സൈനികര്‍ക്കൊപ്പം വന്ദേമാതരം ആലപിച്ച് മോദി; ദീപാവലി ദിനത്തില്‍ കാര്‍ഗില്‍ സന്ദര്‍ശനം

സൈനികര്‍ക്കൊപ്പം വന്ദേമാതരം ആലപിച്ച് മോദി; ദീപാവലി ദിനത്തില്‍ കാര്‍ഗില്‍ സന്ദര്‍ശനം

കാര്‍ഗിലിലെ ജവാന്‍മാര്‍ക്ക് ഒപ്പം ഇത്തവണ ദീപാവലി ആഘോഷിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമാണെന്നും പ്രധാനമന്ത്രി
Updated on
1 min read

കാര്‍ഗില്‍ സന്ദര്‍ശനത്തിനിടെ സൈനികര്‍ക്കൊപ്പം വന്ദേ മാതരം ആലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ വര്‍ഷങ്ങളായി തുടരുന്ന എല്ലാ ദീപാവലിയിലും രാജ്യാതിര്‍ത്തിയില്‍ നിയോഗിക്കപ്പെട്ട സൈനികരെ സന്ദര്‍ശിക്കുന്ന പതിവിന് ഇടെയാണ് ഇത്തവണ മോദി കാര്‍ഗിലിലെത്തിയത്. വന്ദേ മാതരം ആലപിച്ച സൈനികര്‍ക്കൊപ്പം ചേര്‍ന്നും, കയ്യടിച്ചും പ്രധാമന്ത്രിയും ആഘോഷങ്ങളുടെ ഭാഗമായി.

സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി സേനാംഗങ്ങള്‍ തന്റെ കുടുംബമാണെന്നും, ഇവര്‍ക്കൊപ്പമുള്ള ദീപാവലി ആഘോഷങ്ങള്‍ വലിയ സന്തോഷം നല്‍കുന്നതാണ് എന്നും പ്രതികരിച്ചു. കാര്‍ഗിലിലെ ജവാന്‍മാര്‍ക്ക് ഒപ്പം ഇത്തവണ ദീപാവലി ആഘോഷിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോക സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. യുദ്ധം എന്നത് തന്റെ സര്‍ക്കാര്‍ അവസാന ഓപ്ഷനായാണ് കണക്കാക്കുന്നത്. അത് ലങ്കയിലായാലും കുരുക്ഷേത്രയിലായാലും, അവസാനം വരെ ഏറ്റുമുട്ടലുകള്‍ തടയാന്‍ എല്ലാ ശ്രമങ്ങളും നടത്തിയ പാരമ്പര്യമാണ് നമ്മുക്കുള്ളത്. ലോകസമാധാനമാണ് നാടിന്റെ ലക്ഷ്യം. എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in