ഗവര്‍ണര്‍മാരുടെ  ഭരണഘടനാ ബാഹ്യപദവികള്‍ തടയണമെന്ന് സ്വകാര്യബില്‍; വോട്ടിങ്ങിലൂടെ  തടഞ്ഞ് ഭരണപക്ഷം

ഗവര്‍ണര്‍മാരുടെ ഭരണഘടനാ ബാഹ്യപദവികള്‍ തടയണമെന്ന് സ്വകാര്യബില്‍; വോട്ടിങ്ങിലൂടെ തടഞ്ഞ് ഭരണപക്ഷം

ആര്‍ട്ടിക്കിള്‍ 158 ഭേദഗതി ചെയ്യണമെന്നാവശ്യപ്പെടുന്നതായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപിയുടെ ബില്ലിലെ ആവശ്യം
Updated on
1 min read

ഗവര്‍ണര്‍മാരുടെ ഭരണഘടനാ ബാഹ്യപദവികള്‍ തടയുന്നതുമായി ബന്ധപ്പെട്ട് ഭരണഘടന ഭേദഗതി ആവശ്യപ്പെട്ടുകൊണ്ടുള്ള ജോണ്‍ ബ്രിട്ടാസ് എംപിയുടെ സ്വകാര്യ ബില്ലിന് അവതരണാനുമതിയില്ല. ഗവര്‍ണര്‍മാരുടെ ഭരണഘടന ബാഹ്യ പദവികള്‍ നിരോധിക്കുന്നതിന് ആര്‍ട്ടിക്കിള്‍ 158 ഭേദഗതി ചെയ്യണമെന്നാവശ്യപ്പെടുന്നതായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപിയുടെ ബില്ലിലെ ആവശ്യം. എന്നാല്‍ ബില്‍ വോട്ടിനിടുകയും മതിതിയായ പിന്തുണ ലഭിക്കാതിരുന്നതോടെ അവതരണാനുമതി നിഷേധിക്കുകയും ആയിരുന്നു.

ബില്‍ അവതരണത്തെ ഭരണപക്ഷം സംഖ്യാബലം കൊണ്ട് പരാജയപ്പെടുത്തിയെന്ന് ജോണ്‍ ബ്രിട്ടാസ് ആരോപിച്ചു. സ്വകാര്യ ബില്ലുകള്‍ പരിഗണിക്കുമ്പോഴുള്ള കീഴ്വഴക്കങ്ങള്‍ ലംഘിച്ചു കൊണ്ടാണ് ബില്ലിന് അവതരണാനുമതി നിഷേധിച്ചതെന്നും എം പി ആരോപിച്ചു. തികച്ചും അപ്രതീക്ഷിതമായി ഭരണപക്ഷം അവതരണാനുമതി നല്‍കുന്നതിനെ എതിര്‍ത്തതോടെ വിഷയം വോട്ടിങ്ങിനിടാന്‍ ഉപാധ്യക്ഷന്‍ നിര്‍ബന്ധിതനാവുകയും തുടര്‍ന്ന് വോട്ടെടുപ്പ് നടത്തി അവതരണാനുമതി നിഷേധിക്കുകയായയിരുന്നു എന്ന് ബ്രിട്ടാസ് ആരോപിച്ചു. ശബ്ദവോട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യം ബില്‍ അവതരിപ്പിക്കാന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ അനുമതി നല്‍കാന്‍ ഒരുങ്ങിയെങ്കിലും ഭരണപക്ഷം രൂക്ഷമായി ബഹളം വച്ചതിനെ തുടര്‍ന്നാണ് വോട്ടിങ്ങിലേക്ക് പോയത് എന്നും അദ്ദേഹം പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ഭരണപക്ഷം രൂക്ഷമായി ബഹളം വച്ചതിനെ തുടര്‍ന്നാണ് വിഷയം വോട്ടിങ്ങിലേക്ക് പോയത്

ഗവര്‍ണര്‍മാര്‍ ഭരണഘടനയില്‍ നിഷ്‌കര്‍ഷിക്കാത്ത പദവികള്‍ വഹിക്കുന്നതു തടയുക ലക്ഷ്യമിട്ടാണ് ജോണ്‍ ബ്രിട്ടാസ് എം. പി ഭരണഘടനാ ഭേദഗതി ബില്‍ സമര്‍പ്പിച്ചത്. ഗവര്‍ണര്‍മാര്‍ സര്‍വ്വകലാ ചാന്‍സലര്‍ പദവി വഹിക്കണം എന്ന് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നില്ല.

ഗവര്‍ണര്‍മാരുടെ  ഭരണഘടനാ ബാഹ്യപദവികള്‍ തടയണമെന്ന് സ്വകാര്യബില്‍; വോട്ടിങ്ങിലൂടെ  തടഞ്ഞ് ഭരണപക്ഷം
ബില്ലുകൾ തടഞ്ഞുവെയ്ക്കൽ: കേന്ദ്രത്തിനും രാജ്‌ഭവനും സുപ്രീംകോടതി നോട്ടിസ്

എന്നാല്‍, ബ്രിട്ടീഷ് ഭരണകാലം മുതല്‍ ഉള്ള കീഴ്വഴക്കം പിന്‍തുടര്‍ന്ന് സ്വതന്ത്ര ഇന്ത്യയിലും ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണര്‍മാര്‍ നിയുക്തരായി. എന്നാല്‍, നിലവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കേന്ദ്രം നിയമിക്കുന്ന ഗവര്‍ണര്‍മാര്‍ ചാന്‍സലര്‍ പദവി ഉപയോഗിക്കുന്ന സാഹചര്യം വര്‍ദ്ധിച്ച് വരുന്നതും മറ്റും പരിഗണിച്ചാണ് ചാന്‍സലര്‍ പദവിയടക്കമുള്ള ഭരണഘടനയില്‍ പറയാത്ത പദവികള്‍ ഗവര്‍ണര്‍മാര്‍ വഹിക്കുന്നത് തടയുന്നതിന് ആര്‍ട്ടിക്കിള്‍ 158 ഭേദഗതി ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്ന ഭരണഘടനാ ഭേദഗതി ബില്‍ ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ മുന്നോട്ട് വച്ചത്.

logo
The Fourth
www.thefourthnews.in