മണിപ്പൂര്‍: വാഹനം പോലീസ് തടഞ്ഞു, ഹെലികോപ്റ്ററിൽ രാഹുല്‍ ഗാന്ധി ചുരാചന്ദ്പൂരിൽ, ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ചു

മണിപ്പൂര്‍: വാഹനം പോലീസ് തടഞ്ഞു, ഹെലികോപ്റ്ററിൽ രാഹുല്‍ ഗാന്ധി ചുരാചന്ദ്പൂരിൽ, ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ചു

ഇന്ന് രാവിലെ ഇംഫാല്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം കുക്കി മേഖലയായ ചുരാചന്ദ്പൂരിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് ഇടപെട്ടത്
Updated on
1 min read

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിലെ പോലീസ് ഇടപെടല്‍ പുതിയ വിവാദങ്ങളിലേക്ക്. ഇന്ന് രാവിലെ ഇംഫാല്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം കുക്കി മേഖലയായ ചുരാചന്ദ്പൂരിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് ഇടപെട്ടത്. വിമാനത്താവളത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ ബിഷ്ണുപുരില്‍ വച്ചാണ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം പോലീസ് തടഞ്ഞത്. ഇതോടെയാണ് വിഷയം ദേശീയ തലത്തില്‍ ചൂടുള്ള ചര്‍ച്ചയായത്.

മണിപ്പൂര്‍: വാഹനം പോലീസ് തടഞ്ഞു, ഹെലികോപ്റ്ററിൽ രാഹുല്‍ ഗാന്ധി ചുരാചന്ദ്പൂരിൽ, ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ചു
രാഹുല്‍ ഗാന്ധിയെ തടഞ്ഞ് മണിപ്പൂര്‍ പോലീസ്, ജനങ്ങള്‍ അക്രമാസക്തരെന്ന് മുന്നറിയിപ്പ്

രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം പോലീസ് തടഞ്ഞതോടെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. രാഹുലിന് വഴിയൊരുക്കാനെത്തിയ നൂറുകണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെ രംഗത്തെത്തിയതോടെ ഇവരെ പിരിച്ചുവിടാന്‍ പോലീസ് ബലം പ്രയോഗിച്ചു. ആകാശത്തേക്ക് വെടിവച്ചും കണ്ണീര്‍ വാതകം പ്രയോഗിച്ചൂം പോലീസ് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ചത്. ഉച്ചയ്ക്ക് 12.30 മുതല്‍ രണ്ട മണിക്കൂറോളം രാഹുല്‍ വാഹനത്തില്‍ തുടര്‍ന്നു. സംഘര്‍ഷം വ്യാപിച്ചതോടെ രാഹുല്‍ തലസ്ഥാനമായ ഇംഫാലിലേക്ക് മടങ്ങി.

പിന്നാലെ, ഹെലികോപ്റ്ററില്‍ ചുരാചന്ദ്പൂരിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധി കലാപബാധിതരെ താമസിപ്പിച്ച ദുരിതാശ്വാസ ക്യാംപിലെത്തി.

എന്നാല്‍, അക്രമബാധിതമായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും രാഹുല്‍ പിന്നോട്ടില്ലെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിവരം. ദുരിത ബാധിത മേഖലകളിലേക്ക് രാഹുല്‍ ഹെലികോപ്റ്ററില്‍ പോകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ദൗത്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രതികരിച്ചു. എന്തുകൊണ്ടാണ് യാത്ര തടഞ്ഞതെന്ന് മനസ്സിലാകുന്നില്ലെന്നും വേണുഗോപാല്‍ പ്രതികരിച്ചു. മണിപ്പൂരിലെ കുക്കി - മെയ്തെയ് വിഭാഗങ്ങളെ കാണാതെ മടങ്ങില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.

മണിപ്പൂരില്‍ രാഹുലിനെ തടഞ്ഞ നടപടി ബിജെപിയുടെ ഏകാധിപത്യത്തിന്റെ ഉദാഹരണമാണ് എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ ആരോപിച്ചു. എന്നാല്‍ കോണ്‍ഗ്രസ് നടത്തുന്നത് രാഷ്ട്രീയ നാടകമാണ് എന്നാണ് ബിജെപിയുടെ വാദം. കലാപ ബാധിത മേഖല സന്ദര്‍ശിക്കുന്നതിന് ഒപ്പം ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കാനായിരുന്നു ദ്വിദിന സന്ദര്‍ശനത്തിലൂടെ രാഹുല്‍ ഗാന്ധിയുടെ പദ്ധതി. അക്രമം പൊട്ടിപ്പുറപ്പെട്ട മെയ് മൂന്നിന് ശേഷം ഇതാദ്യമായാണ് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്.

logo
The Fourth
www.thefourthnews.in