മോദിയും അമിത് ഷായും എതിർത്തു; രാഹുലിന്റെ ഹിന്ദു-ബിജെപി-ആർ എസ് എസ് പരാമർശങ്ങൾ സഭാ രേഖകളിൽനിന്ന് നീക്കി

മോദിയും അമിത് ഷായും എതിർത്തു; രാഹുലിന്റെ ഹിന്ദു-ബിജെപി-ആർ എസ് എസ് പരാമർശങ്ങൾ സഭാ രേഖകളിൽനിന്ന് നീക്കി

രാഹുൽ ഗാന്ധി ഹിന്ദുക്കളെ അക്രമകാരികളെന്ന് വിളിച്ചുവെന്നും അത് ഗൗരവതരമെന്നും നരേന്ദ്ര മോദി ആരോപിച്ചിരുന്നു

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച ലോക്സഭയിൽ നടത്തിയ പ്രസംഗത്തിലെ വിവിധ ഭാഗങ്ങൾ സഭാരേഖകളിൽനിന്ന് ഒഴിവാക്കി. 'ഹിന്ദു' പരാമശവും അതിനെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ബിജെപി-ആർഎസ്എസ് ഉൾപ്പെടെയുള്ളവരുടെ സമീപനങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ ഉൾപ്പെടെയുള്ളവയാണ് നീക്കം ചെയ്യപ്പെട്ടത്. ഹിന്ദുമതം ഭയവും വിദ്വേഷവും അസത്യവും പ്രചരിപ്പിക്കാനുള്ളതല്ലെന്ന് പറഞ്ഞ രാഹുൽ, ഹിന്ദു മൂല്യങ്ങളെ ബിജെപി തെറ്റായി വ്യാഖ്യാനിക്കുന്നതിനെയും വിമർശിച്ചിരുന്നു. ഇതിനെതിരെ ബിജെപി വൻ പ്രതിഷേധവും ഉയർത്തിയിരുന്നു.

'ജയ് ശ്രീറാം' എന്ന മുദ്രാവാക്യം ഉയർന്നപ്പോൾ ഭരണഘടന വിജയിക്കട്ടെ എന്ന് വിളിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പ്രസംഗം ആരംഭിച്ചത്. ഒരുമണിക്കൂർ നാല്പത് മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിൽ അഗ്നിവീർ, കർഷക പ്രക്ഷോഭങ്ങൾ, ബിജെപിയുടെ വിദ്വേഷപ്രചാരണം എന്നിങ്ങനെ വിവിധ വിഷയങ്ങൾ രാഹുൽ ഉയർത്തിക്കാട്ടി. ആദ്യം ഭരണഘടനയുടെ പതിപ്പ് ഉയർത്തിക്കാട്ടിയ രാഹുൽ, പിന്നീട് പ്രസംഗത്തിനിടെ ദൈവങ്ങളുടെ ചിത്രങ്ങളും അദ്ദേഹം എടുത്തുകാട്ടി. മതമൈത്രിയെ കുറിച്ച് സംസാരിക്കാൻ ബിജെപിക്ക് അവകാശമില്ലെന്ന് ആരോപിച്ചായിരുന്നു രാഹുൽ ദൈവങ്ങളുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയത്. പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയുള്ള രാഹുലിന്റെ പ്രസംഗം ബിജെപിയെ ചൊടിപ്പിച്ചിരുന്നു.

