ബിഎസ്പി എംപിയെ വര്‍ഗീയമായി അധിക്ഷേപിച്ച രമേശ് ബിധുരിക്ക് ബിജെപിയുടെ 'ആദരം'; രാജസ്ഥാനില്‍ പ്രത്യേക ചുമതല

ബിഎസ്പി എംപിയെ വര്‍ഗീയമായി അധിക്ഷേപിച്ച രമേശ് ബിധുരിക്ക് ബിജെപിയുടെ 'ആദരം'; രാജസ്ഥാനില്‍ പ്രത്യേക ചുമതല

ഈ വര്‍ഷം നംവബറിലോ അതിനുമുന്‍പോ ആയിരിക്കും രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ്
Updated on
1 min read

സമാജ് വാദി പാര്‍ട്ടി എം പി ഡാനിഷ് അലിക്കെതിരെ വംശീയാധിക്ഷേപവും വ്യക്തിഹത്യയും നടത്തിയ ബിജെപി എംപി രമേശ് ബിധുരിയയ്ക്ക് രാജസ്ഥാനില്‍ നിര്‍ണായക ചുമതല നല്‍കി പാര്‍ട്ടി. രാജസ്ഥാനിലെ ടോങ്ക് നിയോജകമണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ചുമതലക്കാരനായാണ് ബിധുരിയയെ പാര്‍ട്ടി നിയമിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ടോങ്ക് മണ്ഡലത്തില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് തീരുമാനം. പൈലറ്റിന്റെ ശക്തികേന്ദ്രമാണ് ടോങ്ക്.

ബിഎസ്പി എംപിയെ വര്‍ഗീയമായി അധിക്ഷേപിച്ച രമേശ് ബിധുരിക്ക് ബിജെപിയുടെ 'ആദരം'; രാജസ്ഥാനില്‍ പ്രത്യേക ചുമതല
അസഭ്യവര്‍ഷങ്ങളില്‍ രമേശ് ബിധുരി മുന്‍പും കുപ്രസിദ്ധന്‍; ഇരയായത്‌ സോണിയ ഗാന്ധി മുതല്‍ കെജ്രിവാള്‍ വരെ

ഡാനിഷ് അലിക്കെതിരായ പരാമര്‍ശങ്ങളില്‍ ബിധുരിക്കെതിരെ പ്രതിപക്ഷ എംപിമാരുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ബിധുരിക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയോട് ആവശ്യപ്പെട്ടിരുന്നു. വിഷയം പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്ന് നാല് പ്രതിപക്ഷ പാര്‍ട്ടികളെങ്കിലും സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപി നേതാവ് അഭിപ്രായപ്രകടനം നടത്തുമ്പോള്‍ സ്പീക്കറുടെ കസേരയിലുണ്ടായിരുന്ന കൊടിക്കുന്നില്‍ സുരേഷ് എം പിയും ബിധുരിയെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തയച്ചു. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഒരു ന്യൂനപക്ഷ സമുദായാംഗത്തിനെതിരെയും ഇത്തരം വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.

'ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരായ ആക്രമണം' തെരുവില്‍ നിന്ന് പാര്‍ലമെന്റിലേക്ക് വിദ്വേഷം കൊണ്ടുവരാനുള്ള ശ്രമമാണെന്നും ഡാനിഷ് അലി പറഞ്ഞു. വിവാദമായതോടെ ബിധുരിയുടെ പരാമര്‍ശത്തില്‍ ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു

logo
The Fourth
www.thefourthnews.in