ഓടിക്കൊണ്ടിരിക്കെ മുംബൈ - ജയ്പൂർ എക്സ്പ്രസിൽ വെടിയുതിർത്ത് ആർപിഎഫ് ഉദ്യോഗസ്ഥൻ; നാലുപേർ കൊല്ലപ്പെട്ടു

ഓടിക്കൊണ്ടിരിക്കെ മുംബൈ - ജയ്പൂർ എക്സ്പ്രസിൽ വെടിയുതിർത്ത് ആർപിഎഫ് ഉദ്യോഗസ്ഥൻ; നാലുപേർ കൊല്ലപ്പെട്ടു

അക്രമിയെ ആയുധസഹിതം പിടികൂടി
Updated on
1 min read

മഹാരാഷ്ട്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ആര്‍പിഎഫ് കോൺസ്റ്റബിൾ നാലുപേരെ വെടിവച്ച് കൊന്നു. ജയ്പൂര്‍-മുംബൈ എക്‌സ്പ്രസിന്റെ ബി5 കോച്ചില്‍ ഇന്ന് പുലർച്ചെയാണ് സംഭവം. മൂന്ന് യാത്രക്കാരെയും ഒരു സഹപ്രവർത്തകനെയുമാണ് ആർപിഎഫ് കോൺസ്റ്റബിൾ ചേതൻ സിങ് കൊലപ്പെടുത്തിയത്. ഇയാളെ ആയുധസഹിതം പിടികൂടി.

മുംബൈയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ പാല്‍ഘര്‍ റെയില്‍വേ സ്റ്റേഷൻ പിന്നിട്ടശേഷമാണ് ചേതൻ സിങ് യാത്രക്കാർക്ക് നേരെ വെടിയുതിർത്തത്. സ്റ്റേഷനിൽനിന്ന് ട്രെയിൻ നീങ്ങുമ്പോൾ ഇയാൾ ഓടിക്കയറുകയായിരുന്നുവെന്നാണ് നിഗമനം. വെടിയുതിർത്തതിന് ശേഷം ദഹിസർ സ്റ്റേഷനിൽ ഇയാൾ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.

ഓടിക്കൊണ്ടിരിക്കെ മുംബൈ - ജയ്പൂർ എക്സ്പ്രസിൽ വെടിയുതിർത്ത് ആർപിഎഫ് ഉദ്യോഗസ്ഥൻ; നാലുപേർ കൊല്ലപ്പെട്ടു
കൊലപാതകം നടത്തുമ്പോൾ അസ്ഫാക് മദ്യപിച്ചിരുന്നില്ല; പെൺകുട്ടിയുടെ മരണം ബലാത്സംഗത്തിനിടെ, പോലീസ് കസ്റ്റഡി അപേക്ഷ നൽകും

നിരവധി യാത്രക്കാർക്ക് വെടിവയ്പ്പിൽ പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. പുലർച്ചെയായതിനാൽ മിക്കയാത്രക്കാരും ഉറക്കത്തിലായിരുന്നു. ശബ്ദവും നിലവിളികളും കേട്ടാണ് പലരും ഉറക്കമുണർന്നത്.

logo
The Fourth
www.thefourthnews.in