മണിപ്പൂർ കലാപം: പിന്നില്‍ ഹിന്ദു ഭൂരിപക്ഷവാദ നയങ്ങളെന്ന് യൂറോപ്യൻ പാർലമെന്റ് പ്രമേയം; നടപടി അംഗീകരിക്കില്ലെന്ന്  ഇന്ത്യ

മണിപ്പൂർ കലാപം: പിന്നില്‍ ഹിന്ദു ഭൂരിപക്ഷവാദ നയങ്ങളെന്ന് യൂറോപ്യൻ പാർലമെന്റ് പ്രമേയം; നടപടി അംഗീകരിക്കില്ലെന്ന് ഇന്ത്യ

മണിപ്പൂർ കലാപത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം വേണമെന്നാണ് യൂറോപ്യൻ യൂണിയൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്
Updated on
1 min read

മണിപ്പൂർ കലാപത്തിനെതിരെ പ്രമേയം പാസാക്കിയ യൂറോപ്യൻ പാർലമെന്റിന്റെ നടപടികൾ അംഗീകരിക്കാനാകില്ലെന്ന് ആവർത്തിച്ച് ഇന്ത്യ. കൊളോണിയൽ മനോഭാവത്തിന്റെ പ്രതിഫലനമാണ് യൂറോപ്യൻ പാർലമെന്റിന്റെ (ഇപി) നടപടിയെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. മണിപ്പൂരിൽ മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വംശീയ കലാപം അവസാനിപ്പിക്കാൻ അനുയോജ്യമായ നടപടിയെടുക്കണമെന്ന് കഴിഞ്ഞ ദിവസം യൂറോപ്യൻ പാർലമെന്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

ന്യൂനപക്ഷങ്ങൾക്കെതിരെ ഇന്ത്യയിൽ വർധിച്ചു വരുന്ന അസഹിഷ്ണുതയാണ് മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും ഹിന്ദു ഭൂരിപക്ഷവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ പ്രേരിതവും വിഭാഗീയവുമായ നയങ്ങൾ കലാപത്തിന് കാരണമായെന്നും പ്രമേയത്തിൽ പറയുന്നു. സൈനികർക്ക് നിയമവിരുദ്ധമായി നൽകിയിട്ടുള്ള പ്രത്യേക അധികാരങ്ങൾ ഐക്യരാഷ്ട്രസഭയുടെ സാർവദേശീയ പീരിയോഡിക് റിവ്യൂ നിർദേശങ്ങൾ അനുസരിച്ച് പുനക്രമീകരക്കണമെന്നാണ് ആവശ്യം.

എന്നാൽ, മണിപ്പൂരിലെ സ്ഥിതിഗതികളെ കുറിച്ച് ഇന്ത്യൻ അധികൃതർക്ക് ബോധ്യമുണ്ടെന്നും സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും അരിന്ദം ബഗ്ചി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടുദിവസത്തെ ഫ്രാൻസ് സന്ദർശനം നടക്കുന്നതിനിടെയാണ് യൂറോപ്യൻ പാർലമെന്റ് നീക്കം.

മണിപ്പൂർ കലാപം: പിന്നില്‍ ഹിന്ദു ഭൂരിപക്ഷവാദ നയങ്ങളെന്ന് യൂറോപ്യൻ പാർലമെന്റ് പ്രമേയം; നടപടി അംഗീകരിക്കില്ലെന്ന്  ഇന്ത്യ
'മണിപ്പൂർ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം'; ചർച്ച ചെയ്യാനുള്ള യൂറോപ്യൻ പാർലമെന്റ് നീക്കം തള്ളി ഇന്ത്യ

അതേസമയം, ജനാധിപത്യ പ്രവർത്തനങ്ങളെ ഇന്ത്യൻ സർക്കാർ അംഗീകരിക്കണമെന്നും സർക്കാരിനെ വിമർശിക്കുന്നവരെ ക്രിമിനലുകളായി ചിത്രീകരിക്കുന്ന നടപടിയുണ്ടാകരുതെന്നും പ്രോഗ്രെസിവ് അലയൻസ് ഓഫ് സോഷ്യലിസ്റ്റ് ആൻഡ് ഡെമോക്രാറ്റ്സ് അംഗമായ പിയറി ലാററ്റൂറു പ്രമേയ ചർച്ചക്കിടെ പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധങ്ങൾ അവസാനിപ്പിക്കണമെന്നല്ല. ഒരു വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, കൂടുതൽ മെച്ചപ്പെടണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞുവെന്നും അത് നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും പാർലമെന്റിലെ ഫിന്നിഷ് അംഗമായ അൽവിന അലമെസ്റ്റ പറഞ്ഞു. മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും കള്ളക്കേസുകളിൽ അറസ്റ്റ് ചെയ്യപ്പെടുകയും വിവേചനം അനുഭവിക്കുകയുമാണ്. വിദ്വേഷത്തിന്റെ തോത് വളരെയധികം വർധിച്ചതായും അവർ ചൂണ്ടിക്കാട്ടി.

മണിപ്പൂരിലെ ക്രിസ്ത്യൻ സമൂഹം ഉൾപ്പെടെയുള്ള എല്ലാ മത ന്യൂന പക്ഷങ്ങളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. വംശീയത വളരുന്നതും മതങ്ങൾക്കിടയിലുണ്ടാകുന്ന അക്രമങ്ങൾ തടയാനുമുള്ള ശ്രമങ്ങൾ നടത്തണം. ഒപ്പം ഇന്റർനെറ്റ് നിരോധനം അവസാനിപ്പിക്കാനും സംഭവത്തിൽ സ്വാതന്ത്രാന്വേഷണം നടത്താനും പ്രമേയത്തിൽ പാർലമെന്റ് ആവശ്യപ്പെട്ടു.

അടിയന്തര ചർച്ച നടത്താനുള്ള തീരുമാനത്തിനെതിരെ ഇന്ത്യ എതിർപ്പ് ഉന്നയിച്ചിരുന്നെങ്കിലും ഇത് കണക്കിലെടുക്കാതെയാണ് 'ഇന്ത്യ, മണിപ്പൂരിലെ സ്ഥിതി' എന്ന പ്രമേയം യൂറോപ്യൻ പാർലമെന്റ് പാസ്സാക്കിയത്. പ്രമേയത്തിനെതിരെ ഇന്ത്യ നയതന്ത്ര ഇടപെടൽ നടത്തിയിരുന്നെങ്കിലും അതെല്ലാം വിഫലമായിരുന്നു.

മണിപ്പൂർ കലാപം: പിന്നില്‍ ഹിന്ദു ഭൂരിപക്ഷവാദ നയങ്ങളെന്ന് യൂറോപ്യൻ പാർലമെന്റ് പ്രമേയം; നടപടി അംഗീകരിക്കില്ലെന്ന്  ഇന്ത്യ
മണിപ്പൂർ: ആനിരാജ ഉൾപ്പെടെ മൂന്നുപേർക്കെതിരെ രാജ്യദ്രോഹക്കുറ്റം, ദീക്ഷ ദ്വിവേദിയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

മെയ് മൂന്നിന് ആരംഭിച്ച മണിപ്പൂർ കലാപത്തിൽ ഇതുവരെ 140 ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. 54,000 ത്തോളം ആളുകളാണ് സ്വന്തം വീടുപേക്ഷിച്ചതെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

logo
The Fourth
www.thefourthnews.in