'അയോഗ്യത'യിൽ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; രാഹുല്‍ ഇന്ന് മാധ്യമങ്ങളെ കാണും

'അയോഗ്യത'യിൽ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; രാഹുല്‍ ഇന്ന് മാധ്യമങ്ങളെ കാണും

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനം എടുക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‌റെ തീരുമാനം
Updated on
1 min read

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. ജില്ലാടിസ്ഥാനത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് ആലോചന. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി എടുക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‌റെ തീരുമാനം. അതേസമയം രാഹുല്‍ ഗാന്ധി ഇന്ന് വാര്‍ത്താ സമ്മേളനം നടത്തും. അതിനിടെ തുടര്‍ നിയമ നടപടികളുടെ കാര്യത്തില്‍ കോൺഗ്രസ് ഉടന്‍ തീരുമാനം എടുക്കും.

ഡല്‍ഹിയില്‍ വലിയ റാലി നടത്തുന്നതടക്കം പ്രതിപക്ഷ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി വലിയ പ്രതിഷേധ പരിപാടികള്‍ കോണ്‍ഗ്രസിന്റെ ആലോചനയിലുണ്ട്

പ്രതിപക്ഷ പാര്‍ട്ടികളെയാകെ അണിനിരത്തി ബിജെപി വിരുദ്ധ സഖ്യത്തിന് ശക്തിപകരാന്‍ രാഹുലിന്‌റെ അയോഗ്യത വിഷയം ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ്. സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഛത്തീസ്ഗഡില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടിയത് സംഘര്‍ഷത്തിനിടയാക്കി. കേരളത്തിലും രാത്രി വൈകിയും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കോഴിക്കോടും തിരുവനന്തപുരത്തും ഉള്‍പ്പെടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്‌റെ നീക്കം. ഡല്‍ഹിയില്‍ വലിയ റാലി നടത്തുന്നതടക്കം പ്രതിപക്ഷ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി വലിയ പ്രതിഷേധ പരിപാടികളും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.

'അയോഗ്യത'യിൽ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; രാഹുല്‍ ഇന്ന് മാധ്യമങ്ങളെ കാണും
ഫാസിസം അയോഗ്യരാക്കിയവരിലുണ്ട് ജനാധിപത്യത്തിന്റെ സാധ്യതകള്‍

ഉച്ചയ്ക്ക് ഒരു മണിക്ക് ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്താകും രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണുക. അയോഗ്യനാക്കിയതിന് പിന്നാലെ ട്വിറ്ററിലൂടെ പ്രതികരിച്ച രാഹുല്‍, ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുകയാണ്. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്ന വിമര്‍ശനമാകും രാഹുല്‍ ഉന്നയിക്കുക. അടുത്തയാഴ്ചയാകും സൂറത്ത് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുക. പഴുതുകളടച്ച നിയമപോരാട്ടത്തിന് പ്രത്യേക സമിതിയെ തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് വയനാട് സീറ്റിന്‌റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു മണ്ഡലവും ഒഴിച്ചിടേണ്ട സാഹചര്യമില്ലെന്നും നിലവില്‍ വയനാട്ടില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തടസമില്ലെന്നുമാണ് കമ്മീഷന്റെ നിലപാട്.

logo
The Fourth
www.thefourthnews.in