രാജസ്ഥാനിൽ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാൻ സച്ചിൻ പൈലറ്റ്

രാജസ്ഥാനിൽ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാൻ സച്ചിൻ പൈലറ്റ്

ജൂണ്‍ 11ന് പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷികത്തിലാകും പാര്‍ട്ടി പ്രഖ്യാപനം
Updated on
1 min read

ഒത്തുതീര്‍പ്പിന്റെയും ഐക്യത്തിന്റേയും ഘട്ടത്തിലേക്ക് കടന്നുവെന്ന് പ്രതീക്ഷിച്ചിരിക്കെ രാജസ്ഥാൻ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയായി സച്ചിൻ പൈലറ്റിന്റെ നീക്കം. കോണ്‍‍ഗ്രസ് വിട്ട് സച്ചിൻ പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ടുകൾ. ജൂണ്‍ 11ന് പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷികത്തിലാകും പാര്‍ട്ടി പ്രഖ്യാപനം. 'പ്രഗതിശീൽ കോണ്‍ഗ്രസ്' എന്നതാകും സച്ചിന്റെ പാര്‍ട്ടിയുടെ പേര്.

രാജസ്ഥാനിൽ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാൻ സച്ചിൻ പൈലറ്റ്
രാജസ്ഥാൻ കോണ്‍ഗ്രസിൽ മഞ്ഞുരുകി; അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും യോജിച്ച് മുന്നോട്ട്

പ്രഗതിശീൽ കോണ്‍ഗ്രസ് പ്രഖ്യാപനത്തിന് മുന്നോടിയായി സച്ചിൻ ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കി. ജയ്പൂരിൽ മഹാറാലി നടത്തി പ്രഖ്യാപനം നടത്താനാണ് നീക്കം. പ്രശാന്ത് കിഷോറിന്റെ കണ്‍സൾട്ടൻസി സ്ഥാപനമായ ഐപാക്കിന്റെ സഹായത്തോടെയാണ് സച്ചിന്റെ നീക്കങ്ങൾ. ഏപ്രിൽ 11ന് ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ സച്ചിൻ നടത്തിയ ഏകദിന നിരാഹാര സമരം ആസൂത്രണം ചെയ്തതും ഐപാക്കായിരുന്നു. വസുന്ധരരാജെ സര്‍ക്കാരിന്റെ കാലത്തെ അഴിമതികളിൽ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരാഹാര സമരം. അജ്മീറിൽ നിന്ന് ജയ്പൂരിലേക്ക് മെയ് അഞ്ചുമുതൽ പത്തുവരെ സച്ചിൻ പൈലറ്റ് നടത്തിയ അഞ്ചുദിവസത്തെ യാത്രയ്ക്ക് പിന്നിലും ഐപാക്കിന്റെ ആസൂത്രണമുണ്ടായിരുന്നതായാണ് വിവരം. സംസ്ഥാന സര്‍ക്കാരിന് മുന്നിൽ വിവിധ ആവശ്യങ്ങൾ സച്ചിൻ മുന്നോട്ടുവച്ചത് യാത്രയുടെ അവസാനം ജയ്പൂരിൽ നടത്തിയ മഹാറാലിയിലാണ്.

രാജസ്ഥാനിൽ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാൻ സച്ചിൻ പൈലറ്റ്
രാജസ്ഥാനില്‍ അഞ്ച് ദിവസത്തെ ജന്‍ സംഘര്‍ഷ് യാത്ര; സര്‍ക്കാരിനെതിരല്ല, അഴിമതി വിരുദ്ധ യാത്രയെന്ന് സച്ചിന്‍ പൈലറ്റ്

ഭിന്നതകൾ മറന്ന് രാജസ്ഥാനിൽ യോജിച്ച് മുന്നോട്ടുപോകുമെന്ന് മെയ് 29ന് മല്ലികാര്‍ജുൻ ഖാര്‍ഗെ, രാഹുൽ ഗാന്ധി എന്നിവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും ധാരണയിലെത്തിയിരുന്നു. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ ഇരു നേതാക്കളും ഹൈക്കമാൻഡ് തലത്തിൽ നടന്ന ചര്‍ച്ചയിൽ ധാരണയിലെത്തി. ഇരുവരും ഒന്നിച്ചെത്തിയാണ് മാധ്യമങ്ങളെ ഇക്കാര്യങ്ങൾ അറിയിച്ചതും. സച്ചിൻ ഉയര്‍ത്തിയ പ്രശ്നങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് രാഹുൽ ഉറപ്പുനൽകിയിരുന്നു. സച്ചിനെ കൂടി ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്ന് അശോക് ഗെഹ്ലോട്ടിനോട് ഹൈക്കമാൻഡ് നിര്‍ദേശിക്കുകയും ചെയ്തു.

രാജസ്ഥാനിൽ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാൻ സച്ചിൻ പൈലറ്റ്
'അഴിമതിക്കെതിരെ 15 ദിവസത്തിൽ നടപടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം'; രാജസ്ഥാൻ സർക്കാരിനെ വെല്ലുവിളിച്ച് സച്ചിൻ പൈലറ്റ്

വസുന്ധര രാജെ സര്‍ക്കാരിന്റെ കാലത്തെ അഴിമതികളിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് രംഗത്ത് എത്തിയിരുന്നു. നടപടിയെടുത്തില്ലെങ്കില്‍ ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നായിരുന്നു സച്ചിന്റെ മുന്നറിയിപ്പ്. മുൻ സര്‍ക്കാരിന്റെ അഴിമതി വിഷയത്തിലാണെങ്കിൽ കൂടി സച്ചിൻ പൈലറ്റ് സംസ്ഥാന സര്‍ക്കാരിനെതിരെ തിരിയുന്നത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് മുന്നിൽക്കണ്ടായിരുന്നു ഹൈക്കമാൻഡിന്റെ ഇടപെടൽ.

രാജസ്ഥാനിൽ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാൻ സച്ചിൻ പൈലറ്റ്
'സോണിയ അല്ല, വസുന്ധര രാജെയാണ് ഗെഹ്‌ലോട്ടിന്റെ നേതാവ്'; ബിജെപി നേതാക്കളുമായി മുഖ്യമന്ത്രിക്ക് രഹസ്യധാരണ: സച്ചിൻ പൈലറ്റ്

ജൂണ്‍ 11ന് സച്ചിൻ പൈലറ്റ് ഒരു പ്രധാന പ്രഖ്യാപനം നടത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'പ്രഗതിശീൽ കോണ്‍ഗ്രസ്' എന്ന പേരിൽ സംഘടന രൂപീകരിക്കുമെന്നായിരുന്നു ആദ്യ സൂചന. എന്നാൽ പ്രാദേശിപാര്‍ട്ടി തന്നെയാണെന്ന വിവരം ഇപ്പോഴാണ് പുറത്തുവന്നത്. നേരത്തെ 2020ൽ ഗെഹ്ലോട്ടുമായുള്ള എതിര്‍പ്പുകൾ ശക്തമായപ്പോഴും സച്ചിന്റെ പുതിയ പാര്‍ട്ടി എന്ന വാര്‍ത്തകൾ പുറത്തുവന്നിരുന്നു.

logo
The Fourth
www.thefourthnews.in