'അദാനി ഗ്രൂപ്പിലേക്ക് വന്ന പണം ആരുടേത്';  ഒസിസിആര്‍പി വെളിപ്പെടുത്തലിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

'അദാനി ഗ്രൂപ്പിലേക്ക് വന്ന പണം ആരുടേത്'; ഒസിസിആര്‍പി വെളിപ്പെടുത്തലിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് (ഒസിസിആര്‍പി) റിപ്പോർട്ടിൽ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
Updated on
1 min read

അദാനി ഗ്രുപ്പിനെ വെട്ടിലാക്കി ഇന്ന് പുറത്തുവന്ന ഒസിസിആര്‍പി വെളിപ്പെടുത്തലില്‍ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. റിപ്പോർട്ട് രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നതാണെന്നും മോദി-അദാനി ബന്ധം വ്യക്തമാക്കുന്നതാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. അദാനി വിഷയങ്ങളിൽ അന്വേഷണം നടക്കാത്തത് പ്രധാനമന്ത്രിക്ക് താല്പര്യമില്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു. ഒസിസിആര്‍പി റിപ്പോർട്ടുകൾ ഉൾപ്പെടുത്തിയ അന്താരാഷ്ട്ര, ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തകളെ ഉയർത്തിക്കാണിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് (ഒസിസിആര്‍പി) റിപ്പോർട്ടിൽ ഉടന്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം പ്രഖ്യാപിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

'അദാനി ഗ്രൂപ്പിലേക്ക് വന്ന പണം ആരുടേത്';  ഒസിസിആര്‍പി വെളിപ്പെടുത്തലിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
വീണ്ടും കടുത്ത ആരോപണങ്ങള്‍; കുത്തനെ ഇടിഞ്ഞ് അദാനി ഓഹരികള്‍, 35,600 കോടി നഷ്ടം

അദാനി ഗ്രൂപ്പിലേക്ക് വന്നത് ആരുടെ പണമാണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. അദാനിയുടേതോ അതോ മറ്റാരുടേയെങ്കിലുമോ ? ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയാണ് ഇതിന് പിന്നിലെ സൂത്രധാരൻ. ഈ ഇടപാടിൽ രണ്ട് പേർ കൂടി ഉൾപ്പെട്ടിട്ടുണ്ട്. നാസിർ അലി ഷബൻ അഹ്‌ലി, ചാങ് ചുങ് ലിംഗ് എന്നിവരാണ് അത്. അപ്പോൾ രണ്ടാമത്തെ ചോദ്യം ഉയർന്നുവരുന്നു, മിക്കവാറും ഇന്ത്യയിലെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിയന്ത്രിക്കുന്ന ഒരു കമ്പനിയുടെ മൂല്യത്തിൽ ഇടപെടാൻ രണ്ട് വിദേശ പൗരന്മാരെ അനുവദിച്ചത് എന്ത് കൊണ്ടാണ് ?" രാഹുൽ ചോദിച്ചു.

അദാനി ഗ്രുപ്പിനെതിരായ പുതിയ റിപ്പോർട്ട് രാജ്യത്തിന്റെ പ്രതിച്ഛായയെ തകർക്കുന്നതാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളെയും രാജ്യത്തിന്റെ പ്രതിച്ഛായയെയും ഇത് ബാധിക്കുന്നു. നേരത്തെ തന്നെ അദാനി വിഷയത്തിൽ സെബി അന്വേഷണം നടത്തിയതാണ്. എന്നാൽ തെളിവുകൾ ഉണ്ടായിട്ടും സെബി ഗൗതം അദാനിക്ക് ക്ലീൻ ചീറ്റ് നൽകി. അവിടെ എന്തോ തെറ്റ് സംഭവിച്ചു എന്നുള്ളത് ഇപ്പോൾ വ്യക്തമാണ്.

'അദാനി ഗ്രൂപ്പിലേക്ക് വന്ന പണം ആരുടേത്';  ഒസിസിആര്‍പി വെളിപ്പെടുത്തലിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
'മെറിറ്റില്ലാത്ത ഹിൻഡൻബർഗ് റിപ്പോർട്ട് വീണ്ടും ഉയർത്താന്‍ ശ്രമിക്കുന്നു'; ഒസിസിആർപി റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ്

പ്രധാനമന്ത്രി വിഷയത്തിൽ പ്രതികരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. " പ്രധാനമന്ത്രി വിഷയത്തിൽ വിശദീകരണം നൽകുകയും ആരോപണങ്ങൾക്ക് മറുപടി നൽകുകയും ചെയ്യേണ്ടതാണ്. ജെ.പി.സി ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തേണ്ടതാണ്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി അന്വേഷണത്തിന് നിർബന്ധിക്കാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്തുകൊണ്ടാണ് അദ്ദേഹം മിണ്ടാതിരിക്കുന്നത്. ഉത്തരവാദികളായ ആളുകളെ ജയിലിൽ അടക്കാത്തത് എന്ത്‌കൊണ്ടാണ്? ജി 20 നേതാക്കൾ ഇവിടെ വരുന്നതിന് തൊട്ടുമുമ്പ് ഇത് പ്രധാനമന്ത്രിക്കെതിരെ വളരെ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു . ജി 20 നേതാക്കൾ എത്തുന്നതിന് മുമ്പ് ഈ വിഷയത്തിൽ പ്രധാനമന്ത്രി വ്യക്തത വരുത്തേണ്ടതാണ് രാഹുൽ ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in