ബ്രിജ് ഭൂഷണെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ ബിജെപി നേതാവ്; ലക്ഷ്യം ഫെഡറേഷൻ അധ്യക്ഷ സ്ഥാനമെന്നും സാക്ഷി മാലിക്

ബ്രിജ് ഭൂഷണെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ ബിജെപി നേതാവ്; ലക്ഷ്യം ഫെഡറേഷൻ അധ്യക്ഷ സ്ഥാനമെന്നും സാക്ഷി മാലിക്

ബ്രിജ് ഭൂഷൺ സിങ്ങിനെ പുറത്താക്കി ഗുസ്തി ഫെഡറേഷന്റെ തലപ്പെത്താത്താനായിരുന്നു ബബിത ഫോഗാട്ടിന്റെ നീക്കമെന്നും സാക്ഷി മാലിക്
Updated on
1 min read

ബിജെപി നേതാവ് ബബിത ഫോഗാട്ടിനെതിരെ ആരോപണവുമായി ഒളിമ്പിക് ഗുസ്തി താരം സാക്ഷി മാലിക്. ഡൽഹി ജന്തർ മന്ദറിൽ അന്നത്തെ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ നടത്തിയ സമരത്തിന് പിന്നിൽ ബബിതയ്ക്ക് ഗൂഢലക്ഷ്യങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സാക്ഷി മാലിക് ആരോപിച്ചത്. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ ടിവിക്ക് തിങ്കളാഴ്ച നല്‍കിയ അഭിമുഖത്തിലാണ് സാക്ഷി ഇക്കാര്യം പറഞ്ഞത്.

ബ്രിജ് ഭൂഷൺ സിങ്ങിനെ പുറത്താക്കി ഗുസ്തി ഫെഡറേഷന്റെ തലപ്പത്തെത്താനായിരുന്നു ബബിത ഫോഗാട്ടിന്റെ നീക്കമെന്നും സാക്ഷി മാലിക് പറയുന്നു. ബ്രിജ് ഭൂഷണെതിരായ ലൈംഗികാരോപണങ്ങൾ ഉന്നയിച്ച് സമരം നടത്താൻ തങ്ങളെ ആദ്യം സമീപിച്ചത് ബബിത ഫോഗാട്ടാണ്. അതിനുപിന്നിൽ അവർക്ക് രഹസ്യ അജണ്ടകളുണ്ടയിരുന്നുവെന്നും സാക്ഷി ആരോപിച്ചു. "കോൺഗ്രസാണ് തങ്ങളുടെ സമരത്തിന് പിന്നിലെന്നായിരുന്നു അഭ്യൂഹങ്ങൾ, എന്നാൽ പ്രതിഷേധിക്കാനുള്ള അനുവാദം നേടിത്തന്നത് ബബിത, ടിരാത് റാണ എന്നീ രണ്ട് ബിജെപി നേതാക്കളാണ്" സാക്ഷി പറഞ്ഞു.

പ്രതിഷേധത്തെ പൂർണമായും ബബിത ഫോഗാട്ട് സ്വാധീനിച്ചിട്ടില്ലെങ്കിലും അവരുടെ നിർദ്ദേശപ്രകാരമാണ് സമരപരിപാടികൾ ആരംഭിച്ചതെന്നാണ് സാക്ഷി ചൂണ്ടിക്കാട്ടുന്നത്. "ഫെഡറേഷനിൽ ലൈംഗികാതിക്രമം, പീഡനം തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഒരു സ്ത്രീ ചുമതലയേറ്റാൽ, പ്രത്യേകിച്ച് കായികതാരം കൂടിയായ ബബിത ഫോഗട്ടിനെപ്പോലുള്ള ഒരാളാണെങ്കിൽ അത് ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഞങ്ങൾ വിശ്വസിച്ചു. ഞങ്ങളുടെ പോരാട്ടം അവർ മനസ്സിലാക്കുമെന്ന് കരുതിയിരുന്നു. പക്ഷേ ഞങ്ങളെ മുൻ നിർത്തി ഒരുവലിയ കളി കളിക്കുകയാണെന്ന് അറിഞ്ഞിരുന്നില്ല" സാക്ഷി പറഞ്ഞു.

ബ്രിജ് ഭൂഷണെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ ബിജെപി നേതാവ്; ലക്ഷ്യം ഫെഡറേഷൻ അധ്യക്ഷ സ്ഥാനമെന്നും സാക്ഷി മാലിക്
'നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല'; ദിവ്യയുടെ ആരോപണങ്ങൾ നിഷേധിച്ച് റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്

ബബിത തങ്ങൾക്കൊപ്പം പോരാട്ടത്തിൽ പങ്കാളിയാകുമെന്നും പ്രതിഷേധത്തിൽ കൂടെയുണ്ടാകുമെന്ന് കരുതിയിരുന്നുവെന്നും സാക്ഷി കൂട്ടിച്ചേർത്തു. ഒപ്പം, തനിക്കെതിരെ സമരം ചെയ്തവരെല്ലാം 'അവസാനിച്ചു' എന്ന ബ്രിജ് ഭൂഷന്റെ വാദം തെറ്റാണെന്നാണ് വിനേഷ് ഫോഗാട്ടിന്റെ തിരഞ്ഞെടുപ്പ് ജയം സൂചിപ്പിക്കുന്നതെന്നും സാക്ഷി പറഞ്ഞു.

logo
The Fourth
www.thefourthnews.in