രാകേഷ് സിംഗ
രാകേഷ് സിംഗ

സിപിഎം നിർണായക ശക്തിയായി മാറും; ഹിമാചലില്‍ ഇത്തവണയും മികച്ച വിജയം നേടുമെന്ന് രാകേഷ് സിംഗ

11 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്
Updated on
1 min read

ഹിമാചലില്‍ ഇത്തവണയും മികച്ച മുന്നേറ്റം കാഴ്ചവെക്കാമെന്ന പ്രതീക്ഷയില്‍ സിപിഎം.

ഹിമാചലിൽനിന്ന് സിപിഎമ്മിനുള്ള ഏക എംഎല്‍എയാണ് രാകേഷ് സിംഗ. ഹിമാചലിലെ തിയോഗ് മണ്ഡലത്തില്‍ നിന്നും വീണ്ടും ജനവിധി തേടുകയാണ് രാകേഷ് സിംഗ

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1983 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാകേഷ് സിംഗ ഹിമാചലില്‍ നിന്നുള്ള ഏക സിപിഎം എംഎല്‍എ ആയി വിജയിച്ചത്.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുല്‍ദീപ് റാത്തോഡിനെയും ബിജെപി സ്ഥാനാര്‍ത്ഥി അജയ് ശ്യാമിനേയുമാണ് തിരഞ്ഞെടുപ്പില്‍ നേരിടുന്നത്.

തിയോഗ്, ജുബല്‍ കോട്ട്‌കൈ, കുളു, ജോഗീന്ദര്‍ നഗര്‍, മാണ്ഡിയിലെ സെറാജ്, ഷിംലയിലെ അര്‍ബന്‍, ഹാമിര്‍പൂര്‍, കസുംപാതി തുടങ്ങി 68 മണ്ഡലങ്ങളിലായി 11 സീറ്റുകളിലായാണ് സിപിഎം മത്സരിക്കുന്നത്.

എന്തായിരിക്കും അവസാന ഫലം എന്ന് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല, എന്നാല്‍ തീര്‍ച്ചയായും ഞങ്ങള്‍ ഇവിടെ ശക്തമായ സ്ഥാനമുറപ്പിക്കാന്‍ പോവുകയാണ്.
രാഗേഷ് സിന്‍ഹ

ഞങ്ങള്‍ മികച്ച വിജയമാണ് ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ ഹിമാചലില്‍ സിപിഎം ശക്തമാവാന്‍ പോവുകയാണ്. എന്തായിരിക്കും അവസാന ഫലം എന്ന് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല എന്നാല്‍ തീര്‍ച്ചയായും ഞങ്ങള്‍ ഇവിടെ ശക്തമായ സ്ഥാനമുറപ്പിക്കാന്‍ പോവുകയാണ്.

രാഗേഷ് സിംഗ ദ ഫോര്‍ത്തിനോട് പറഞ്ഞു.

ഷിംലയിലെ അര്‍ബന്‍ പ്രദേശത്തിലെ ഇലക്ഷന്‍ പ്രചരണം
ഷിംലയിലെ അര്‍ബന്‍ പ്രദേശത്തിലെ ഇലക്ഷന്‍ പ്രചരണം

ശക്തമായ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം ഹിമാചല്‍പ്രദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. അടുത്ത കാലത്തായി ഹിമാചലില്‍ ഭരണ തുര്‍ച്ച സംഭവിച്ചിട്ടില്ല. എന്നാല്‍ ഭരണമികവ് തുടര്‍ ഭരണം നല്‍കുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂറും സംഘവും. 1982 മുതലുള്ള വോട്ടിങ് രീതിയിലാണ് കോണ്‍ഗ്രസിന്റെ മുഴുവന്‍ പ്രതീക്ഷയും. ഭരണക്ഷിയായ ബിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും പ്രചരണരംഗത്ത് ശക്തമാണ്.

logo
The Fourth
www.thefourthnews.in