തീവ്രവാദികളുടെ സാമ്പത്തിക വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറാൻ ബാങ്കുകള്‍ക്ക്  ആര്‍ബിഐയുടെ നിർദേശം

തീവ്രവാദികളുടെ സാമ്പത്തിക വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറാൻ ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ നിർദേശം

10 പേരുടെ അക്കൗണ്ട് വിവരങ്ങളാണ് കൈമാറേണ്ടത്
Updated on
1 min read

കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദികളായി പ്രഖ്യാപിച്ച 10 പേരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറാൻ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശം. ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ നിരോധിത ഭീകര സംഘടനകളിലുള്ളവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് നല്‍കേണ്ടത്. ഇവരുടെതെന്ന് സംശയിക്കുന്നവരുടെയും അക്കൗണ്ട് വിവരങ്ങള്‍ കൈമാറണമെന്നും ആർബിഐ പുറത്തിറക്കിയ സർക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹബീബുള്ള മാലിക്, ബാസിത് അഹമ്മദ് റെഷി, ഇംതിയാസ് അഹമ്മദ്, സജാദ്, സലിം, ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാന്‍, ബിലാല്‍ അഹമ്മദ് ബെയ്ഗ്, സുല്‍ത്താന്‍, ഇര്‍ഷാദ് അഹമ്മദ്, ബഷീര്‍ അഹമ്മദ് പീര്‍ എന്നിവരെയാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം ഒക്ടോബര്‍ 4ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദികളായി പ്രഖ്യാപിച്ചത്. ഇവരില്‍ പലരും ഇപ്പോള്‍ പാക്കിസ്ഥാനിലാണ്. ജമ്മു കശ്മീരിലെ തീവ്രവാദി ആക്രമണങ്ങളി‍ല്‍ ഇവരുടെ പങ്ക് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. പൂഞ്ചില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയ ഭീകരരില്‍ പ്രധാനിയായിരുന്നു ഹബീബുള്ള മാലിക്. ജമ്മു അതിര്‍ത്തിയില്‍ ആയുധങ്ങള്‍ എത്തിക്കുന്നതിനും വ്യോമാക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in