കൊല്‍ക്കത്ത ബലാല്‍സംഗ കൊലപാതകം: സമരം പുനഃരാരംഭിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആവശ്യം

കൊല്‍ക്കത്ത ബലാല്‍സംഗ കൊലപാതകം: സമരം പുനഃരാരംഭിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആവശ്യം

സര്‍ക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന ഡോക്ടര്‍മാരും ജുനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി
Updated on
1 min read

ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പശ്ചിമ ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരം പുനഃരാരംഭിക്കുന്നു. സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ പാലിക്കണം എന്നാവശ്യപ്പട്ടാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിന് ഇറങ്ങുന്നത്.

കൊല്‍ക്കത്ത ആര്‍ ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ അനിശ്ചിത കാല സമരം നടത്തിയരുന്നു. 42 ദിവസം നീണ്ട സമരം മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ സെപ്തംബര്‍ 21ന് ഭാഗികമായി പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

തൊഴിലിടങ്ങളില്‍ മതിയായ സുരക്ഷ ഒരുക്കണമെന്നുള്‍പ്പെടെയുള്ള ഞങ്ങളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഇതുവരെ പാലിക്കപ്പെട്ടില്ല. തങ്ങള്‍ പ്രതിഷേധം ആരംഭിച്ചിട്ട് 52 ദിനങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ചയില്‍ നല്‍കിയ മറ്റ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഒരു ശ്രമവുമില്ല. ഈ സാഹചര്യത്തില്‍ വീണ്ടും സമരത്തിന് ഇറങ്ങുകയല്ലാതെ മറ്റ് വഴികളില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ നടപടി കാണാത്തപക്ഷം പൂര്‍ണമായും ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന നിലപാട് സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ് എന്നും സമരക്കാര്‍ വ്യക്തമാക്കുന്നു. തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടികള്‍ ഉണ്ടാകണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.

കൊല്‍ക്കത്ത ബലാല്‍സംഗ കൊലപാതകം: സമരം പുനഃരാരംഭിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആവശ്യം
'ഭൂമി തിരിച്ചു നല്‍കാം, വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്'; ഭൂമി കുംഭകോണ കേസില്‍ മുഡയ്ക്ക് കത്തയച്ച് സിദ്ധരാമയ്യുടെ ഭാര്യ പാര്‍വതി

സര്‍ക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന ഡോക്ടര്‍മാരും ജുനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. കൊല്‍ക്കത്തയില്‍ റാലിയുള്‍പ്പെടെ സംഘടിപ്പിക്കാനാണ് നീക്കം. പൊതുസമൂഹവുമായി ബന്ധപ്പെട്ട അറുപതോളം സംഘടനകള്‍ റാലിയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ് ഒൻപതിനായിരുന്നു ആർ ജി കർ ആശുപത്രിയിലെ നാലാം നിലയിലെ സെമിനാർ ഹാളിൽ ട്രെയിനീ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി ഓട്ടോപ്സി റിപ്പോർട്ടിൽ തെളിയുകയും ചെയ്തിരുന്നു. തുടർന്ന് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കായിരുന്നു രാജ്യം സാക്ഷ്യം വഹിച്ചത്.

logo
The Fourth
www.thefourthnews.in