ഗാന്ധി കുടുംബത്തിന്റെ പിന്തുണ; സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക്?

ഗാന്ധി കുടുംബത്തിന്റെ പിന്തുണ; സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക്?

കോണ്‍ഗ്രസിലെ ഒരു വ്യക്തി, ഒരു പദവി നയമാണ് അശോക് ഗെഹ്‌ലോട്ടിന് തിരിച്ചടിയായത്.
Updated on
1 min read

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്‌ലോട്ടിന്റെ പേര് സജീവമായി പരിഗണിക്കപ്പെടുമ്പോള്‍ സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റിന് ഗാന്ധി കുടുംബത്തിന്റെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസിലെ ഒരു വ്യക്തി, ഒരു പദവി നയമാണ് അശോക് അശോക് ഗെഹ്‌ലോട്ടിന് തിരിച്ചടിയായത്.

ഗാന്ധി കുടുംബത്തിന്റെ പിന്തുണ; സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക്?
ഒരാള്‍ക്ക് ഒരു പദവിയെന്ന് രാഹുല്‍ ഗാന്ധി; അശോക് ഗെഹ്ലോട്ടിന്റെ മോഹങ്ങള്‍ പൊലിയുന്നു

അതേസമയം, രാജസ്ഥാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എതിരാളിയായ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത് ഗെഹ്‌ലോട്ടിന് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പദവിയില്‍ തുടരുന്നതിന് പരമാവധി സമ്മര്‍ദം ഗെഹ്‌ലോട്ട് ചെലുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ സൂചന നല്‍കുന്ന പ്രതികരണങ്ങളായിരുന്നു നേരത്തെ ഗെഹ്‌ലോട്ടിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇരട്ട പദവി തര്‍ക്കങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഗെഹ്ലോട്ട് പ്രതികരിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ്, മുഖ്യമന്ത്രി സ്ഥാനങ്ങള്‍ ഒരേ സമയം വഹിക്കാമെന്നും 'ഒരാള്‍ക്ക് ഒരു പദവി' നാമനിര്‍ദേശത്തിലൂടെ ലഭിക്കുന്ന സ്ഥാനങ്ങള്‍ക്ക് മാത്രമാണെന്നുമാണ് ഗെഹ്ലോട്ടിന്റെ നിലപാട്.

തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ്, മുഖ്യമന്ത്രി സ്ഥാനങ്ങള്‍ ഒരേ സമയം വഹിക്കാമെന്നും 'ഒരാള്‍ക്ക് ഒരു പദവി' നാമനിര്‍ദേശത്തിലൂടെ ലഭിക്കുന്ന സ്ഥാനങ്ങള്‍ക്ക് മാത്രമാണെന്നുമാണ് ഗെഹ്ലോട്ടിന്റെ നിലപാട്.

എന്നാല്‍ എറണാകുളത്ത് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒരു വ്യക്തി, ഒരു പദവി നയത്തില്‍ മാറ്റം ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതോടെയാണ് സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാക്കിയത്. അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി രാഹുല്‍ ഗാന്ധിയെ കാണാന്‍ അശോക് ഗെഹ് ലോട്ട് ഇന്ന് കേരളത്തിലെത്തിയിട്ടുണ്ട്. കൊച്ചിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഗെഹ്‌ലോട്ടിന് പിന്‍ഗാമിയായി സച്ചിന്‍ പൈലറ്റ് എത്തുമോ എന്നതില്‍ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

logo
The Fourth
www.thefourthnews.in