ബോളിവുഡ് താരം സല്‍മാന്‍ ഖാന് തോക്ക് കൈവശം വെയ്ക്കാന്‍ അനുമതി ലഭിച്ചു. അടുത്തിടെ വന്ന വധഭീഷണികളുടെ പശ്ചാത്തലത്തിൽ തോക്ക് ലൈസന്‍സ് ആവശ്യപ്പെട്ട് സൽമാൻ ഖാൻ മുംബൈ പോലീസിന് അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സ്വയരക്ഷയ്ക്കായി ലൈസൻസ് അനുവദിച്ചത്.
പഞ്ചാബീ ഗായകന്‍ സിദ്ദു മൂസ വാല വെടിയേറ്റ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കകമായിരുന്നു അജ്ഞാത ഭീഷണി സന്ദേശം വന്നത്. സിദ്ദു മൂസവാലയുടെ ഗതിവരുമെന്നായിരുന്നു ഭീഷണി കത്തിന്റെ ഉള്ളടക്കം.
സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനും ജൂണിലാണ് വധഭീഷണി ഉണ്ടായത്. പ്രഭാത സവാരിക്കിടെയാണ് കത്ത് കണ്ടത്. പഞ്ചാബീ ഗായകന്‍ സിദ്ദു മൂസ വാല വെടിയേറ്റ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കകമായിരുന്നു അജ്ഞാത ഭീഷണി സന്ദേശം വന്നത്. സിദ്ദു മൂസവാലയുടെ ഗതിവരുമെന്നായിരുന്നു ഭീഷണി കത്തിന്റെ ഉള്ളടക്കം. തുടർന്നാണ് ലൈസൻസിനായി സൽമാൻഖാൻ മുംബൈ പോലീസിനെ സമീപിച്ചത്.
ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്നോയിയുടെ സംഘമാണ് വധഭീഷണിക്ക് പിന്നിലെന്ന് അന്വേഷണത്തിൽ മുംബൈ പോലീസ് കണ്ടെത്തി. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്നോയിയിൽ നിന്ന് സൽമാൻഖാന് 2018ലും ഭീഷണി ഉണ്ടായിരുന്നു. ഇത്തവണ വിഷയം കൂടുതൽ ഗൗരവത്തോടെയാണ് താരം എടുത്തത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ സല്‍മാന്‍ ഖാന്‍ സുരക്ഷ വര്‍ധിപ്പിച്ചു. ബുള്ളറ്റ് പ്രൂഫ് കാര്‍ ഉപയോഗിക്കാന്‍ തുടങ്ങി. ബാന്ദ്രയിലെ വീട്ടിനും സുരക്ഷ വര്‍ധിപ്പിച്ചു.
തോക്ക് ലൈസന്‍സ് ലഭിക്കുന്നതിനായി കഴിഞ്ഞ മാസം അവസാനമാണ് താരം മുംബൈ പോലീസിനെ സമീപിച്ചത്. പോലീസ് കമ്മീഷണർ ആസ്ഥാനത്ത് നേരിട്ടെത്തിയായിരുന്നു അപേക്ഷ നൽകിയത്. തുടര്‍ന്ന് ആവശ്യമായ അന്വേഷണങ്ങള്‍ക്ക് ശേഷം ലൈസന്‍സ് അതോറിറ്റി, ലൈസന്‍സ് അനുവദിക്കുകയായിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായുള്ള പരിശോധനകൾക്കായി സല്‍മാന്‍ ഖാന്‍ നേരിട്ട് ഹാജരായിരുന്നു.
ലോറന്‍സ് ബിഷ്‌നോയ് കസ്റ്റഡിയില്‍
അതേസമയം ലോറന്‍സ് ബിഷ്‌നോയ് 10 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. ഒരു വധശ്രമക്കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് ബിഷ്‌നോയിയെ മോഗാ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മോഗ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇയാളെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.