ഒബിസി വിഭാഗത്തിന് അർഹമായ പ്രാതിനിധ്യമില്ല; വനിതാ സംവരണ ബിൽ ജാതി സെൻസസിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമം: രാഹുൽ ഗാന്ധി

ഒബിസി വിഭാഗത്തിന് അർഹമായ പ്രാതിനിധ്യമില്ല; വനിതാ സംവരണ ബിൽ ജാതി സെൻസസിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമം: രാഹുൽ ഗാന്ധി

എ ഐ സി സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു രാഹുൽ ഗാന്ധി ആവശ്യങ്ങൾ മുന്നോട്ടുവച്ചത്
Updated on
1 min read

രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കണമെന്നും ഒബിസി വിഭാഗങ്ങൾക്ക് നിയമനിർമാണത്തിൽ കൂടുതൽ അധികാരം നൽകണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. ജാതി സെൻസസിൽനിന്ന് ശ്രദ്ധതിരിക്കുന്നതിനാണ് കേന്ദ്രസർക്കാർ വനിതാ സംവരണ ബിൽ കൊണ്ടുവന്നതെന്നും എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.

രാജ്യത്ത് ജാതി സെൻസസ് നടത്തിയിട്ടും പുറത്തുവിടാത്ത റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. സ്ത്രീകളെ ശാക്തീകരിക്കാനുള്ള ഏറ്റവും സുപ്രധാനമായ നിയമമാണ് വനിതാ സംവരണ ബിൽ. എന്നാൽ അത് നടപ്പാക്കണമെങ്കിൽ സെൻസസും മണ്ഡലപുനർനിർണയവും കഴിയണമെന്നാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതെപ്പോൾ നടക്കുമെന്നതിനെക്കുറിച്ച് ഒരുറപ്പുമില്ല. ബിൽ നിയമമായാൽ തന്നെ കുറഞ്ഞത് പത്തുവർഷമെടുക്കും. വനിതാ സംവരണ ബിൽ ഇപ്പോൾ അവതരിപ്പിച്ചത് ജാതി സെൻസസിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ബിജെപി സർക്കാരിന്റെ തന്ത്രമാണ്.

ഒബിസി വിഭാഗത്തിന് അർഹമായ പ്രാതിനിധ്യമില്ല; വനിതാ സംവരണ ബിൽ ജാതി സെൻസസിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമം: രാഹുൽ ഗാന്ധി
ആരും എതിര്‍ത്തില്ല; വനിതാ സംവരണ ബില്ലിന് രാജ്യസഭയുടെയും അംഗീകാരം

ഒബിസി വിഭാഗത്തിന്റെ നേതാവാണെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവർക്കുവേണ്ടി എന്താണ് ചെയ്തത്? കേന്ദ്രസർക്കാരിന്റെ കീഴിലുള്ള സെക്രട്ടറി പദവിയിലുള്ള ഉന്നത ഉദ്യോഗസ്ഥരിൽ മൂന്നുപേർ മാത്രമാണ് ഒബിസി വിഭാഗത്തിൽനിന്നുള്ളത്. തൊണ്ണൂറിൽനിന്നാണ് മൂന്നുപേരായി ചുരുങ്ങിയത്. ഒബിസിക്കുവേണ്ടി നിലകൊള്ളുന്നവരാണെങ്കിൽ പിന്നെയെന്തുകൊണ്ടാണ് പ്രാധിനിത്യം ഇത്രയധികം കുറഞ്ഞുപോയതെന്ന് മോദി വ്യക്തമാക്കണം.

രാജ്യത്തെ ബജറ്റിന്റെ അഞ്ചുസ്ഥാനമാണ് നിയന്ത്രണം മാത്രമാനം ഒബിസി വിഭാഗത്തിൽനിന്നുള്ള ഉദ്യോഗസ്ഥർക്കുള്ളത്. ഒബിസി വിഭാഗത്തിന്റെ ജനസംഖ്യ അനുസരിച്ചുള്ള പ്രാതിനിധ്യം അവർക്ക് കിട്ടണം.

ഒബിസി വിഭാഗമാണ് രാജ്യത്തിൻറെ നട്ടെല്ല്. അവർക്ക് മതിയായ പ്രാതിനിധ്യം നൽകണമെങ്കിൽ ആദ്യം അവരുടെ ജനസംഖ്യ അറിയേണ്ടതുണ്ട്. അതിനായാണ് ജാതി സെൻസസ് വേണമെന്ന് ആവശ്യപ്പെടുന്നത്. ജനസംഖ്യയുടെ വലിയൊരു ശതമാനം വരുന്ന മറ്റു പിന്നാക്ക വിഭാഗക്കാർക്ക് അധികാരമില്ലെന്ന് സത്യം ഒബിസി യുവജനത തിരിച്ചറിയണം. ഒബിസി എംഎൽഎമാരെയും എംപിമാരെയും മുന്നിൽനിർത്തുക മാത്രമാണ് ബിജെപി ചെയ്യുന്നത്. അവർക്ക് നിയമനിർമാണത്തിൽ റോൾ ലഭിക്കുന്നില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in