രാമനവമി സംഘർഷം ആസൂത്രിതമെന്ന് കൽക്കട്ടാ ഹൈക്കോടതി; ഇന്റലിജൻസ് വീഴ്ചയിൽ പോലീസിന് വിമർശനം

രാമനവമി സംഘർഷം ആസൂത്രിതമെന്ന് കൽക്കട്ടാ ഹൈക്കോടതി; ഇന്റലിജൻസ് വീഴ്ചയിൽ പോലീസിന് വിമർശനം

എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സമർപ്പിച്ച പൊതുതാത്പര്യ ഹർജി വിധി പറയാൻ മാറ്റി.
Updated on
2 min read

ബംഗാളിലെ രാമനവമി ഘോഷയാത്രയ്ക്കിടെ ഹൗറയിലും ദൽഖോലയിലും നടന്ന അക്രമസംഭവങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് കൽക്കട്ട ഹൈക്കോടതി. സംസ്ഥാന പോലീസിന്റെ ഭാഗത്ത് നിന്ന് ഇന്റലിജൻസ് വീഴ്ചയുണ്ടായെന്നും ഹൈക്കോടതി തിങ്കളാഴ്ച വ്യക്തമാക്കി. ആക്രമണത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സമർപ്പിച്ച ഹർജി പൊതുതാത്പര്യ വിധി പറയാൻ മാറ്റി.

രാമനവമി സംഘർഷം ആസൂത്രിതമെന്ന് കൽക്കട്ടാ ഹൈക്കോടതി; ഇന്റലിജൻസ് വീഴ്ചയിൽ പോലീസിന് വിമർശനം
രാമനവമി സംഘര്‍ഷം; പശ്ചിമ ബംഗാളില്‍ തുടര്‍ അക്രമങ്ങള്‍, ബിജെപി എംഎല്‍എയ്ക്ക് പരുക്ക്

ആക്ടിങ് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം, ജസ്റ്റിസ് ഹിരൺമയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർണായക നിരീക്ഷണം നടത്തിയത്. ''പുറത്ത് നിന്ന് പ്രശ്നങ്ങളോ, നുഴഞ്ഞുകയറ്റമോ ഉണ്ടാകുമ്പോഴാണ് സാധാരണ ഇന്റർനെറ്റ് വിച്ഛേദിക്കുക. എന്നാൽ മതപരമായ ഒരു ഘോഷയാത്രയ്ക്ക് വേണ്ടി എന്തിനാണ് ഇന്റർനെറ്റ് താത്കാലികമായി റദ്ദാക്കിയതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. സംസ്ഥാനത്തിന്റെ റിപ്പോർട്ടുകൾ കാണിക്കുന്നത് ഈ ആക്രമണങ്ങൾ എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ്. മേൽക്കൂരയിൽ കയറി നിന്ന് ആളുകൾ കല്ലെറിഞ്ഞതായി ആരോപണമുണ്ട്. 10, 15 മിനിറ്റുകൾക്കുള്ളിൽ മേൽക്കൂരയിലേക്ക് കല്ലുകൾ എത്തിക്കാൻ ആർക്കും കഴിയില്ല', കോടതി വ്യക്തമാക്കി.

''രണ്ട് ഗ്രൂപ്പുകൾ തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ രണ്ട് ഗ്രൂപ്പുകളും തമ്മിലുള്ള ശത്രുത മുതലെടുത്ത് കൊണ്ടുള്ള മൂന്നാമത്തെ ഒരും സംഘമുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതിനെ പറ്റി അന്വേഷിക്കേണ്ടതുണ്ട്. ഒരു കേന്ദ്ര ഏജൻസിക്ക് സമഗ്രമായ അന്വേഷണം നടത്താൻ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പുറത്തു നിന്നുള്ള ഉറവിടം എന്താണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ''കോടതി പറഞ്ഞു.

രാമനവമി സംഘർഷം ആസൂത്രിതമെന്ന് കൽക്കട്ടാ ഹൈക്കോടതി; ഇന്റലിജൻസ് വീഴ്ചയിൽ പോലീസിന് വിമർശനം
രാമനവമി സംഘര്‍ഷം; പശ്ചിമ ബംഗാളില്‍ തുടര്‍ അക്രമങ്ങള്‍, ബിജെപി എംഎല്‍എയ്ക്ക് പരുക്ക്

പ്രശ്‌നബാധിത മേഖലയിൽ നിന്ന് ജനക്കൂട്ടത്തെ നീക്കം ചെയ്യുന്നതിനായി കണ്ണീർ വാതക ഷെല്ലുകൾ, പെല്ലറ്റ് തോക്കുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വാഹനങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. വലിയ തോതിലുള്ള അക്രമസംഭവങ്ങൾ ഉണ്ടായെന്ന് ഇത് വ്യക്തമാക്കുന്നതായു കോടതി നിരീക്ഷിച്ചു. സംസ്ഥാന പോലീസിന്റെ അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് അഡ്വക്കേറ്റ് ജനറൽ എസ് എൻ മുഖർജി കോടതിയെ അറിയിച്ചു. ഘോഷയാത്രയിൽ പങ്കെടുത്ത എല്ലാ മതവിഭാഗക്കാരുടെ കയ്യിലും ലാത്തികളും വാളുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ അത് കൊണ്ടുപോകാൻ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും ഉൾപ്പെടെ എല്ലാവർക്കും പരുക്കേറ്റു. പരുക്കേറ്റവരിൽ 14 പൊലീസുകാരുമുണ്ടെന്നും എജി കോടതിയെ അറിയിച്ചു.

'ഇതിപ്പോൾ ഒരു പതിവ് സംഭവമായിട്ട് തോന്നുകയാണ്. മതപരമായ ഘോഷയാത്രകളിൽ ഒരു വർഷം എഴോ എട്ടോ അക്രമ സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നിട്ട് ഹർജികൾ ഫയൽ ചെയ്യുന്നു. കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെടുകയും ചെയ്യുന്നു', എസിജെ ശിവജ്ഞാനം ചൂണ്ടിക്കാട്ടി.

ഘോഷയാത്രകളും മറ്റും നടത്താൻ ആഗ്രഹിക്കുന്നവർക്കായി 27 നിബന്ധനകൾ ഏർപ്പെടുത്തി കൊണ്ട് സംസ്ഥാനം പുറപ്പെടുവിച്ച മാർഗരേഖ ഫലപ്രദമെന്ന് എജി കോടതിയെ അറിയിച്ചു. ഇത്. രാഷ്ടട്രീയ- മത റാലികളിലും പ്രയോഗത്തിൽ വരുത്തുമെന്നും എജി വ്യക്തമാക്കി. ഫലപ്രദമെങ്കിൽ അക്രമരഹിതമാകേണ്ടേ എന്ന് ആക്റ്റിങ് ചീഫ്ജസ്റ്റിസ് ചോദിച്ചു. മുൻ ഉത്തരവുകകളോ എൻഐഎ അന്വേഷണം പ്രഖ്യാപിക്കുന്നതോ കലാപകാരികളിൽ ഭയമുളവാക്കുന്നില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.

logo
The Fourth
www.thefourthnews.in