ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് നേരെ വീണ്ടും പ്രതിഷേധം; അപലപിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി, സുരക്ഷ ശക്തമാക്കി

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് നേരെ വീണ്ടും പ്രതിഷേധം; അപലപിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി, സുരക്ഷ ശക്തമാക്കി

പ്രതിഷേധക്കാര്‍ ഹൈക്കമ്മിഷന് മുന്നിലെ പതാക താഴ്ത്തിയതിന് പകരമായി അധികൃതര്‍ കൂറ്റന്‍ പതാക ഉയര്‍ത്തി
Updated on
1 min read

അമൃത്പാല്‍ സിങ്ങിനെതിരായ നടപടികള്‍ക്കെതിരെ വിദേശത്ത് ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. അമൃത്പാല്‍ അനുകൂല മുദ്രാവാക്യങ്ങളുമായെത്തിയ ഒരു സംഘം ഖലിസ്ഥാനി അനുകൂലികള്‍ ഹൈക്കമ്മിഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായെത്തി. ശക്തമായ സുരക്ഷ ഒരുക്കിയിരുന്നതിനാല്‍ ഓഫീസിന് എതിര്‍വശത്ത് മാത്രമെ പ്രതിഷേധക്കാര്‍ക്ക് നിലയുറപ്പിക്കാനായുള്ളൂ. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ വെള്ളക്കുപ്പിയും മഷിയുമെറിഞ്ഞു.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് നേരെ വീണ്ടും പ്രതിഷേധം; അപലപിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി, സുരക്ഷ ശക്തമാക്കി
അമൃത്പാൽ സിങ് കസ്റ്റഡിയിലോ? തിരച്ചിൽ ശക്തം; രാജ്യത്തിന് പുറത്തും പ്രതിഷേധം, 112 പേർ അറസ്റ്റിൽ

ഞായറാഴ്ച ഖലിസ്ഥാന്‍ അനുകൂലികള്‍ ഹൈക്കമ്മിഷനിലേക്ക് ഇരച്ചുകയറി ദേശീയ പതാക താഴ്ത്തിയ സാഹചര്യത്തില്‍ പ്രതിഷേധക്കാരെ നേരിടാന്‍ ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. പ്രതിഷേധക്കാര്‍ ഹൈക്കമ്മിഷന് മുന്നിലെ പതാക താഴ്ത്തിയതിന് പകരമായി അധികൃതര്‍ കൂറ്റന്‍ പതാക ഉയര്‍ത്തിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് ഖലിസ്ഥാന്‍ അനുകൂലികള്‍ വീണ്ടും പ്രതിഷേധവുമായെത്തിയത്.

ഞായറാഴ്ച ഇന്ത്യന്‍ ഹൈക്കമ്മിഷന് നേരെയുണ്ടായ അക്രമം തടയാന്‍ ലണ്ടന്‍ പോലീസ് ഇടപെട്ടിരുന്നില്ല. ഇതിന് മറുപടിയായി ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷന് മുന്നിലെ സുരക്ഷാ ബാരിക്കേഡുകള്‍ കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസ് നീക്കിയിരുന്നു. ഇതോടെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് മുന്നിലെ സുരക്ഷ പോലീസ് വര്‍ധിപ്പിച്ചു. ഇന്നലെ പ്രതിഷേധക്കാരെ നേരിടാന്‍ ഇത് സഹായകമായി. ഇരുപതിലേറെ യൂണിറ്റ് പോലീസിനെയാണ് മേഖലയില്‍ വിന്യസിച്ചത്.

അതിനിടെ ഇന്ത്യന്‍ എംബസിക്ക് നേരെയുണ്ടായ അതിക്രമത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലവര്‍ലി അപലപിച്ചു. ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് നേരെയുണ്ടായ അതിക്രമം ഒരു തരത്തിലും അനുകൂലിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവിധ സുരക്ഷയും ഉറപ്പാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് നേരെ വീണ്ടും പ്രതിഷേധം; അപലപിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി, സുരക്ഷ ശക്തമാക്കി
ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം; ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

അതിനിടെ, പഞ്ചാബില്‍ ഖലിസ്ഥാൻ വാദിയും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാൽ സിങിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി. അമൃത്പാല്‍ സിങ്ങിന്റെ അമ്മയേയും ഭാര്യയേയും പോലീസ് ചോദ്യം ചെയ്തു.

പല വേഷങ്ങളിൽ പഞ്ചാബിൽ ഉടനീളം പോലീസിന്റെ കണ്ണുവെട്ടിച്ച് കറങ്ങി നടക്കുന്ന അമൃത്പാൽ സിങ് ഒരു മുച്ചക്ര വാഹനത്തിനു പിന്നിലിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഗുരുദ്വാരയിൽനിന്ന് രക്ഷപ്പെടാനുപയോഗിച്ച ബൈക്കും പിൻ സീറ്റിൽ വച്ച് വാഹനത്തിലിരിക്കുന്ന ദൃശ്യമാണ് ഏറ്റവുമൊടുവിൽ പോലീസിന് ലഭിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in