'ആശങ്കപ്പെടാൻ ഒന്നുമില്ല', ആരോഗ്യസ്ഥിതിയെക്കുറിച്ച് രത്തന്‍ ടാറ്റ; മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ

'ആശങ്കപ്പെടാൻ ഒന്നുമില്ല', ആരോഗ്യസ്ഥിതിയെക്കുറിച്ച് രത്തന്‍ ടാറ്റ; മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ

രക്തസമ്മര്‍ദം അസാധാരണമായി കുറഞ്ഞതിനെത്തുടര്‍ന്നാണ് രത്തന്‍ ടാറ്റയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
Updated on
1 min read

ഇന്ത്യയിലെ പ്രമുഖ വ്യവസായികളില്‍ ഒരാളും ടാറ്റ സൺസ് ഗ്രൂപ്പ് മുൻ ചെയര്‍മാനുമായ രത്തന്‍ ടാറ്റ ആശുപത്രിയില്‍. രക്ത സമ്മര്‍ദം അസാധാരണമായി കുറഞ്ഞതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് രത്തന്‍ ടാറ്റയ്ക്ക് അസ്വസ്ഥകള്‍ അനുഭവപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ പ്രതികരണവുമായി രത്തന്‍ ടാറ്റ തന്നെ രംഗത്തെത്തി. തന്റെ പ്രായത്തിനും അനുബന്ധ മെഡിക്കല്‍ അവസ്ഥകള്‍ക്കും ആവശ്യമായ വൈദ്യപരിശോധനകള്‍ക്കായാണ് താന്‍ ആശുപത്രിയിലെത്തിയതെന്ന് അദ്ദേഹം എക്‌സ് പോസ്റ്റില്‍ പ്രതികരിച്ചു.

'ആശങ്കപ്പെടാൻ ഒന്നുമില്ല', ആരോഗ്യസ്ഥിതിയെക്കുറിച്ച് രത്തന്‍ ടാറ്റ; മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ
കശ്മീർ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിന് മുൻപ് അഞ്ച് എംഎൽഎമാരെ നാമനിർദേശം ചെയ്ത് ലെഫ്. ഗവർണർ, വ്യാപക പ്രതിഷേധം

''എന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കിംവദന്തികളെക്കുറിച്ച് എനിക്കറിയാം, ഈ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. എന്റെ പ്രായത്തിനും അനുബന്ധ മെഡിക്കല്‍ അവസ്ഥകള്‍ക്കും ആവശ്യമായ വൈദ്യപരിശോധനകള്‍ വിധേയനമാകുന്നു. ഇപ്പോളത്തെ സാഹചര്യങ്ങളില്‍ ആശങ്ക പെടേണ്ട ആവശ്യമില്ല. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്,'' അദ്ദേഹം എക്സ് പോസ്റ്റിൽ ആവശ്യപ്പെട്ടു.

ടാറ്റ ഗ്രൂപ്പ് സ്ഥാപകനായ ജംഷഡ്ജി ടാറ്റയുടെ കൊച്ചുമകനായ രത്തന്‍ ടാറ്റ 1937 ഡിസംബര്‍ 28നാണ് ജനിച്ചത്. 1990 മുതല്‍ 2012 വരെ ടാറ്റ സണ്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. 2016 ഒക്ടോബര്‍ മുതല്‍ 2017 ഫെബ്രുവരി വരെ ടാറ്റ സണ്‍സിന്റെ ഇടക്കാല ചെയര്‍മാനായും രത്തന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in