രാഹുൽ ഗാന്ധി ഹിന്ദുക്കളെ അക്രമകാരികളെന്ന് വിളിച്ചുവെന്നും അത് ഗൗരവതരമെന്നും നരേന്ദ്ര മോദി ആരോപിച്ചു. ഹിന്ദുമതത്തിന്റെ പേരിൽ വിദ്വേഷവും ഹിംസയും പ്രചരിപ്പിക്കുന്നുവെന്ന ഭരണപക്ഷത്തെ ചൂണ്ടിയുള്ള രാഹുലിന്റെ പരാമർശവുമായിരുന്നു ട്രഷറി ബെഞ്ചിനെ ചൊടിപ്പിച്ചത്. രാഹുൽ മാപ്പ് പറയണമെന്ന് അമിത് ഷായും ആവശ്യപ്പെട്ടു. എന്നാൽ മോദിയോ ആർഎസ്എസ്സോ ബിജെപിയോ ഹിന്ദുക്കളെ ആകെ പ്രതിനിധീകരിക്കുന്നില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി. സത്യത്തിനൊപ്പം നിൽക്കണമെന്നും അതിനെ ഭയന്ന് പിന്നോട്ട് പോകരുതെന്നും ഹിന്ദുമതത്തിൽ വ്യക്തമായി എഴുതിയിരിക്കുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

മോദിയും അമിത് ഷായും എതിർത്തു; രാഹുലിന്റെ ഹിന്ദു-ബിജെപി-ആർ എസ് എസ് പരാമർശങ്ങൾ സഭാ രേഖകളിൽനിന്ന് നീക്കി
'മോദിക്ക് എന്തുണ്ട് ഉത്തരം'; രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിലുള്ള പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ഇന്ന്

എന്നാൽ രാഹുൽ നടത്തിയ പരാമർശം, മുഴുവൻ ഹിന്ദു സമുദായത്തെ ഉദ്ദേശിച്ചാണെന്നായിരുന്നു മോദി ഉൾപ്പെടെയുള്ളവരുടെ ആദ്യം മുതലേയുള്ള ആരോപണം. ഇക്കാര്യം പരിശോദിക്കപ്പെടണമെന്നും അമിത് ഷായും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സഭാ രേഖകളിൽനിന്ന് പരാമർശം ഒഴിവാക്കിയത്.

അതിനുപുറമെ, ബിജെപി ന്യൂനപക്ഷങ്ങളോട് അനീതി കാണിക്കുന്നു, വ്യവസായികളായ അദാനിക്കും അംബാനിക്കും എതിരായ അദ്ദേഹത്തിൻ്റെ പരാമർശങ്ങൾ, നീറ്റ് പരീക്ഷ സമ്പന്നർക്കുള്ളത് മെറിറ്റുള്ള വിദ്യാർഥികൾക്ക് അതിൽ സ്ഥാനമില്ല എന്നീ രാഹുലിന്റെ പരാമർശങ്ങളും നീക്ക, ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അഗ്നിവീർ പദ്ധതി ഇന്ത്യൻ സൈന്യത്തിൻ്റേതല്ലെന്നും മറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ രാഹുൽ പറഞ്ഞിരുന്നു. അതും രേഖകളിൽ ഇപ്പോഴില്ല.

മോദിയും അമിത് ഷായും എതിർത്തു; രാഹുലിന്റെ ഹിന്ദു-ബിജെപി-ആർ എസ് എസ് പരാമർശങ്ങൾ സഭാ രേഖകളിൽനിന്ന് നീക്കി
'പകവീട്ടി' രാഹുലും മഹുവയും; രാജ്യസഭയില്‍ ഖാര്‍ഗെയുടെ 'വിളയാട്ടം', ചോദിക്കാന്‍ ആളുണ്ടെന്ന് പ്രതിപക്ഷം

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി നടത്തിയ 'പരമാത്മാവ്' പരാമർശവും ഗാന്ധിയെ ജനങ്ങൾ അറിഞ്ഞത് സിനിമ ഇറങ്ങിയപ്പോഴാണെന്നും ഒക്കെയുള്ള പ്രസ്താവനകൾ രാഹുൽ സഭയിൽ ഉദ്ധരിച്ചു. പ്രധാനമന്ത്രി മോദിയുടെ അറിവില്ലായ്മയാണെന്നും രാഷ്ട്രപിതാവ് എല്ലാകാലത്തും ജീവിച്ചിരിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.

logo
The Fourth
www.thefourthnews.in