3 വർഷം 156 എലികള്‍, പിടികൂടാൻ ചെലവായത് 69.5 ലക്ഷം; ഉത്തര റെയില്‍ വേയ്ക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ്

3 വർഷം 156 എലികള്‍, പിടികൂടാൻ ചെലവായത് 69.5 ലക്ഷം; ഉത്തര റെയില്‍ വേയ്ക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ്

വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചത്
Updated on
1 min read

ഉത്തര റെയില്‍വെയുടെ ലഖ്നൗ ഡിവിഷനില്‍ എലിയെ പിടിക്കാൻ ചെലവാക്കിയ പണത്തില്‍ വന്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ്. 2020-22 കാലഘട്ടത്തില്‍ 69.5 ലക്ഷം രൂപയാണ് എലി ശല്യം പരിഹരിക്കുന്നതിനെന്ന പേരില്‍ചിലവിട്ടതെന്നാണ് ആരോപണം. വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചത്.

ആക്ടിവിസ്റ്റ് ചന്ദ്രശേഖര്‍ ഗൗര്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഖ്നൗ ഡിവിഷന്‍ നല്‍കിയ മറുപടിയിലാണ് ഈ രണ്ട് വര്‍ഷത്തെ ചെലവ് ഏകദേശം 69 ലക്ഷം രൂപയാണെന്നും 168 എലികളെ പിടികൂടിയെന്നും വ്യക്തമാക്കിയിട്ടുള്ളത്.

'ആറ് ദിവസം എലിയെ പിടിക്കാന്‍ റെയില്‍വേ ചിലവഴിച്ചത് 41,000 രൂപ. 69.40 ലക്ഷം രൂപ ചെലവഴിച്ച് 3 വര്‍ഷത്തിനിടെ പിടികൂടിയത് 156 എലികളെ. ലഖ്നൗ മേഖലയുടെ മാത്രം അവസ്ഥയാണ് ഇത്.' രാജ്യസഭാ എം പി രണ്‍ദീപ് സിങ് സുര്‍ജെവാല എക്‌സില്‍ കുറിച്ചു.

3 വർഷം 156 എലികള്‍, പിടികൂടാൻ ചെലവായത് 69.5 ലക്ഷം; ഉത്തര റെയില്‍ വേയ്ക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ്
നിപ: പുതിയ രോഗികളില്ല, ഹൈ റിസ്ക് പട്ടികയിൽ 357 പേർ; കേന്ദ്രമന്ത്രി പറഞ്ഞത് പോസിറ്റീവ് കേസുകളെ കുറിച്ചെന്ന് ആരോഗ്യമന്ത്രി

'രാജ്യം മുഴുവനും അഴിമതിയുടെ എലികള്‍ കൊള്ളയടിക്കുന്നു. ബിജെപി ഭരണത്തിന് കീഴില്‍ വിലക്കയറ്റത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. വയോജനങ്ങള്‍ക്ക് റയില്‍വെ യാത്രക്കൂലിയില്‍ നല്‍കിയ ഇളവുപോലും നിര്‍ത്തലാക്കി. എലി നിയന്ത്രണത്തിനായി ലഖ്നൗ ഡിവിഷനിലെ ഡിപ്പോകള്‍ക്കായി 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഓരോ വര്‍ഷവും 23,16,150.84 രൂപ ചെലവഴിച്ചു.' രണ്‍ദീപ് സിങ് സുര്‍ജെവാല കുറിച്ചു.

വിവരാവകാശ രേഖ പ്രകാരം

കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ കുടുങ്ങിയ എലികള്‍

2020- 83 എണ്ണം

2021- 45 എണ്ണം

2022- 40 എണ്ണം

3 വർഷം 156 എലികള്‍, പിടികൂടാൻ ചെലവായത് 69.5 ലക്ഷം; ഉത്തര റെയില്‍ വേയ്ക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ്
കോവിഡിന്റെ ഉത്ഭവം എങ്ങനെയെന്ന് കൃത്യമായി പറയണം; ചൈനയോട് കടുപ്പിച്ച് ലോകാരോഗ്യ സംഘടന

അതേസമയം, പാറ്റകളുടെ ശല്യം തടയാന്‍ ഫ്‌ളഷിങ് ഏജന്റുകള്‍ ഉപയോഗിക്കുക, എലികളെ തടയാന്‍ ട്രെയിന്‍ കോച്ചുകള്‍ അണുവിമുക്തമാക്കുക, ഫോഗിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയ നിരവധി നടപടികളാണ് സ്വീകരിച്ചതെന്നാണ് ലഖ്നൗ ഡിവിഷന്റെ വിശദീകരണം. ലഖ്നൗ ഡിവിഷൻ പരിപാലിക്കുന്ന എല്ലാ കോച്ചുകളിലും പാറ്റകള്‍, എലി, കീടങ്ങള്‍, കൊതുക് എന്നിവയുടെ നിയന്ത്രണത്തിന് പ്രതിവര്‍ഷം 23.2 ലക്ഷം രൂപയാണ് മൊത്തം ചെലവെന്നും, റെയിവെ ഡിവിഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഓരോ വര്‍ഷവും ശരാശരി 25,000 കോച്ചുകള്‍ കണക്കിലെടുക്കുമ്പോള്‍, എലി നിയന്ത്രണത്തിനായി ഒരു കോച്ചിന് ഏകദേശം 94 രൂപ ചെലവ് വരുന്നു. എലി മൂലമുണ്ടാകുന്ന കേടുപാടുകളും നാശവും കണക്കിലെടുക്കുമ്പോള്‍ വളരെ കുറഞ്ഞ ചെലവാണിതെന്നാണ് വിശദീകരണം.

logo
The Fourth
www.thefourthnews.in