പ്രഥമ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്ത ദര്‍ബാര്‍ ഹാള്‍, ചരിത്രമുറങ്ങുന്ന അശോകാ ഹാള്‍; രാഷ്ട്രപതി ഭവനിലെ പേരുമാറ്റങ്ങളില്‍ മറയുന്നവ

പ്രഥമ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്ത ദര്‍ബാര്‍ ഹാള്‍, ചരിത്രമുറങ്ങുന്ന അശോകാ ഹാള്‍; രാഷ്ട്രപതി ഭവനിലെ പേരുമാറ്റങ്ങളില്‍ മറയുന്നവ

നരേന്ദ്ര മോദി അധികാത്തിലേറിയത് മുതല്‍ ഭരണഘടനാ സ്ഥാപനങ്ങളുടേയും നഗരങ്ങളുടേയും പേരുകള്‍ മാറ്റുന്നത് ഇന്ത്യയില്‍ പതിവാണ്
Updated on
2 min read

''രാഷ്ട്രപതി ഭവന്റെ അന്തരീക്ഷം ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങളുടെയും ധാര്‍മികതയുടെയും പ്രതിഫലനമാക്കാനുള്ള നിരന്തരമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്, ഇതിന്റെ ഭാഗമായി ദര്‍ബാര്‍ ഹാളിന്റേയും അശോകാ ഹാളിന്റേയും പേരുമാറ്റുകയാണ്'', രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന്റേയും അശോകാ ഹാളിന്റേയും പേരുമാറ്റിക്കൊണ്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത് ഇങ്ങനെയാണ്.

നരേന്ദ്ര മോദി അധികാത്തിലേറിയത് മുതല്‍ ഭരണഘടനാ സ്ഥാപനങ്ങളുടേയും നഗരങ്ങളുടേയും പേരുകള്‍ മാറ്റുന്നത് ഇന്ത്യയില്‍ പുതിയതല്ലാതായി മാറിയിരിക്കുന്നു. ഇപ്പോള്‍ രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന കേന്ദ്രങ്ങളുടെ പേരുകള്‍ മാറ്റിയതാണ് ഈ പട്ടികയിലെ ഏറ്റവും ഒടുവിലെ നടപടി. ദര്‍ബാര്‍ ഹാളിന്റെ പേര് ഗണതന്ത്ര മണ്ഡപ് എന്നാണ് മാറ്റിയത്. അശോകാ ഹാളിന്റെ പേര് അശോക് മണ്ഡപ് എന്നാക്കിയും മാറ്റി.

പ്രഥമ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്ത ദര്‍ബാര്‍ ഹാള്‍, ചരിത്രമുറങ്ങുന്ന അശോകാ ഹാള്‍; രാഷ്ട്രപതി ഭവനിലെ പേരുമാറ്റങ്ങളില്‍ മറയുന്നവ
'കെജ്‌രിവാളിന്റെ ആരോഗ്യം സംരക്ഷിക്കണം'; പ്രതിപക്ഷം പ്രക്ഷോഭത്തിന്

1950-വരെ വൈസ്രോയിയുടെ കൊട്ടാരമായിരുന്നു ഇന്നത്തെ രാഷ്ട്രപതി ഭവന്‍. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതോടെയാണ് ഈ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. റെയ്‌സീന കുന്നുകളിലെ 33 ഏക്കറില്‍ നിര്‍മ്മിച്ച വമ്പന്‍ കെട്ടിട സമുച്ചയമാണ് വൈസ്രോയിയുടെ കൊട്ടാരമായി മാറിയത്. രണ്ടുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമാണ് ഈ കെട്ടിടത്തിനുള്ളത്.

