ഒഡിഷ ട്രെയിന്‍ അപകടം: സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് റെയിൽവേ ബോര്‍ഡ്

ഒഡിഷ ട്രെയിന്‍ അപകടം: സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് റെയിൽവേ ബോര്‍ഡ്

രാജ്യത്തെ നടുക്കിയ അപകടത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതികരണം
Updated on
1 min read

ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തം അന്വേഷിക്കാൻ സിബിഐയെ ചുമതലപ്പെടുത്താൻ റെയില്‍വേ ശുപാര്‍ശ ചെയ്തെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് . രാജ്യത്തെ നടുക്കിയ അപകടത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതികരണം.

ഒഡിഷ ട്രെയിന്‍ അപകടം: സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് റെയിൽവേ ബോര്‍ഡ്
'ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തില്‍ മാറ്റം', ബാലസോർ അപകട കാരണം തിരിച്ചറിഞ്ഞെന്ന് റെയില്‍വേ മന്ത്രി

അതേസമയം, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി റെയില്‍ വേ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

''ഇന്നലെ റെയില്‍ വേ മന്ത്രി എന്നോടൊപ്പമുണ്ടായിരുന്നു, ഞാന്‍ ആന്റി കൊളിഷന്‍ ഉപകരണങ്ങളെക്കുറിച്ച് പരമാര്‍ശിച്ചപ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹം വായ തുറക്കാതിരുന്നത്. സത്യം പുറത്തുവരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് '' മമതാ പറഞ്ഞു.

മമതാ ബാനര്‍ജിക്ക് പുറമേ റെയില്‍ വേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും രംഗത്തെത്തിയിരുന്നു.  മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് ബാലാസാഹേബ് തൊറാട്ട്, നാഷണൽ കോൺഫറൻസ് (എൻസി) പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള, തൃണമൂലിന്റെ സാകേത് ഗോഖലെ എന്നിവരുൾപ്പെടെ പല പ്രതിപക്ഷ നേതാക്കളും കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.

ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്‌സ്പ്രസ്, ഒരു ചരക്ക് തീവണ്ടി എന്നിവ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 288 പേർ മരിച്ചതായാണ് റെയിൽവെയുടെ സ്ഥിരീകരണം. ആയിരത്തോളം പേർക്ക് പരുക്കേറ്റതായും നിരവധി പേരുടെ നില ഗുരുതരമെന്നുമാണ് കണക്ക്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിന് ഇടയാക്കിയത് റെയിൽവെയുടെ ഗുരുതര അനാസ്ഥയെന്നും ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജി വയ്ക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ഒഡിഷ ട്രെയിന്‍ അപകടം: സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് റെയിൽവേ ബോര്‍ഡ്
റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം; 'പ്രധാനമന്ത്രിക്ക് ശ്രദ്ധ പി ആർ വർക്കിൽ'

ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തിലെ മാറ്റമാണ് അപകടകാരണമെന്ന സൂചനയാണെന്നായിരുന്നു റെയില്‍ വേ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ഗ്രീൻ സിഗ്നൽ കിട്ടിയ ശേഷമാണ് ട്രെയിൻ മുന്നോട്ടെടുത്തതെന്നായിരുന്നു ലോക്കോ പൈലറ്റ് റെയില്‍വേക്ക് നൽകിയ മൊഴി. പരുക്കേറ്റ് ചികിത്സയിലിരിക്കുന്ന ലോക്കോ പൈലറ്റിന്റെ മൊഴിയുടെ വിശദാംശങ്ങൾ റെയിൽവെ ബോര്‍ഡ് ഓപ്പറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് അം​ഗം ജയ വര്‍മ സിൻഹയാണ് പങ്കുവച്ചത്. പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളികൊണ്ടായിരുന്നു റെയില്‍ വേയുടെ പ്രതികരണം.

ഒഡിഷ ട്രെയിന്‍ അപകടം: സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് റെയിൽവേ ബോര്‍ഡ്
ട്രെയിൻ മുന്നോട്ടെടുത്തത് ഗ്രീൻ സിഗ്നൽ ലഭിച്ച ശേഷമെന്ന് ലോക്കോ പൈലറ്റിന്റെ മൊഴി; സിഗ്നൽ സംവിധാനത്തിൽ പിഴവ് കണ്ടെത്തി
logo
The Fourth
www.thefourthnews.in