സച്ചിൻ പൈലറ്റ്
സച്ചിൻ പൈലറ്റ്

അഴിമതി രാഷ്ട്രീയം അനുവദിക്കരുതെന്ന് സച്ചിൻ പൈലറ്റ്: പിതാവിന്റെ ചരമവാർഷികത്തിൽ പാർട്ടി പ്രഖ്യാപനം ഉണ്ടായില്ല

ദൗസയിൽ പിതാവിന്റെ പ്രതിമയിൽ പ്രാർത്ഥന നടത്തിയ അദ്ദേഹം ഛാത്രവാസിൽ പുതിയ പ്രതിമയുടെ അനാഛാദനവും നടത്തി
Updated on
1 min read

അഴിമതി രാഷ്ട്രീയത്തിന് രാജസ്ഥാനിലും ഇന്ത്യയും ഇടം നൽകരുതെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. കോൺഗ്രസ് വിട്ട് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സച്ചിൻ പൈലറ്റിന്റെ പരാമർശം. പൈലറ്റ് കുടുംബത്തിന്റെ ശക്തി കേന്ദ്രമായ ദൗസയിൽ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പിതാവിന്റെ ചരമവാര്‍ഷികത്തിലാകും സച്ചിൻ പൈലറ്റിന്റെ പാര്‍ട്ടി പ്രഖ്യാപനമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ.

സച്ചിൻ പൈലറ്റ്
രാജസ്ഥാനിൽ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാൻ സച്ചിൻ പൈലറ്റ്

ദൗസയിൽ പിതാവിന്റെ പ്രതിമയിൽ പ്രാർത്ഥന നടത്തിയ അദ്ദേഹം ഛാത്രവാസിൽ പുതിയ പ്രതിമയുടെ അനാഛാദനവും നടത്തി. ജനങ്ങളുടെ , പ്രത്യേകിച്ച് യുവാക്കളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ യുവാക്കളുടെ ക്ഷേമത്തെക്കുറിച്ചാണ് താൻ ഇപ്പോഴും സംസാരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

"ഇവിടെ വരെ എത്തിയതിന് എല്ലാവരോടും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. വിദ്യാർത്ഥികളെ സഹായിച്ചത് കൊണ്ട് ഒന്നും നഷ്ടപ്പെടാനില്ല.എല്ലായ്പ്പോഴും ദരിദ്രരായ ആളുകളെ സഹായിക്കണം.രാജസ്ഥാനിലും ഇന്ത്യയിലും രാഷ്ട്രീയത്തിൽ അഴിമതിക്കും ഇടം നൽകരുത്. യുവാക്കൾ നിരാശരായാൽ രാജ്യത്തിന് ഒരിക്കലും വികസിക്കാനാവില്ല" അദ്ദേഹം പറഞ്ഞു. മുൻ ബിജെപി മുഖ്യമന്ത്രി വസുന്ധര രാജെയെ പൂർണ്ണമായും എതിർക്കുന്നുവെന്നും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സച്ചിൻ പൈലറ്റ്
ഗെഹ്ലോട്ട് സർക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് സച്ചിൻ പൈലറ്റ്; രാജസ്ഥാനിൽ കോൺഗ്രസിന് വീണ്ടും തലവേദന

"നമ്മുടെ ഭരണത്തിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ, മറ്റുള്ളവരെ കുറ്റപ്പെടുത്താതെ അത് തിരുത്തണം. ഒരാളെയും അപകീർത്തിപ്പെടുത്താൻ വേണ്ടിയല്ല ഞാൻ എന്റെ ആവശ്യങ്ങൾ മുന്നോട്ട് വച്ചത്. രാഷ്ട്രീയത്തിൽ നിങ്ങളുടെ അഭിപ്രായം ഉന്നയിക്കുന്നത് വളരെ പ്രധാനമാണ്," സംസ്ഥാനസർക്കാരിനെ വിമർശിച്ചുകൊണ്ട് സച്ചിൻ പൈലറ്റ് വ്യക്തമാക്കി.

ഒരു സമയത്ത് വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടിരുന്നു എന്നും എന്നാൽ നിങ്ങൾ എല്ലാവരും എന്നെ പിന്തുണച്ചു എന്നും ചടങ്ങിൽ പങ്കെടുത്ത തന്റെ അനുയായികളോട് സച്ചിൻ പൈലറ്റ് പറഞ്ഞു.

സച്ചിൻ പൈലറ്റ്
'അഴിമതിക്കെതിരെ 15 ദിവസത്തിൽ നടപടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം'; രാജസ്ഥാൻ സർക്കാരിനെ വെല്ലുവിളിച്ച് സച്ചിൻ പൈലറ്റ്

ഒത്തുതീര്‍പ്പിന്റെയും ഐക്യത്തിന്റേയും ഘട്ടത്തിലേക്ക് കടന്നുവെന്ന് പ്രതീക്ഷിച്ചിരിക്കെ രാജസ്ഥാൻ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയായാണ് സച്ചിൻ പൈലറ്റ് പുതിയ പാർട്ടി രൂപീകരിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നത്. 'പ്രഗതിശീൽ കോണ്‍ഗ്രസ്' എന്നാകും പാർട്ടിയുടെ പേര് എന്നായിരുന്നു റിപ്പോർട്ടുകൾ.

2018 ൽ സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ രൂപീകരിച്ചത് മുതൽ ഗെഹ്‌ലോട്ടും പൈലറ്റും തമ്മിൽ അധികാര തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. നേരത്തെ 2020ൽ ഗെഹ്ലോട്ടുമായുള്ള എതിര്‍പ്പുകൾ ശക്തമായപ്പോഴും സച്ചിന്റെ പുതിയ പാര്‍ട്ടി എന്ന വാര്‍ത്തകൾ പുറത്തുവന്നിരുന്നു.

logo
The Fourth
www.thefourthnews.in