രാഹുൽ ഗാന്ധിക്ക് തുഗ്ലക് ലെയ്നിലെ ഔദ്യോഗിക വസതി തിരികെ ലഭിക്കും; ഇന്ത്യ മുഴുവൻ തന്റെ വീടെന്ന് രാഹുൽ

രാഹുൽ ഗാന്ധിക്ക് തുഗ്ലക് ലെയ്നിലെ ഔദ്യോഗിക വസതി തിരികെ ലഭിക്കും; ഇന്ത്യ മുഴുവൻ തന്റെ വീടെന്ന് രാഹുൽ

ഓഗസ്റ്റ് 12, 13 തീയതികളിൽ രാഹുൽ ഗാന്ധി വയനാട്ടിലെത്തും, അയോഗ്യത നീങ്ങിയതിന് ശേഷമുള്ള ആദ്യ സന്ദർശനം
Updated on
1 min read

പാർലമെന്ററി അം​ഗത്വത്തിൽ നിന്നുള്ള അയോഗ്യത നീങ്ങിയതിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതിയും തിരികെ ലഭിച്ചു. ഡൽഹിയിലെ തുഗ്ലക്ക് ലെയ്നിലെ 12-ാം നമ്പർ വസതി രാഹുലിന് അനുവദിച്ച്,ലോക്സഭ ഹൗസ് കമ്മിറ്റി തീരുമാനമായി. അതേസമയം ശനി, ഞായർ ദിവസങ്ങളിൽ രാഹുൽ ഗാന്ധി വയനാട്ടിലെത്തും.

രാഹുൽ ഗാന്ധിക്ക് തുഗ്ലക് ലെയ്നിലെ ഔദ്യോഗിക വസതി തിരികെ ലഭിക്കും; ഇന്ത്യ മുഴുവൻ തന്റെ വീടെന്ന് രാഹുൽ
'രാജ്യസഭാംഗത്തിന് ചേരാത്ത പെരുമാറ്റം'; തൃണമൂൽ കോൺഗ്രസ് എം പി ഡെറിക് ഒബ്രിയാന് സസ്‌പെൻഷന്‍

2005 ഏപ്രിൽ മുതൽ രാഹുൽ ഗാന്ധി താമസിച്ചിരുന്ന ഔദ്യോ​ഗിക വസതി ഒഴിയാൻ ഏപ്രിലിലാണ് ലോക്സഭാ ഹൗസ് കമ്മിറ്റി ആവശ്യപ്പെട്ടത്. മോദി പരാമർശത്തിന്റെ പേരിൽ അയോഗ്യനാക്കപ്പെട്ടതോടെയായിരുന്നു, തിരക്കുപിടിച്ചുള്ള നീക്കം. ഒരുമാസത്തെ സമയമാണ് വസതി ഒഴിയാനായി അനുവദിച്ചിരുന്നത്. ഏപ്രിൽ 22ന് രാഹുൽ താമസം മാറി. തുടർന്ന് സോണിയാ ഗാന്ധിയുടെ 10 ജൻപഥിലെ വസതിയിലായിരുന്നു താമസം.

നേരത്തെ ഡൽഹി മുൻമുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ വസതിയടക്കം രാഹുലിന് നൽകാൻ തീരുമാനമുണ്ടായിരുന്നു. സോണിയാ ഗാന്ധിയുടെ വസതിയിൽ നിന്ന് രാഹുൽ താമസം മാറാൻ ആലോചിക്കുന്നതിനിടെയാണ് അയോഗ്യത നീങ്ങിയതും പഴയ വീട് തിരികെ ലഭിച്ചതും. വീടുതിരിച്ചുകിട്ടിയതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് രാജ്യം മുഴുവൻ തന്റെ വീടെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

രാഹുലിന്റെ പരാമർശങ്ങൾ നല്ലതല്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, അപകീർത്തിക്കേസിൽ നൽകിയ പരമാവധി ശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു. ഇതോടെ അയോഗ്യതയും നീങ്ങി. തിങ്കളാഴ്ച ലോക്സഭാ സെക്രട്ടറിയേറ്റ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ രാഹുൽ ലോക്സഭയിലുമെത്തി.

എംപി സ്ഥാനം തിരികെ ലഭിച്ചതിന് ശേഷം സ്വന്തം മണ്ഡലത്തിലേക്കുള്ള രാഹുലിന്റെ ആദ്യ സന്ദർശനമാണ് ഓഗസ്റ്റ് 12, 13 ദിവസങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. വിപുലമായ ഒരുക്കങ്ങളോടെയാണ് രാഹുലിനെ സ്വീകരിക്കാൻ വയനാട് മണ്ഡലം സജ്ജമാകുന്നത്. അയോഗ്യനാക്കപ്പെട്ടതിന് ശേഷവും രാഹുൽ ഗാന്ധി മണ്ഡലത്തിൽ എത്തിയിരുന്നു.

logo
The Fourth
www.thefourthnews.in