'വേനലല്ലേ വെെദ്യുതി ലാഭിക്കാം'; ജോലി സമയം ക്രമീകരിച്ച് പഞ്ചാബ് സര്‍ക്കാര്‍

'വേനലല്ലേ വെെദ്യുതി ലാഭിക്കാം'; ജോലി സമയം ക്രമീകരിച്ച് പഞ്ചാബ് സര്‍ക്കാര്‍

മെയ് 2 മുതല്‍ ജൂലൈ 15 വരെയാണ് ജോലി സമയത്തിലെ ഈ ക്രമീകരണം
Updated on
1 min read

സംസ്ഥാനത്ത് വൈദ്യുതി ലാഭിക്കുന്നതിനായി സർക്കാർ ഓഫീസുകളിലെ ജോലി സമയം ക്രമീകരിച്ച് പഞ്ചാബ് സര്‍ക്കാര്‍. സർക്കാർ ഓഫീസുകളുടെ സമയക്രമം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ എന്നതിൽ നിന്ന് രാവിലെ 7:30 മുതൽ 2 വരെയാക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ അറിയിച്ചു. മെയ് 2 മുതല്‍ ജൂലൈ 15 വരെയാണ് ജോലി സമയത്തിലെ ഈ ക്രമീകരണം. പഞ്ചാബ് സർക്കാരിന് കീഴിലുള്ള എല്ലാ ഓഫീസുകൾക്കും ഈ തീരുമാനം ബാധകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ തീരുമാനത്തിലൂടെ ഊര്‍ജ സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാരിന്റെ നിഗമനം

പുതുക്കിയ സമയക്രമം വളരെ തിരക്കേറിയ സമയങ്ങളിലെ വൈദ്യുതി ലാഭിക്കുന്നതിന് സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ''വേനൽക്കാലത്ത് 300 മെഗാവാട്ട് മുതൽ 350 മെഗാവാട്ട് വരെ വൈദ്യുതി ലാഭിക്കുമെന്നാണ് വൈദ്യുതി ബോർഡ് പറയുന്നത്. ഇതോടെ ജീവനക്കാർക്ക് അവരുടെ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ധാരാളം സമയം ലഭിക്കും. കൂടാതെ സർക്കാർ ഓഫീസുകൾ സന്ദർശിക്കുന്ന സാധാരണക്കാരന് സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാകും''- ഭഗവന്ത് മൻ പറഞ്ഞു. വൈദ്യുതി ലാഭിക്കുന്നതിനായി സർക്കാർ ഓഫീസുകളുടെ സമയം മാറ്റുന്നത് ഇന്ത്യയിൽ ആദ്യമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. പല വിദേശ രാജ്യങ്ങളും വൈദ്യുതി ലാഭിക്കുന്നതിന്റെ ഭാഗമായി ഓരോ ആറുമാസം കൂടുമ്പോഴും ഒരു ണിക്കൂര്‍ വീതം സമയം ക്രമീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യോജിപ്പുകളും വിയോജിപ്പുകളും ഉയരുമ്പോഴും പുതിയ തീരുമാനവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനം

നിരവധി ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ പുതിയ നീക്കത്തെ പിന്തുണച്ച് രംഗത്തെത്തിയത്. പുതിയ മാറ്റം ദീര്‍ഘകാല അടിസ്ഥാത്തില്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. സമയക്രമം സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, കൂടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനും ഏറെ സഹായകമാകും. വരും ദിവസങ്ങളിലും ഇത്തരം കൂടുതൽ പൗര കേന്ദ്രീകൃത തീരുമാനങ്ങൾ സംസ്ഥാന സർക്കാർ കൈക്കൊള്ളുമെന്നും ഭഗവന്ത് മൻ ജനങ്ങൾക്ക് ഉറപ്പ് നൽകി.

logo
The Fourth
www.thefourthnews.in