രാഷ്ട്രീയ രജ്‌പുത് കര്‍ണിസേന അധ്യക്ഷന്‍ സുഖ്‌ദേവ് സിങ് ഗോഗമേദി വെടിയേറ്റ് മരിച്ചു

രാഷ്ട്രീയ രജ്‌പുത് കര്‍ണിസേന അധ്യക്ഷന്‍ സുഖ്‌ദേവ് സിങ് ഗോഗമേദി വെടിയേറ്റ് മരിച്ചു

രാജസ്ഥാനിലെ പ്രമുഖ രജപുത്ര നേതാവ് കൂടിയാണ് സുഖ്‌ദേവ് സിങ് ഗോഗമേദി
Updated on
1 min read

രാഷ്ട്രീയ രജ്‌പുത് കര്‍ണിസേന അധ്യക്ഷന്‍ സുഖ്ദേവ് സിങ് ഗോഗമേദിയെ അജ്ഞാതർ വെടിവച്ചുകൊന്നു. ജയ്പൂരിലെ ശ്യാം നഗറിലെ വസതിയില്‍ ബൈക്കിലെത്തിയ നാലംഗ സംഘം ഗോഗമേദിക്കും ഗൺമാൻ നരേന്ദ്രനുമെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഗോഗമേദിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി പരുക്കേറ്റു.

രാഷ്ട്രീയ രജ്‌പുത് കര്‍ണിസേന അധ്യക്ഷന്‍ സുഖ്‌ദേവ് സിങ് ഗോഗമേദി വെടിയേറ്റ് മരിച്ചു
നിതീഷും അഖിലേഷും മമതയും ഇടഞ്ഞുതന്നെ; കോണ്‍ഗ്രസ് വിളിച്ച ഇന്ത്യ മുന്നണി യോഗം മാറ്റി

ഇന്നുച്ചയ്ക്ക് ഒന്നേ മുക്കാലോടെ വീടിന് പുറത്ത് നിൽക്കുകയായിരുന്ന ഗോഗമേദിക്കുനേരെ അക്രമികൾ വെടിയുതിര്‍ക്കുകയായിരുന്നു. ഗോഗമേദിയുടെ കൂടെയുണ്ടായിരുന്ന അജിത് സിങ്ങിന്റെ പരുക്ക് ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

രാഷ്ട്രീയ രജ്‌പുത് കര്‍ണിസേന അധ്യക്ഷന്‍ സുഖ്‌ദേവ് സിങ് ഗോഗമേദി വെടിയേറ്റ് മരിച്ചു
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് പഠനമുപേക്ഷിച്ചത് 13,000 വിദ്യാര്‍ഥികൾ; ഒന്‍പതിനായിരം പേർ എസ് സി-എസ് ടി വിഭാഗക്കാർ

ഗോഗമേദിയുടെ തലയിലും നെഞ്ചിലുമാണ് വെടിയേറ്റതെന്നാണ് വിവരം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ശ്യാം നഗർ പോലീസ് അറിയിച്ചു. അക്രമികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

രാഷ്ട്രീയ രജ്‌പുത് കര്‍ണിസേന അധ്യക്ഷന്‍ സുഖ്‌ദേവ് സിങ് ഗോഗമേദി വെടിയേറ്റ് മരിച്ചു
ജയലളിത vs കരുണാനിധി: മരണം വരെ നീണ്ടുനിന്ന ശത്രുത

2015-ൽ ലോകേന്ദ്ര സിങ് കൽവിയുടെ നേതൃത്വത്തിലുള്ള കർണി സേനയിൽനിന്ന് ഗോഗമേദി വേർപിരിഞ്ഞ് പുതിയ സംഘടന രൂപീകരിച്ചിരുന്നു. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ സമ്പത്ത് നെഹ്‌റയിൽനിന്ന് നേരത്തെ സുഖ്‌ദേവ് സിങ് ഗോഗമേദിക്ക് ഭീഷണിയുണ്ടായിരുന്നു. ഭീഷണി നിലനിൽക്കുന്നതായി ഗോഗമേദി നേരത്തെ ജയ്പൂർ പോലീസിനെ അറിയിച്ചിരുന്നു.

രാഷ്ട്രീയ രജ്‌പുത് കര്‍ണിസേന അധ്യക്ഷന്‍ സുഖ്‌ദേവ് സിങ് ഗോഗമേദി വെടിയേറ്റ് മരിച്ചു
ആന്ധ്രാതീരം തൊട്ട് മിഷോങ്; മൂന്നു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും കരയിലേക്ക്
logo
The Fourth
www.thefourthnews.in