2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു; സെപ്റ്റംബര്‍ 30വരെ മാറ്റിയെടുക്കാം

2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു; സെപ്റ്റംബര്‍ 30വരെ മാറ്റിയെടുക്കാം

വിപണിയിലുള്ള 2000 രൂപയുടെ നോട്ടുകൾ ഈ വർഷം സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം
Updated on
1 min read

2000 രൂപ നോട്ട് പിന്‍വലിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിൽ കൈവശമുള്ള നോട്ടുകൾ ഈ വർഷം സെപ്റ്റംബർ 30 വരെ മാറ്റിയെടുക്കാമെന്ന് വെള്ളിയാഴ്ച റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ആർബിഐയുടെ 'ക്ലീൻ നോട്ട് പോളിസി'യുടെ ഭാഗമായാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത്.

മെയ് 23 മുതൽ ഏത് ബാങ്കിൽ നിന്നും 2000ത്തിന്റെ നോട്ടുകൾ മാറ്റിയെടുക്കാമെന്ന് ആർബിഐ അറിയിച്ചു. എന്നാൽ ഒറ്റത്തവണ 20,000 രൂപ വരെ മാത്രമേ മാറ്റാൻ സാധിക്കൂ. 2016 നവംബര്‍ എട്ടിനാണ് പ്രചാരത്തിലുണ്ടായിരുന്ന 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ പിൻവലിച്ച് 2000 ത്തിന്റെ നോട്ടുകൾ ആർബിഐ ഇറക്കിയത്.

logo
The Fourth
www.thefourthnews.in