'ഈ സൂരോദ്യയം ഒരു കാലചക്രത്തിന്റെ തുടക്കം'; സുപ്രീം കോടതിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

'ഈ സൂരോദ്യയം ഒരു കാലചക്രത്തിന്റെ തുടക്കം'; സുപ്രീം കോടതിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
Updated on
1 min read

അയോധ്യയിലെ രാമ ക്ഷേത്രം യാഥാര്‍ഥ്യമാകുമ്പോള്‍ തുടക്കമാകുന്നത് ഒരു പുതിയ കാലഘട്ടത്തിനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്ര നിര്‍മാണം വൈകിയതിന് രാമനോട് ക്ഷമ ചോദിച്ചും ഇനി രാമന്‍ ടെന്റില്‍ നിന്നും ക്ഷേത്രത്തിലേക്ക് എത്തിയെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

ജനുവരി 22 ലെ മനോഹരമായ സൂര്യോദയം കലണ്ടറിലെ വെറും ഒരു തീയതിയല്ല. ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കമാണ്. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് ക്ഷേത്രം യാഥാര്‍ഥ്യമാകുന്നത്. നീതി നടപ്പാക്കിയ സുപ്രീം കോടതിക്ക് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പ്രതികരിച്ചു.

അടിമത്തത്തിന്റെ ചങ്ങലകൾ തകർത്തുകൊണ്ടാണ് രാമക്ഷേത്രം പണിതത്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനും ക്ഷമയ്ക്കും ത്യാഗങ്ങൾക്കും ശേഷം ഇന്ന് നമ്മുടെ രാമൻ അയോധ്യയിൽ എത്തിയിരിക്കുന്നു,” അയോധ്യയിൽ ഇതിഹാസമാണ് രചിക്കപ്പെട്ടത്. രാമൻ നീതിയും നിത്യവുമാണ്. രാമൻ വിവാദ പുരുഷനല്ല മറിച്ച് സമാധാന പുരുഷനാണെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

രാജ്യമെമ്പാടുമുള്ള ശ്രീരാമഭക്തർ ഈ ചരിത്രനിമിഷത്തെ പൂർണ്ണമായും ഉൾക്കൊണ്ടിരിക്കുകയാണെന്നും ഈ നിമിഷം വിജയത്തിന്റെ മാത്രമല്ല, വിനയത്തിന്റെ കൂടിയാണ്. അതിനാൽ വിവാദമുണ്ടാക്കിയവർ അയോധ്യയിലെത്തി രാമനെ സന്ദർശിക്കണമെന്നും മോദി പ്രസംഗത്തിൽ വ്യക്തമാക്കി.

അയോധ്യയിൽ രാമക്ഷേത്രം ഉയർന്ന ഈ നിമിഷം മുതൽ കഴിവുള്ള, മഹത്തായ, ദൈവികമായൊരു ഇന്ത്യയെയാകും വരും കാലങ്ങളിൽ കെട്ടിപ്പടുക്കുന്നതെന്നും അടുത്ത 1,000 വർഷത്തേക്കുള്ള ഇന്ത്യയുടെ അടിത്തറ പാകാൻ ഈ നിമിഷം മുതൽ ജനങ്ങൾ സജ്ജമാകണമെന്നും പ്രധാനമന്ത്രി പ്രസംഗിച്ചു.

logo
The Fourth
www.thefourthnews.in