ട്രെയിനിലെ കൂട്ടക്കൊല:  ആർപിഎഫ് ഉദ്യോഗസ്ഥൻ ചേതൻ സിൻഹിനെ സർവീസില്‍ നിന്ന് പിരിച്ചുവിട്ടു

ട്രെയിനിലെ കൂട്ടക്കൊല: ആർപിഎഫ് ഉദ്യോഗസ്ഥൻ ചേതൻ സിൻഹിനെ സർവീസില്‍ നിന്ന് പിരിച്ചുവിട്ടു

സർവീസിലിരിക്കുമ്പോൾ തന്നെ വിദ്വേഷ കേസിലുൾപ്പെടെ ചേതൻസിൻഹ് ശിക്ഷിക്കപ്പെട്ടിരുന്നു
Updated on
1 min read

ജയ്‌പൂർ- മുംബൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ മേലുദ്യോഗസ്ഥനടക്കം നാലുപേരെ വെടിവയ്ച്ചുകൊന്ന റെയിൽവേ സുരക്ഷാസേന കോൺസ്റ്റബിൾ ചേതൻ സിൻഹ് ചൗധരിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഓഗസ്റ്റ് 14നാണ് പിരിച്ചുവിടൽ ഉത്തരവ് പുറത്തിറക്കിയത്. നിലവിൽ ചേതൻ സിൻഹ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

കൂടുതൽ ചോദ്യം ചെയ്യലിനായി ചേതൻ സിൻഹിനെ വിട്ടുനല്കണമെന്ന് ആര്‍പിഎഫിന്റെ ആവശ്യത്തിൽ കോടതി ഇന്ന് കോടതി വിധി പറയും. വിദ്വേഷമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന വാദം ശക്തമാക്കുന്ന തെളിവുകൾ സംഭവത്തിന് പിന്നാലെ പുറത്തുവന്നിരുന്നു. ഒരാളെ വെടിവയ്ച്ചിട്ട ശേഷം ഇന്ത്യയിൽ ജീവിക്കണമെങ്കിൽ നരേന്ദ്ര മോദിയും യോഗി ആദിത്യനാഥുമാണ് മുന്നോട്ടുള്ള ഏക വഴിയെന്ന് ചേതൻ സിൻഹ് പറയുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. കൂടാതെ ട്രെയിനിലുണ്ടായിരുന്ന ബുർഖ ധരിച്ച യാത്രക്കാരിയെ ചേതൻ സിൻഹ്, 'ജയ് മാതാ ദി' എന്ന് വിളിക്കാൻ ഭീഷണിപ്പെടുത്തിയതായും വാർത്തകൾ വന്നിരുന്നു.

സർവീസിലിരിക്കുമ്പോൾ വിദ്വേഷ കേസ് ഉൾപ്പെടെ മൂന്നോളം സംഭവങ്ങളിൽ ചേതൻ സിൻഹ് പ്രതിയായിരുന്നുവെന്നും അവയിലെല്ലാം ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. വാഹിദ് ഖാൻ എന്നൊരാളെ ഓഫിസിലെത്തിച്ച് അകാരണമായി മർദിക്കുകയും ഉപദ്രവിക്കുകയും ചെയ്തതാണ് അതിലൊരു കേസ്.

ട്രെയിനിലെ കൂട്ടക്കൊല:  ആർപിഎഫ് ഉദ്യോഗസ്ഥൻ ചേതൻ സിൻഹിനെ സർവീസില്‍ നിന്ന് പിരിച്ചുവിട്ടു
ബുർഖ ധരിച്ച സ്ത്രീയെ 'ജയ് മാതാ ദി' എന്ന് വിളിപ്പിച്ചു; ട്രെയിനിലെ വെടിവയ്പ്പ് വിദ്വേഷ പ്രവൃത്തിയെന്നതിന് കൂടുതൽ തെളിവ്

മേലുദ്യോഗസ്ഥനായ ടിക്കാറാം മീണയെയും മുസ്ലിം വിഭാഗത്തിൽപെട്ട മൂന്ന് യാത്രികരെയും പ്രകോപനമേതുമില്ലാതെ ചേതൻ സിൻഹ് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ജൂലൈ 31ന് ജയ്പൂർ-മുംബൈ സൂപ്പർഫാസ്റ്റിലെ ബി5 കോച്ചിൽ പുലർച്ചെ 5.23ഓടെയായായിരുന്നു സംഭവം. ട്രെയിനിലെ എസ്‌കോർട്ടിങ് ടീമിന്റെ ഭാഗമായിരുന്നു ചേതൻ സിൻഹ്.

ട്രെയിനിലെ കൂട്ടക്കൊല:  ആർപിഎഫ് ഉദ്യോഗസ്ഥൻ ചേതൻ സിൻഹിനെ സർവീസില്‍ നിന്ന് പിരിച്ചുവിട്ടു
ട്രെയിനിലെ കൊലപാതകം: മതവിദ്വേഷ പരാമർശം ഒഴിവാക്കി റിമാൻഡ് റിപ്പോർട്ട്, അന്വേഷണം പ്രതിയുടെ മാനസികനില കേന്ദ്രീകരിച്ച്

ചേതൻ സിൻഹിന് മാനസിക പ്രശ്നമാണെന്ന തരത്തിൽ കാര്യങ്ങൾ മാറ്റുന്നുവെന്ന ആരോപണം ശക്തമായിരുന്നു. കൊലപാതകത്തിന് പിന്നാലെ പ്രചരിച്ച ദൃശ്യങ്ങളെ കുറിച്ച് എഫ്ഐആറിൽ പരാമർശമുണ്ടായിരുന്നില്ല. മാനസിക പ്രശ്നങ്ങളുള്ളയാളാണ് ചേതൻ സിൻഹ് എന്ന തരത്തിലായിരുന്നു എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.

logo
The Fourth
www.thefourthnews.in