'രാജ്യം പത്മവ്യൂഹത്തില്‍, കുരുക്ക് നിയന്ത്രിക്കുന്നത്  മോദിയും അദാനിയും ഉള്‍പ്പെടുന്ന ആറംഗസംഘം'; കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

'രാജ്യം പത്മവ്യൂഹത്തില്‍, കുരുക്ക് നിയന്ത്രിക്കുന്നത് മോദിയും അദാനിയും ഉള്‍പ്പെടുന്ന ആറംഗസംഘം'; കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

മഹാഭാരതത്തില്‍ അഭിമന്യൂവിന് സംഭവിച്ചതാണ് ഇപ്പോള്‍ ഇന്ത്യക്ക് സംഭവിക്കുന്നത് എന്ന പരാമര്‍ശത്തോടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം
Updated on
1 min read



ലോക്‌സഭയിലെ ബജറ്റ് ചര്‍ച്ചയില്‍ ഭരണപക്ഷത്തെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദിയെയും ധനമന്ത്രി നിര്‍മല സിതാരാമനെയും പേരെടുത്ത് വിമര്‍ശിച്ചുകൊണ്ടുള്ള രാഹുലിന്റെ പ്രസംഗത്തില്‍ സ്പീക്കര്‍ ഇടപെടുന്ന നിലയുണ്ടായി. ഭരണ പ്രതിപക്ഷ വാക്ക് പോരിനാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വഴിവച്ചത്.

Summary

നരേന്ദ്രമോദി, അമിത് ഷാ, മോഹന്‍ ഭഗവത്, അജിത് ഡോവല്‍, അംബാനി, അദാനി എന്നിവരാണ് ആധുനിക ചക്രവ്യൂഹം സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്തെ യുവാക്കുളും കര്‍ഷകരും സ്ത്രീകളും ചെറുകിട ഇടത്തരം ബിസിനസുകാരും പത്മവ്യൂഹത്തില്‍പ്പെട്ടു കിടക്കുകയാണ്

മഹാഭാരതത്തില്‍ അഭിമന്യൂവിന് സംഭവിച്ചതാണ് ഇപ്പോള്‍ ഇന്ത്യക്ക് സംഭവിക്കുന്നത് എന്ന പരാമര്‍ശത്തോടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. കുരുക്ഷേത്രത്തില്‍ അഭിമന്യുവിനെ ചക്രവ്യൂഹത്തില്‍ കുരുക്കി കൊന്നു, ആറ് പേരാണ് ആ ചക്രവ്യൂഹം സൃഷ്ടിച്ചത്. താമരയുടെ രൂപം ആയതിനാനാല്‍ ആ കുരുക്കിന് പത്മവ്യൂഹം എന്ന പേര് വന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ മറ്റൊറു പത്മവ്യൂഹത്തില്‍ കുരുങ്ങിക്കിടക്കുകയാണ്. പ്രധാനമന്ത്രി നെഞ്ചില്‍ ധരിച്ച ചിഹ്നമാണ് ആ കുരുക്ക്. നരേന്ദ്രമോദി, അമിത് ഷാ, മോഹന്‍ ഭഗവത്, അജിത് ഡോവല്‍, അംബാനി, അദാനി എന്നിവരാണ് ആധുനിക ചക്രവ്യൂഹം സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്തെ യുവാക്കുളും കര്‍ഷകരും സ്ത്രീകളും ചെറുകിട ഇടത്തരം ബിസിനസുകാരും പത്മവ്യൂഹത്തില്‍പ്പെട്ടു കിടക്കുകയാണ് എന്നും രാഹുല്‍ ആരോപിച്ചു.

'രാജ്യം പത്മവ്യൂഹത്തില്‍, കുരുക്ക് നിയന്ത്രിക്കുന്നത്  മോദിയും അദാനിയും ഉള്‍പ്പെടുന്ന ആറംഗസംഘം'; കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
'മനുഷ്യരെ അപമാനിക്കുന്നത് ബലഹീനരുടെ ലക്ഷണം'; സ്മൃതി ഇറാനിക്കെതിരായ അധിക്ഷേപങ്ങളെ അപലപിച്ച് രാഹുല്‍ ഗാന്ധി

രാഹുലിന്റെ പത്മവ്യൂഹ പരാമര്‍ശത്തില്‍ സ്പീക്കര്‍ ഓം ബിര്‍ള ഇടപെട്ടു. ഇതിന് മറുപടി പറഞ്ഞ് രാഹുല്‍ '' നിങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ , ഞാന്‍ എന്‍എസ്എ, അംബാനി, അദാനി എന്നിവരുടെ പേരുകള്‍ ഒഴിവാക്കുകയും മൂന്ന് പേരുകള്‍ മാത്രം പരാമര്‍ശിക്കുകയും ചെയ്യും.' എന്നായിരുന്നു രാഹുലിന്റെ മറുപടി.

'ഇന്ത്യ പിടിച്ചടക്കിയ ചക്രവ്യൂഹത്തിന് പിന്നില്‍ മൂന്ന് ശക്തികളുണ്ട്. കുത്തക മൂലധനമാണ് ഇതില്‍ ആദ്യത്തേത്, ഇന്ത്യന്‍ സമ്പത്ത് മുഴുവന്‍ സ്വന്തമാക്കാന്‍ രണ്ട് പേരെ അനുവദിക്കുന്നു. ഈ രാജ്യത്തെ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, ഇഡി സിബിആ ആദായ നികുതി വകുപ്പ് ഇവര്‍ ചക്രവ്യൂഹത്തിന്റെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാവരും ചേര്‍ന്ന് രാജ്യത്തെ തകര്‍ത്തു എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

'രാജ്യം പത്മവ്യൂഹത്തില്‍, കുരുക്ക് നിയന്ത്രിക്കുന്നത്  മോദിയും അദാനിയും ഉള്‍പ്പെടുന്ന ആറംഗസംഘം'; കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
രാമായണം: 'അംബേദ്കറെ പിന്തുടരുക മാത്രമാണ് ഞാൻ ചെയ്തത്'; ഹിന്ദുത്വവാദികളുടെ സൈബർ ആക്രമണത്തിനെതിരെ ഡോ. ടിഎസ് ശ്യാം കുമാര്‍

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെ പദ്ധതികളെ കണക്കറ്റ് പരിഹസിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പെയ്ഡ് ഇന്റേണ്‍ഷിപ്പ് സ്‌കീമിനെ തമാശ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശിച്ചത്. രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടി എന്‍ഡിഎ സര്‍ക്കാര്‍ ചെയ്യാന്‍ തയ്യാറാകത്ത് ചെയ്യാന്‍ ഇന്ത്യ മുന്നണിയ്ക്ക് കഴിയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷക വിളകള്‍ക്ക് നിയമപരമായ താങ്ങുവില നല്‍കുന്ന നിയമം ഞങ്ങള്‍ പാസാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in