തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ ഇന്ന് പുറത്തെത്തിക്കുമെന്ന് പ്രതീക്ഷ; 'രക്ഷാപ്രവര്‍ത്തനം യുദ്ധസമാനമെന്ന്' സേനാംഗം

തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ ഇന്ന് പുറത്തെത്തിക്കുമെന്ന് പ്രതീക്ഷ; 'രക്ഷാപ്രവര്‍ത്തനം യുദ്ധസമാനമെന്ന്' സേനാംഗം

യുദ്ധത്തില്‍ ശത്രുക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നും ഇവിടെ ഹിമാലയന്‍ ഭൂമിശാസ്ത്രമാണ് ശത്രുവെന്നും സയ്യിദ്
Updated on
1 min read

ഉത്തരാഖണ്ഡില്‍ തുരങ്കത്തിലകപ്പെട്ട തൊഴിലാളികളെ ഇന്ന് പുറത്തെത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷ. ഉത്തരാകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍പ്പെട്ടവര്‍ക്കായുള്ള രക്ഷാ ദൗത്യം ഇന്ന് 13-ാം ദിവസത്തിലേക്ക് കടക്കുകയാണ്. 46.8 മീറ്റര്‍ ആഴമുള്ള തുരങ്കത്തില്‍നിന്ന് ഇന്നുതന്നെ തൊഴിലാളികളെ രക്ഷിക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ രക്ഷാപ്രവര്‍ത്തനം യുദ്ധസമാനമായാണ് നടക്കുന്നതെന്നും കൃത്യമായ സമയപരിധി നല്‍കാനാകില്ലെന്നും ദേശീയ ദുരന്തനിവാരണ സേനാംഗമായ വിരമിച്ച ലെഫ്.ജനറല്‍ സയ്യിദ് അത ഹസ്‌നിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത് രക്ഷാപ്രവര്‍ത്തനത്തിന് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് സമ്മര്‍ദം ഉണ്ടാകാന്‍ ഇടയാക്കുന്നു.

യുദ്ധത്തില്‍ ശത്രുക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നും ഇവിടെ ഹിമാലയന്‍ ഭൂമിശാസ്ത്രമാണ് ശത്രുവെന്നും സയ്യിദ് പറഞ്ഞു. ഏത് കോണില്‍നിന്നുമാണ് തുരങ്കം തകര്‍ന്നതെന്ന് അറിയില്ല. കുടുങ്ങിക്കിടക്കുന്നവരുടെയും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരുടെയും സുരക്ഷ പ്രധാനമാണെന്നും സമയപരിധിക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ ഇന്ന് പുറത്തെത്തിക്കുമെന്ന് പ്രതീക്ഷ; 'രക്ഷാപ്രവര്‍ത്തനം യുദ്ധസമാനമെന്ന്' സേനാംഗം
സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം അവസാന ഘട്ടത്തിൽ; പ്രതീക്ഷയോടെ രാജ്യം

ഡ്രില്ലിങ്ങിന്റെ അവസാനഘട്ട പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ഓഗര്‍ മെഷീന് സാങ്കേതിക തകരാറുകള്‍ നേരിട്ടതിന് പിന്നാലെ കഴിഞ്ഞദിവസം രാത്രി രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ഇന്ന് ഒമ്പത് മണിക്ക് മുമ്പായി ഡ്രില്ലിങ് വീണ്ടും ആരംഭിക്കും. അതേസമയം ഇന്നലെ രാത്രി രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉത്തരകാശിയിലെത്തിയിരുന്നു. ഉത്തരാകാശിയില്‍ അദ്ദേഹത്തിന് വേണ്ടി താത്ക്കാലിക ഓഫീസും തയാറാക്കിയിട്ടുണ്ട്.

12 നാണ് ജോലിക്കിടെ തുരങ്കത്തില്‍ മണ്ണിടിച്ചിലുണ്ടായി തൊഴിലാളികള്‍ കുടുങ്ങിയത്. തൊഴിലാളികളുടെ ദൃശ്യങ്ങള്‍ ആദ്യമായി കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പുറത്തെത്തിക്കുന്ന തൊഴിലാളികള്‍ക്കായി ആംബുലന്‍സുകളും മെഡിക്കല്‍ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പുറത്തെത്തിച്ചശേഷം ആരോഗ്യനില പരിശോധിച്ച് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റും.

നിലവില്‍ ഒന്‍പത് കുഴലുകള്‍ തുരങ്കത്തിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്. തൊഴിലാളികളെ ഈ കുഴലുകളിലൂടെ പുറത്തെത്തിക്കാനാണ് നീക്കം. ഈ നീക്കം പരാജയപ്പെട്ടാല്‍ ഉപയോഗിക്കാനായി മറ്റ് വഴികളും സമാന്തരമായി നോക്കുന്നുണ്ട്. 15 പേരടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നത്.

logo
The Fourth
www.thefourthnews.in