ബദ്രി ശേഷാദ്രി
ബദ്രി ശേഷാദ്രി

മണിപ്പൂർ കലാപം: ചീഫ് ജസ്റ്റിസിനെതിരെ പരാമർശം നടത്തിയ പ്രസാധകൻ അറസ്റ്റിൽ

ന്യൂ ഹൊറൈസണ്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായ ബദ്രി ശേഷാദ്രി, ക്രിക് ഇന്‍ഫോയുടെയുടെ സഹസ്ഥാപകനുമാണ്
Updated on
1 min read

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്‌റെ പേരില്‍ തമിഴ്‌നാട്ടില്‍ പ്രസാധകന്‍ അറസ്റ്റില്‍. രാഷ്ട്രീയ നിരീക്ഷകനും പ്രസാധകനുമായ ബദ്രി ശേഷാദ്രിയെയാണ് ഒരു യൂറ്റ്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ നടത്തിയ പരാമര്‍ശത്തില്‍ ഇന്ന് പുലര്‍ച്ചെ ‌അറസ്റ്റ് ചെയ്തത്.

ആധന്‍ തമിഴ് എന്ന യൂറ്റ്യൂബ് ചാനലിന് ജൂലൈ 22 നാണ് ശേഷാദ്രി അഭിമുഖം നല്‍കിയത്. മണിപ്പൂര്‍ കലാപത്തില്‍ കുകികള്‍ക്കും മെയ്തികള്‍ക്കും നാഗാ വിഭാഗങ്ങള്‍ക്കും ബിജെപി സര്‍ക്കാരിനുമുള്ള പങ്ക് വിവരിക്കുകയായിരുന്നു അദ്ദേഹം. പെരമ്പലൂര്‍ ജില്ലയിലെ കുന്നം സ്വദേശിയായ അഭിഭാഷകന്‍ കവിയരസ് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. അഭിമുഖത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിനെതിരെ ശേഷാദ്രി നടത്തിയ പരാമര്‍ശം അസ്വസ്ഥതയുണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു.

ബദ്രി ശേഷാദ്രി
'ബ്രഹ്മോസ് രഹസ്യങ്ങൾ നേരിട്ട് കൈമാറാം'; ഡിആർഡിഒ ശാസ്ത്രജ്ഞന്റേയും പാക് ചാരയുടെയും ചാറ്റ് പുറത്ത്

മെയ്‌തെയ് വിഭാഗത്തിന് പട്ടിക വര്‍ഗ പദവി നല്‍കാനുള്ള മണിപ്പൂര്‍ ഹൈക്കോടതിയുടെ തീരുമാനമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് അഭിമുഖത്തില്‍ ശേഷാദ്രി പറയുന്നു. തുടര്‍ന്ന് സുപ്രീംകോടതിയുടെ നിലപാടിനേയും ശേഷാദ്രി വിമര്‍ശിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‌റെ കയ്യില്‍ തോക്ക് നല്‍കിയിരുന്നെങ്കില്‍ അദ്ദേഹത്തിന് സമാധാനം പുനഃസ്ഥാപിക്കാനാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് പദവിയേയും സുപ്രീംകോടതിയെയും അപമാനിക്കുന്നതാണ് ശേഷാദ്രിയുടെ പ്രസ്താവനയെന്ന് കവിയരസ് പരാതിപ്പെടുന്നു.

ബദ്രി ശേഷാദ്രി
മധ്യപ്രദേശിൽ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; ക്ഷേത്രസമിതി ജീവനക്കാർ പിടിയില്‍

കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനപരമായ പരാമര്‍ശം നടത്തുക ( ഐപിസി 153), വിവിധ വിഭാഗങ്ങള്‍ക്കിടയിലെ സൗഹാര്‍ദപരമായ അന്തരീക്ഷം തകര്‍ക്കാനും ശസ്ത്രുത ഉണ്ടാക്കാനും ശ്രമിക്കുക ( ഐപിസി 153 എ), തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവന നടത്തുക ( ഐപിസി 505 ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ന്യൂ ഹൊറൈസണ്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായ ബദ്രി ശേഷാദ്രി, ക്രിക് ഇന്‍ഫോയുടെ യുടെ സഹസ്ഥാപകനാണ്. ബിജെപി അനുകൂല പ്രസിദ്ധീകരണമായ സ്വരാജ്യ മാസികയില്‍ കോളമിസ്റ്റുമാണ്. പ്രതികാര നടപടിയാണ് സര്‍ക്കാരിന്റെതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in