റിസ്‌ക് കൂടുന്നു;  വ്യക്തിഗത വായ്പകളുടെയും ക്രെഡിറ്റ് കാർഡുകളുടെയും മാനദണ്ഡങ്ങൾ ആർബിഐ കർശനമാക്കി

റിസ്‌ക് കൂടുന്നു; വ്യക്തിഗത വായ്പകളുടെയും ക്രെഡിറ്റ് കാർഡുകളുടെയും മാനദണ്ഡങ്ങൾ ആർബിഐ കർശനമാക്കി

ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് കുടിശ്ശിക 2023 സെപ്തംബർ വരെ വാർഷികാടിസ്ഥാനത്തിൽ 29.9 ശതമാനം ഉയർന്ന് 2.17 ലക്ഷം കോടി രൂപയായി
Updated on
1 min read

ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡും വ്യക്തിഗത വായ്പകളും നൽകുന്നതിന് വാണിജ്യ ബാങ്കുകളുടെയും നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളുടെയും റിസ്‌ക് വെയ്റ്റ് വർധിപ്പിച്ച് ആർബിഐ. റിസ്‌ക് വെയ്റ്റ് വാണിജ്യ ബാങ്കുകൾക്കും എൻബിഎഫ്സികൾക്കും യഥാക്രമം 150 ശതമാനമായും 125 ശതമാനമായും ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനുള്ള റിസ്‌ക് വെയിറ്റ് 25 ശതമാനവും വർധിപ്പിച്ചു.

ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് കുടിശ്ശിക 2023 സെപ്തംബർ വരെ വാർഷികാടിസ്ഥാനത്തിൽ 29.9 ശതമാനം ഉയർന്ന് 2.17 ലക്ഷം കോടി രൂപയായി. എന്നാൽ ഭവനവായ്പകൾ, വിദ്യാഭ്യാസ വായ്പകൾ, വാഹന വായ്പകൾ, സ്വർണ്ണം, സ്വർണ്ണാഭരണ വായ്പകൾ എന്നിവ പഴയ രീതിയിൽ തന്നെ തുടരും.

റിസ്‌ക് കൂടുന്നു;  വ്യക്തിഗത വായ്പകളുടെയും ക്രെഡിറ്റ് കാർഡുകളുടെയും മാനദണ്ഡങ്ങൾ ആർബിഐ കർശനമാക്കി
പിആർഎസ് വായ്പ: കർഷകർക്ക് സിബിൽ സ്‌കോർ ബാധകമാകുന്നത് എങ്ങനെയെന്ന് ഹൈക്കോടതി

മുമ്പ് ബാങ്കുകൾക്ക് ഓരോ 100 രൂപ വായ്പ നൽകുമ്പോഴും 9 രൂപ മൂലധനം നിലനിർത്തേണ്ടി വന്നിരുന്നെങ്കിൽ, അവർ ഇപ്പോൾ 11.25 രൂപയായി വർധിപ്പിക്കണം. ഈ നിർദ്ദേശം മുൻനിര ധനകാര്യ കമ്പനികൾക്ക് ബാങ്ക് വായ്പയെടുക്കുന്നതിനുള്ള ചെലവ് വർദ്ധിപ്പിക്കും.

വാണിജ്യ ബാങ്കുകളും എൻബിഎഫ്‌സികളും ഇന്റേണൽ സർവൈലൻസ് ശക്തമാക്കണമെന്നും ആർബിഐ ആവശ്യപ്പെട്ടു. സുരക്ഷിതമല്ലാത്ത വായ്പകളുടെ വളർച്ചാനിരക്ക് 14 ശതമാനത്തിൽ നിന്നും 23 ശതമാനമായി വർധിച്ചുവെന്നാണ് ആർബിഐ കണക്കുകൾ സൂചിപ്പിക്കുന്നത്.

റിസ്‌ക് കൂടുന്നു;  വ്യക്തിഗത വായ്പകളുടെയും ക്രെഡിറ്റ് കാർഡുകളുടെയും മാനദണ്ഡങ്ങൾ ആർബിഐ കർശനമാക്കി
വായ്പ തിരിച്ചടച്ച് 30 ദിവസത്തിനകം സ്വത്ത് രേഖകള്‍ തിരികെ നല്‍കണം, അല്ലെങ്കില്‍ പിഴ; ബാങ്കുകളോട് ആര്‍ബിഐ

ഇന്ത്യൻ ബാങ്കുകളിൽ സുരക്ഷിതമല്ലാത്ത വായ്പകളിൽ കുത്തനെ വർദ്ധനവ് കാണുന്നുണ്ടെന്ന് ആർബിഐ വിലയിരുത്തി കൂടുതലും വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാർഡുകളുമാണ്. ഇത് കഴിഞ്ഞ വർഷത്തെ മൊത്തത്തിലുള്ള ബാങ്ക് ക്രെഡിറ്റ് വളർച്ചയിൽ 15 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടാക്കിയത്.

അതേസമയം, ആഭ്യന്തര വളർച്ചയെ പിന്തുണയ്ക്കുമ്പോൾ തന്നെ പണപ്പെരുപ്പം 4 ശതമാനത്തിന് താഴെ കൊണ്ടുവരാനും ആർബിഐ തീരുമാനിച്ചു. ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം ഒക്ടോബറിൽ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.87 ശതമാനത്തിലേക്ക് കുറഞ്ഞെങ്കിലും ആർബിഐയുടെ ലക്ഷ്യമായ 4 ശതമാനത്തിന് മുകളിലാണ്. 2023-24ൽ പണപ്പെരുപ്പം ശരാശരി 5.4 ശതമാനമാകുമെന്നാണ് വിലയിരുത്തൽ.

logo
The Fourth
www.thefourthnews.in