ഗാന്ധി പ്രതിമ വണങ്ങി രാഹുൽ പാർലമെന്റിൽ; ആഘോഷമാക്കി 'ഇന്ത്യ' എംപിമാർ

ഗാന്ധി പ്രതിമ വണങ്ങി രാഹുൽ പാർലമെന്റിൽ; ആഘോഷമാക്കി 'ഇന്ത്യ' എംപിമാർ

'ഇന്ത്യ, ഇന്ത്യ' മുദ്രാവാക്യം മുഴക്കിയാണ് രാഹുലിനെ പ്രതിപക്ഷ എംപിമാർ സ്വീകരിച്ചത്
Updated on
1 min read

എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് പാർലമെന്റ് കവാടത്തിൽ വൻ സ്വീകരണമൊരുക്കി 'ഇന്ത്യ'എംപിമാർ. നാല് മാസത്തിന് ശേഷമാണ് രാഹുൽ പാർലമെന്റിൽ മടങ്ങിയെത്തുന്നത്. 'ഇന്ത്യ, ഇന്ത്യ' മുദ്രാവാക്യം മുഴക്കിയാണ് രാഹുലിനെ പ്രതിപക്ഷ എംപിമാർ സ്വീകരിച്ചത്.

സോണിയാ ഗാന്ധിക്കൊപ്പം എത്തിയ രാഹുൽ, ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ റോസാപുഷ്പം സമർപ്പിച്ച് വണങ്ങിയാണ് പാർലമെന്റിലേക്ക് കടന്നത്. 12 മണിക്ക് പാർലമെന്റിലേക്ക് എത്തിയെങ്കിലും സഭാ നടപടികൾ രണ്ട് മണിവരെ നിർത്തിവച്ചതിനാൽ ലോക്സഭയിലെത്തിയില്ല. രണ്ട് മണിക്ക് സഭ വീണ്ടും ചേരുമ്പോൾ രാഹുലിന്റെ സാന്നിധ്യമുണ്ടാകും. നാളെ അവിശ്വാസപ്രമേയ ചർച്ചയിലും രാഹുൽ ഭാഗമാകും. ലോക്സഭയിൽ ഗൗരവ്‌ ഗൊഗോയ് അവിശ്വാസപ്രമേയം അവതരിപ്പിച്ചുകഴിഞ്ഞാൽ രണ്ടാമത് സംസാരിക്കുക രാഹുൽ ഗാന്ധിയാകും.

ലോക്സഭാ അംഗത്വം പുനഃസ്ഥാപിക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ട്വിറ്ററിലെ ബയോ തിരുത്തി. അയോഗ്യനാക്കപ്പെട്ട എംപി എന്നതിന് പകരം പാർലമെന്റ് അംഗം എന്നാക്കിയാണ് മാറ്റിയത്.

അപകീർത്തിക്കേസിൽ ഓഗസ്റ്റ് നാലിനാണ് സുപ്രീംകോടതി രാഹുലിന്റെ ശിക്ഷ സ്റ്റേ ചെയ്തത്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച രാവിലെയാണ് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ചത്.

logo
The Fourth
www.thefourthnews.in