ഒഡിഷ ട്രെയിൻ അപകടം: സിഗ്നലിങ്, ടെലികോം വിഭാഗത്തിലെ ജീവനക്കാരുടെ പിഴവെന്ന് സുരക്ഷാ കമ്മിറ്റി; റിപ്പോർട്ട് പരസ്യമാക്കില്ല

ഒഡിഷ ട്രെയിൻ അപകടം: സിഗ്നലിങ്, ടെലികോം വിഭാഗത്തിലെ ജീവനക്കാരുടെ പിഴവെന്ന് സുരക്ഷാ കമ്മിറ്റി; റിപ്പോർട്ട് പരസ്യമാക്കില്ല

നടപടി സിബിഐയുടെ അന്വേഷണത്തില്‍ മറ്റ് സ്വാധീനമോ ഇടപെടലോ ഇല്ലെന്ന് ഉറപ്പാക്കാനാണ് നടപടി
Updated on
1 min read

ഒഡിഷ ട്രെയിൻ അപകടം അന്വേഷിച്ച സുരക്ഷാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരസ്യമാക്കില്ലെന്ന് റെയിൽവേ. അപകടം സംബന്ധിച്ച സിബിഐ അന്വേഷണത്തിൽ റിപ്പോർട്ട് സ്വാധീനമോ ഇടപെടലോ ഉണ്ടാക്കില്ലെന്ന് ഉറപ്പുവരുത്താനാണ് നടപടി. ''സിബിഐ അന്വേഷണം നടക്കുന്നതിനാല്‍ സിആര്‍എസ് റിപ്പോര്‍ട്ടിനെക്കുറിച്ച് ഒന്നും വെളിപ്പെടുത്താന്‍ സാധിക്കില്ല. ഈ റിപ്പോര്‍ട്ട് ഒരു തരത്തിലും അന്വേഷണത്തെ സ്വാധീനിക്കില്ലെന്ന് ഉറപ്പാക്കും. രണ്ട് റിപ്പോര്‍ട്ടുകളും പരിശോധിച്ച് നടപടിയെടുക്കും'' - മുതിര്‍ന്ന റെയിൽവേ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സിഗ്നലിങ് ജീവനക്കാരന്‍ സ്റ്റേഷന്‍ മാസ്റ്ററിന് 'ഡിസ്‌കണക്ഷന്‍ മെമ്മോ' നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തി

റെയില്‍വേ സുരക്ഷാ കമ്മിറ്റിയുടെ അന്വേഷണത്തില്‍ സിഗ്നലിങ്, ടെലികോം വിഭാഗത്തിലെ ജീവനക്കാരുടെ മാനുഷിക പിഴവ് മൂലമാണ് അപകടമുണ്ടായതെന്നാണ് സുരക്ഷാ കമ്മിറ്റിയുടെ കണ്ടെത്തൽ. ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സിഗ്നലിങ് ജീവനക്കാരന്‍ സ്റ്റേഷന്‍ മാസ്റ്ററിന് 'ഡിസ്‌കണക്ഷന്‍ മെമ്മോ' നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ അറ്റക്കുറ്റപ്പണിക്ക് ശേഷം ട്രാക്കില്‍ മറ്റ് പ്രശ്‌നങ്ങളില്ലെന്ന് കാണിച്ച് കൊണ്ട് ജീവനക്കാരന്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സിഗ്നലിങിനായി വീണ്ടും കണക്ഷന്‍ മെമ്മോ നല്‍കിയിരുന്നു.

ട്രെയിന്‍ കടന്നുപോകുന്നതിന് മുമ്പ് സിഗ്നലിങ് സംവിധാനം പരിശോധിക്കുന്നതിനുള്ള സുരക്ഷാചട്ടം പാലിച്ചില്ലെന്നും, റീകണക്ഷന്‍ മെമ്മോ നല്‍കിയ ശേഷവും സിഗ്നലിങ് ജീവനക്കാര്‍ ജോലിയില്‍ തുടര്‍ന്നെന്നുമാണ് റിപ്പോര്‍ട്ട്. അതിനാല്‍, അപകടത്തിന്റെ ഉത്തരവാദിത്തം സ്റ്റേഷനിലെ ഓപ്പറേഷന്‍സ് സ്റ്റാഫിനും സിഗ്നലിങ് ജീവനക്കാരനുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. റെയില്‍വേ സംവിധാനത്തില്‍, സിഗ്നലിങ് ജീവനക്കാരനും സ്റ്റേഷന്‍ മാസ്റ്ററിനും ഉത്തരവാദിത്തമുള്ള ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗ് സിഗ്നലിങ് സിസ്റ്റത്തിന്റെ പ്രധാന കേന്ദ്രമായ റിലേ റൂമിലേക്ക് പ്രവേശിക്കുന്നതിനുള്ള ചട്ടങ്ങൾ പാലിച്ചില്ലെന്നും കണ്ടെത്തിയിരുന്നു.

അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍ ട്രാക്ക്, സിഗ്നലിങ് എന്നിങ്ങനെ ട്രെയിനുകളുടെ സുരക്ഷയുടെ ഉത്തരവാദിത്തം എന്‍ജിനീയറിങ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഓപ്പറേഷന്‍സ് ഉദ്യോഗസ്ഥനും ഉണ്ടെന്നാണ് ചട്ടം.

ഒഡിഷ ട്രെയിൻ അപകടം: സിഗ്നലിങ്, ടെലികോം വിഭാഗത്തിലെ ജീവനക്കാരുടെ പിഴവെന്ന് സുരക്ഷാ കമ്മിറ്റി; റിപ്പോർട്ട് പരസ്യമാക്കില്ല
ഒഡിഷ ട്രെയിൻ ദുരന്തം; ജൂനിയർ എഞ്ചിനിയറുടെ വീട് സീൽ ചെയ്ത് സിബിഐ

ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അര്‍ച്ചന ജോഷിയെ സ്ഥാനത്ത് നിന്ന് നീക്കി

ബാലസോർ അപകടത്തിന്റെ പശ്ചാത്തലത്തിൽ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അര്‍ച്ചന ജോഷിയെ സ്ഥാനത്ത് നിന്ന് നീക്കി. ദുരന്തം നടന്ന് ഒരുമാസം പിന്നിട്ടതിന് പിന്നാലെയാണ് നടപടി. പുതിയ ജനറല്‍ മാനേജരായി ചുമതലയേല്‍ക്കാന്‍ അനില്‍ മിശ്രയ്ക്ക് നിയമന സമിതി അനുമതി നല്‍കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

ചെന്നൈയിലേക്കുള്ള കോറോമാണ്ഡല്‍ എക്‌സ്പ്രസ്, ഹൗറയിലേക്കുള്ള ഷാലിമാര്‍ എക്‌സ്പ്രസ്, ചരക്ക് ട്രെയിന്‍ എന്നീ മൂന്ന് ട്രെയിനുകളാണ് ജൂണ്‍ രണ്ടിന് ഒരുമിച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 288 പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇനിയും 52 മൃതദേഹങ്ങള്‍ തിരിച്ചറിയാനുമുണ്ട്.

logo
The Fourth
www.thefourthnews.in