ദർബാർ ഹാൾ
ദർബാർ ഹാൾ

രാഷ്ട്രപതി ഭവന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ദര്‍ബാര്‍ ഹാള്‍. വളരെ വിശേഷപ്പെട്ട മാര്‍ബിള്‍ ഉപയോഗിച്ചാണ് ദര്‍ബാര്‍ ഹാള്‍ മനോഹരമാക്കിയിരിക്കുന്നത്. വൈസ്രോയിയുടേയും ഭാര്യയുടേയും രണ്ട് കിരീടങ്ങള്‍ ഇവിടെ സ്ഥാപിച്ചിരുന്നു. സ്വതന്ത്രാനന്തരം ഇതു മാറ്റി മൂന്നാം നൂറ്റാണ്ടിലെ ബുദ്ധ പ്രതിമ സ്ഥാപിച്ചു. സൈനിക, ദേശീയ പുരസ്‌കാര വിതരണങ്ങള്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രധാന ആഘോഷങ്ങള്‍ നടക്കുന്ന ഹാളാണ് ദര്‍ബാര്‍ ഹാള്‍. രാഷ്ട്രപതി ഭവനിലെ സക്രട്ടറിയേറ്റ് ഹാളാണ് അശോക് ഹാള്‍ എന്നറിയപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടന്ന ചരിത്ര പ്രധാനമുള്ള ഹാളാണ് ദര്‍ബാര്‍ ഹാള്‍.

പ്രഥമ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്ത ദര്‍ബാര്‍ ഹാള്‍, ചരിത്രമുറങ്ങുന്ന അശോകാ ഹാള്‍; രാഷ്ട്രപതി ഭവനിലെ പേരുമാറ്റങ്ങളില്‍ മറയുന്നവ
ഹാരപ്പന്‍ സംസ്കാരത്തെ 'സിന്ധു- സരസ്വതി' എന്ന് വിശേഷിപ്പിച്ച് എൻസിഇആർടി പാഠപുസ്തകം

വിദേശ രാഷ്ട്ര തലവന്‍മാരും മറ്റു പ്രതിനിധികളും എത്തുമ്പോള്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും സ്വീകരണം നല്‍കുന്ന പ്രധാന ഹാളാണ് അശോകാ ഹാള്‍. പ്രധാന ദിനങ്ങളില്‍ ദേശീയ ഗാനം ആലപിക്കാനും ഈ ഹാള്‍ ഉപയോഗിക്കുന്നു. സ്വര്‍ണ വര്‍ണങ്ങളിലുള്ള മ്യൂറല്‍ പെയിന്റിങ്ങുകള്‍ നല്‍കുന്ന മനോഹാരിതയാണ് അശോകഹാളിന്റെ പ്രധാന പ്രത്യേകത. ഹാളിന്റെ മുക്കിനും മൂലയിലും മ്യൂറല്‍ ഛായങ്ങള്‍ കൊണ്ട് മോടിപിടിപ്പിച്ചിരിക്കുന്നു. വിശേഷപ്പെട്ട അലങ്കാര വിളക്കുകളും കാശ്മീര്‍ പരവതാനികളും അശോക ഹാളിന് പ്രൗഢി നല്‍കുന്നു.

അശോകാ ഹാൾ
അശോകാ ഹാൾ

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ചതിന് പിന്നാലെയാണ് രാഷ്ട്രപതി ഭവനിലെ ചരിത്ര പ്രാധാന്യമുള്ള രണ്ട് ഹാളുകളിലെ പേരുകള്‍ ബിജെപി സര്‍ക്കാര്‍ മാറ്റിയിരിക്കുന്നത്. 2023-ല്‍ രാഷ്ട്രപതി ഭവനിലെ പ്രസിദ്ധമായ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേരും മാറ്റിയിരുന്നു. അമൃത് ഉദ്യാന്‍ എന്നാണ് മുഗള്‍ ഗാര്‍ഡന് പുതിയ പേര് നല്‍കിയത്. സാമ്രാജ്യത്വത്തിന്റെ ബാക്കിപത്രങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് പേര് മാറ്റിയത് എന്നായിരുന്നു അന്ന് ബിജെപി ഇതിന് ന്യായമായി പറഞ്ഞത്. മുഗള്‍ ഗാര്‍ഡന്റെ പേരു മാറ്റിയതിന് നിശിതമായി വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തുവരികയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in