രത്തൻ ടാറ്റയ്ക്ക് ഓസ്‌ട്രേലിയയുടെ പരമോന്നത സിവിലിയൻ ബഹുമതി

രത്തൻ ടാറ്റയ്ക്ക് ഓസ്‌ട്രേലിയയുടെ പരമോന്നത സിവിലിയൻ ബഹുമതി

ഓസ്‌ട്രേലിയയുടെ ഇന്ത്യയിലെ ഹൈക്കമ്മീഷണറാണ് പുരസ്കാരം സമ്മാനിച്ചത്
Updated on
1 min read

ഇന്ത്യന്‍ വ്യാവസായിയും റ്റാറ്റ ഗ്രൂപ്‌സിന്റെ മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ആദരവ്. ഓസ്‌ട്രേലിയയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ നല്‍കിയാണ് ആദരിച്ചത്. ഇന്ത്യ- ഓസ്‌ട്രേലിയ ഉഭയകക്ഷി ബന്ധം ദൃഢപെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രയത്‌നത്തിനാണ് പുരസ്‌കാരം.

ഓസ്‌ട്രേലിയയുടെ ഇന്ത്യയിലെ ഹൈക്കമ്മീഷണറായ ബാരി ഓ ഫാരെല്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവക്കുകയായിരുന്നു.

'വ്യവസായത്തിലും ജീവകാരുണ്യത്തിലും ഇന്ത്യയില്‍ മാത്രം പ്രമുഖനായൊരു വ്യകതിയല്ല രത്തന്‍ ടാറ്റ, അദ്ദേഹത്തിന്റെ സംഭാവന ഓസ്‌ട്രേലിയയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധത്തിനായുള്ള അദ്ദേഹത്തിന്റെ ദീര്‍ഘകാല പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായി രത്തന്‍ റ്റാറ്റയ്ക്ക് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ ബഹുമതി നല്‍കുന്നതില്‍ വളരെ സന്തോഷമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

രത്തൻ ടാറ്റയെ ജനറല്‍ ഡിവിഷന്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയയുടെ ഓണററി ഓഫീസറായി നിയമിച്ച് ഒരു മാസം പൂര്‍ത്തിയാകെയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ബഹുമതി അദ്ദേഹത്തെ തേടി എത്തുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ ബിസിനസ്സുകാരില്‍ ഒരാളാണ് രത്തന്‍ ടാറ്റ. ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 അനുസരിച്ച്, രത്തന്‍ ടാറ്റയുടെ ആസ്തി 3800 കോടി രൂപയാണ്. ഇതില്‍ ഭൂരിഭാഗവും റ്റാറ്റ സണ്‍സില്‍ നിന്നുളള വരുമാനമാണ്. 1991 മാര്‍ച്ചില്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായി ചുതലയേറ്റ രത്തന്‍ ടാറ്റ 2012ല്‍ സ്ഥാനമൊഴിഞ്ഞു. എന്നാല്‍ രത്തന്‍ റ്റാറ്റ ഇപ്പോഴും ടാറ്റ ട്ര്‌സ്റ്റിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായ പങ്കുവഹിക്കുന്നുണ്ട്. ഒരു വ്യവസായി എന്നതിലുപരി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും അദ്ദേഹം രാജ്യത്തെ പൗരന്മാർക്കെന്നും പ്രചോദനമാണ്.

logo
The Fourth
www.thefourthnews.in