'100 വര്‍ഷം കൊണ്ട് സമ്പൂര്‍ണ മതപരിവര്‍ത്തനം, അതായിരുന്നു അവരുടെ ലക്ഷ്യം'; ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരെ മോഹന്‍ ഭാഗവത്

'100 വര്‍ഷം കൊണ്ട് സമ്പൂര്‍ണ മതപരിവര്‍ത്തനം, അതായിരുന്നു അവരുടെ ലക്ഷ്യം'; ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരെ മോഹന്‍ ഭാഗവത്

മത പരിവര്‍ത്തനത്തെക്കുറിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്
Updated on
1 min read

സ്വന്തം സമൂഹത്തില്‍ പരിഗണന ലഭിക്കാതിരിക്കുമ്പോഴാണ് ആളുകള്‍ മതപരിവര്‍ത്തനത്തെ കുറിച്ച് ചിന്തിക്കുന്നതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ച് കൊണ്ടാണ് മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് ആര്‍എസ്എസ് മേധാവി രംഗത്തെത്തിയത്. മതപരിവര്‍ത്തന രംഗത്ത് ക്രിസ്ത്യന്‍ മിഷനറിമാര്‍ വിജയം കാണുന്നതിന് പിന്നിലെ കാരണം വിമര്‍ശനാത്മകമായി വിശദീകരിക്കവെയാണ് ആര്‍എസ്എസ് മേധാവിയുടെ പ്രതികരണം. നൂറ് വര്‍ഷം കൊണ്ട് ഇന്ത്യയെ പൂര്‍ണമായി മതപരിവര്‍ത്തനം നടത്തുകയായിരുന്നു അവരുടെ ലക്ഷ്യം എന്നും മോഹന്‍ ഭാഗവത് കുറ്റപ്പെടുത്തി.

'100 വര്‍ഷം കൊണ്ട് സമ്പൂര്‍ണ മതപരിവര്‍ത്തനം, അതായിരുന്നു അവരുടെ ലക്ഷ്യം'; ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരെ മോഹന്‍ ഭാഗവത്
ക്രൈസ്തവർക്ക് പിന്നാലെ മുസ്ലീങ്ങളെയും അടുപ്പിക്കാൻ ബിജെപി; പെരുന്നാളിന് മുസ്ലീം വീടുകള്‍ സന്ദര്‍ശിക്കും

'നമ്മള്‍ സ്വന്തം ആളുകളെ കാണുന്നില്ല. അവരുടെ അടുത്ത് പോയി സംസാരിക്കുന്നില്ല. എന്നാല്‍ ആയിരക്കണക്കിന് മൈലുകള്‍ അകലെയുള്ള ചില മിഷനറിമാര്‍ ഇവിടെ വന്ന് താമസിക്കുകയും അവരുടെ ഭക്ഷണം കഴിക്കുകയും അവരുടെ ഭാഷ സംസാരിക്കുകയും പിന്നീട് അവരെ മതപരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നു'.- എന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രതികരണം. ഏപ്രില്‍ 16ന് മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ ഗോവിന്ദരാജ് മഹാരാജിന്റെ സ്മാരകം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'100 വര്‍ഷം കൊണ്ട് സമ്പൂര്‍ണ മതപരിവര്‍ത്തനം, അതായിരുന്നു അവരുടെ ലക്ഷ്യം'; ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരെ മോഹന്‍ ഭാഗവത്
ആര്‍എസ്എസ് പ്രതിസ്ഥാനത്തുവരുന്ന ചരിത്ര സംഭവങ്ങള്‍ പഠിക്കേണ്ട; ഗാന്ധി വധത്തിലേക്ക് നയിച്ച സംഭവങ്ങൾ വിലക്കി എൻസിഇആർടി

150 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്തുമതം സ്വീകരിച്ച മധ്യപ്രദേശിലെ ഒരു ഗ്രാമം മുഴുവനും സനാതന എന്ന സംഘടനയുടെ ഹിന്ദു മതത്തിലേക്ക് തിരിച്ചുവന്നു. സനാതന ധര്‍മം പ്രചരിപ്പിക്കുന്നതിനായി നമുക്ക് രാജ്യത്തിന് പുറത്തേയ്ക്ക് പോകേണ്ടതില്ല. രാജ്യത്തെ സംസ്‌കാരത്തിലുളള വ്യതിയാനങ്ങളെ ഇല്ലതാക്കുകയാണ് ചെയ്യേണ്ടത്. കൂടാതെ ഹിന്ദു വിശ്വാസത്തിന്റെ വേരുകള്‍ ശക്തിപ്പെടുത്തുകയും വേണം- ഭാഗവത് പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ക്രിസ്ത്യന്‍ വിഭാഗത്തെ ബിജെപിയോട് അടുപ്പിക്കാന്‍ ദേശീയ തലത്തില്‍ തന്നെ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ആര്‍എസ് എസ് മേധാവി മതപരിവര്‍ത്തനത്തില്‍ മിഷനറിമാരുടെ പ്രവര്‍ത്തന ശൈലിയെ പരാമര്‍ശിച്ച് രംഗത്തെത്തുന്നത്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ ആഹ്വാനം പ്രകാരം പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കള്‍ ദേവാലയങ്ങള്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് ഇന്ത്യയില്‍ ഉയര്‍ന്നു വന്നത്. ബിജെപിയുടെ ക്രിസ്ത്യന്‍ പ്രണയം കാപഠ്യമാണെന്നായിരുന്നു ഇതിന് എതിരെ ഉയര്‍ന്ന വിമര്‍ശനം.

logo
The Fourth
www.thefourthnews.in