ബിജെപിക്കും 'ആപ്പി'നുമിടയിലെ റോഹിങ്ക്യൻ അഭയാർത്ഥി ജീവിതം
എങ്ങനെയാണ് ഒരു രാജ്യം അഭയാർത്ഥികളെ നേരിടേണ്ടത്?? റോഹിങ്ക്യന്‍ വംശജരുടെ കാര്യത്തില്‍ മനുഷ്യത്വരഹിതമായ നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളത്. സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോഴും, അന്താരാഷ്ട്ര മനുഷ്യവകാശ നിയമങ്ങളല്ല റോഹിങ്ക്യന്‍ വിഷയത്തില്‍ ഇന്ത്യയുടെ പരിഗണനയെന്നാണ് കേന്ദ്രം വാദിച്ചത്.
ബിജെപിക്ക് മാത്രമല്ല, ഇക്കാര്യത്തില്‍ ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്കും ഇതേ സമീപനം തന്നെയാണ്. പുരോഗമന-ക്ഷേമ രാഷ്ട്രീയമെന്ന ആശയം റോഹിങ്ക്യന്‍ മനുഷ്യാവകാശ പ്രശ്‌നത്തിന് മുന്നില്‍ ആം ആദ്മി കൈയൊഴിഞ്ഞു. തങ്ങളുടെ മേഖലകളില്‍ വര്‍ഗീയ ധ്രൂവീകരണത്തിന് സഹായകരമാകുന്ന നിലപാടുകളിലേക്ക് പ്രധാനപ്പെട്ട രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറുന്നതാണ് റോഹിങ്ക്യന്‍ വിഷയം തെളിയിക്കുന്നത്. ബിജെപിക്കും ആപ്പിനുമിടയിലെ റോഹിങ്ക്യൻ അഭയാർത്ഥി ജീവിതം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുഖ്യധാരയില്‍നിന്ന് മാനവികത കുടിയൊഴിഞ്ഞുപോകുകയാണോ എന്ന സംശയമാണ് ഉയർത്തുന്നത്.