാനിങ് കമ്മിഷനും നൽകിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി പരിഹാസവുമായി പ്രതിപക്ഷം രംഗത്തെത്തി.

''ജൂണ്‍ 24ന് ലോക്‌സഭ ചേരാനായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പേരില്‍ ലോക്‌സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കി. വിജ്ഞാപനത്തിന്റെ ഒരു കോപ്പി വെച്ചിരിക്കുന്നത് പ്ലാനിങ് കമ്മിഷനാണ്. പത്തുവര്‍ഷം മുന്‍പ് പ്ലാനിങ് കമ്മിഷന്‍ നിര്‍ത്തലാക്കി നീതി ആയോഗ് കൊണ്ടുവന്നതിന്റെ വിഡ്ഢിത്തം പ്രധാനമന്ത്രി തിരിച്ചറിഞ്ഞതായി തോന്നുന്നു,'' കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് സമൂഹമാധ്യമായ എക്‌സില്‍ കുറിച്ചു.

ലോക്‌സഭാ സമ്മേളനം വിളിച്ചതിന്റെ കോപ്പി പ്ലാനിങ് കമ്മിഷന്; മോദിക്ക് മണ്ടത്തരം മനസിലായെന്ന് കോണ്‍ഗ്രസ്
പോക്‌സോ കേസ്: കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യുരപ്പക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്, മുൻകൂർ ജാമ്യാപേക്ഷ നൽകി

പ്ലാനിങ് കമ്മിഷന്‍ റദ്ദാക്കിയതില്‍ നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ നീതി ആയോഗ് പിരിച്ചുവിടുമെന്നും ആസൂത്രണ കമ്മിഷന്‍ പുനഃസ്ഥാപിക്കുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വാഗ്ദനം ചെയ്തിരുന്നു.

പഞ്ചവത്സര പദ്ധതികള്‍ക്ക് അടക്കം രൂപം നല്‍കിയ ആസൂത്രണ കമ്മിഷനെ പിരിച്ചുവിട്ടതിലൂടെ ഇന്ത്യ സാമൂഹികവും-സാമ്പത്തികവുമായി പിന്നാക്കം പോയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാല്‍, നീതി ആയോഗാണ് മെച്ചപ്പെട്ട സംവിധാനമെന്ന് ബിജെപിയും വാദിക്കുന്നു.

ലോക്‌സഭാ സമ്മേളനം വിളിച്ചതിന്റെ കോപ്പി പ്ലാനിങ് കമ്മിഷന്; മോദിക്ക് മണ്ടത്തരം മനസിലായെന്ന് കോണ്‍ഗ്രസ്
അഖിലേഷിന് പകരം ആര്? യുപിയിൽ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കല്‍ എസ്പിക്ക് കടമ്പ

അതേസമയം, ജൂണ്‍ 26നാണ് ലോക്‌സഭ സ്പീക്കര്‍ തിരഞ്ഞെടുപ്പ്. സ്പീക്കര്‍ സ്ഥാനം വേണമെന്ന് നേരത്തെ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി നിര്‍ബന്ധം പിടിച്ചിരുന്നു. പതിനെട്ടാം ലോക്‌സഭയിലെ ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ നീറ്റ് പരീക്ഷ വിഷയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ തീരുമാനം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയര്‍ത്തിയ ഓഹരി വിപണി അഴിമതി ആരോപണവും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.

logo
The Fourth
www.thefourthnews.in