അപകീർത്തി കേസ്: സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഹൈക്കോടതിയില്‍

അപകീർത്തി കേസ്: സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഹൈക്കോടതിയില്‍

കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ സെഷൻസ് കോടതി തള്ളിയിരുന്നു
Updated on
1 min read

മോദി പരാമര്‍ശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസില്‍ കുറ്റക്കാരനാണെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് രാഹുല്‍ അപ്പീല്‍ നല്‍കിയത്. കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ സെഷൻസ് കോടതി തള്ളിയിരുന്നു.

അപകീർത്തി കേസ്: സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഹൈക്കോടതിയില്‍
'എംപി എന്നത് പദവി മാത്രം, എന്നെ ഭയപ്പെടുത്താനാകില്ലെന്ന് ബിജെപിക്ക് ഇതുവരെ മനസിലായിട്ടില്ല': രാഹുല്‍ ഗാന്ധി

കേസില്‍ മാര്‍ച്ച് 23ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ട് വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. ജാമ്യം അനുവദിച്ച കോടതി, അപ്പീല്‍ നല്‍കുന്നതിന് 30 ദിവസത്തെ സാവകാശവും അനുവദിച്ചിരുന്നു. പിന്നാലെ, രാഹുലിനെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു.

അപകീർത്തി കേസ്: സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഹൈക്കോടതിയില്‍
മോദി സമുദായത്തെ അപമാനിച്ചെന്ന കേസ്: രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് , ജാമ്യം അനുവദിച്ചു

പാര്‍ലമെന്റ് അംഗവും രാജ്യത്തെ രണ്ടാമത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവുമായതിനാല്‍ വലിയൊരു ജനവിഭാഗത്തെ സ്വാധീനിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നെന്ന് നിരീക്ഷിച്ചായിരുന്നു കോടതി വിധി. 2019ലെ ലോക്‌സഭാ ഗുജറാത്തിലെ മുന്‍ മന്ത്രിയും സൂറത്ത് എംഎല്‍എയുമായ പൂര്‍ണേഷ് മോദിയുടെ ഹർജിയിലാണ് രാഹുൽ കുറ്റക്കാരനാണെന്ന് സൂറത്ത് സിജെഎം കോടതി വിധിച്ചത്.

അപകീർത്തി കേസ്: സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഹൈക്കോടതിയില്‍
രാഹുൽ ഗാന്ധിയെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കി; രാജ്യത്തുടനീളം പ്രതിഷേധം

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടകയിലെ കോലാറിലെ പ്രസംഗത്തിനിടെ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. എല്ലാ കള്ളന്മാരുടേയും പേരിനൊപ്പം മോദിയെന്ന പേര് എങ്ങനെ വരുന്നുവെന്നായിരുന്നു രാഹുലിന്റെ ചോദ്യം. ലളിത് മോദി, നീരവ് മോദി എന്നിവരുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം.

logo
The Fourth
www.thefourthnews.in