അരവിന്ദ് കെജ്‌രിവാള്‍, ഭഗവന്ത് മന്‍
അരവിന്ദ് കെജ്‌രിവാള്‍, ഭഗവന്ത് മന്‍

വായു മലിനീകരണം രൂക്ഷം; പ്രൈമറി സ്‌കൂളുകള്‍ നാളെ മുതല്‍ അടച്ചിടുമെന്ന് കെജ്‌രിവാള്‍

പഞ്ചാബിലെ പാടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന മലിനീകരണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്നും കെജ്‌രിവാള്‍
Updated on
1 min read

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് എല്ലാ പ്രൈമറി സ്‌കൂളുകളും നാളെ മുതല്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വായു ഗുണനിലവാര സൂചിക 500 കടന്ന സാഹചര്യത്തിലാണ് തീരുമാനം. ഡല്‍ഹി പരിസ്ഥിതി മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനമെടുത്തത്. ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇന്ന് പുറത്ത് വിട്ട കണക്ക് പ്രകാരം തലസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും വായു മലിനീകരണ തോത് അപകടകരമായ അളവിലാണ്.

വായു ഗുണ നിലവാര സൂചിക
വായു ഗുണ നിലവാര സൂചിക

കേന്ദ്ര സര്‍ക്കാര്‍ വായു മലിനീകരണം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പദ്ധതിക്ക് രൂപം നല്‍കണം

കെജ്രിവാള്‍

പഞ്ചാബിലെ പാടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന മലിനീകരണത്തിന്റെ ഉത്തരവാദിത്വം ആപ്പ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് 6 മാസമേ ആയിട്ടുള്ളൂ. കര്‍ഷകര്‍ തീയിടുന്നത് കുറയ്ക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പമാണ് കെജ്രിവാള്‍ മാധ്യമങ്ങളെ കണ്ടത്. കേന്ദ്ര സര്‍ക്കാര്‍ വായു മലിനീകരണം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പദ്ധതിക്ക് രൂപം നല്‍കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

അരവിന്ദ് കെജ്‌രിവാള്‍, ഭഗവന്ത് മന്‍
ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം: നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു

'ഞങ്ങളുടെ കുട്ടികള്‍ക്ക് ശ്വസിക്കാനാകുന്നില്ല. അടിയന്തരമായി നടപടിയെടുക്കണം' - രക്ഷിതാക്കള്‍ പറയുന്നു

വായുമലിനീകരണം രൂക്ഷമായതോടെ കുട്ടികളുടെ ആരോഗ്യത്തെപ്പറ്റി രക്ഷിതാക്കള്‍ കടുത്ത ആശങ്കയറിയിച്ചിരുന്നു. മലിന വായു ശ്വസിച്ച് സ്കൂളിലേക്ക് പോകുന്ന സാഹചര്യം കുട്ടികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷന്‍ സ്‌കൂളുകള്‍ അടച്ചിടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് ആവശ്യപ്പെടുകയും ചെയ്തു.എന്നാല്‍ സ്‌കൂളുകള്‍ അടച്ചിടുന്നതിന് പകരം ശാശ്വതമായ ഒരു പ്രശ്ന പരിഹാരമാണ് വേണ്ടതെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

അരവിന്ദ് കെജ്‌രിവാള്‍, ഭഗവന്ത് മന്‍
ഡല്‍ഹിയില്‍ വായു മലിനീകരണം ഏറ്റവും ഉയർന്ന നിലയില്‍; നടപടിയെ ചൊല്ലി ബിജെപി- ആം ആദ്മി പോര് മുറുകുന്നു
logo
The Fourth
www.thefourthnews.in