സമീർ വാങ്കഡെ ഷാരൂഖിനെ ഭീഷണിപ്പെടുത്തി, 25 കോടി കൈക്കലാക്കാന്‍ ശ്രമിച്ചു: ആര്യൻ ഖാൻ കേസില്‍ സിബിഐ

സമീർ വാങ്കഡെ ഷാരൂഖിനെ ഭീഷണിപ്പെടുത്തി, 25 കോടി കൈക്കലാക്കാന്‍ ശ്രമിച്ചു: ആര്യൻ ഖാൻ കേസില്‍ സിബിഐ

ആര്യന്റെ ഖാന്റെ കുടുംബത്തിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കാൻ വാങ്കഡെ മറ്റുള്ളവരുമായി ഗൂഢാലോചന നടത്തിയെന്ന് സിബിഐ
Updated on
2 min read

ആര്യൻ ഖാൻ കേസിൽ മഹാരാഷ്ട്ര എന്‍സിബി മുന്‍ സോണല്‍ ഡയറക്ടറായ സമീർ വാങ്കഡെയും മറ്റ് രണ്ട് ഉദ്യോഗസ്ഥരും ശ്രമിച്ചത് വന്‍ തട്ടിപ്പിനെന്ന് സിബിഐയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ആര്യന്റെ ഖാന്റെ പിതാവ് ഷാരൂഖ് ഖാനില്‍ നിന്നും 25 കോടി രൂപ തട്ടിയെതുക്കാൻ സമീര്‍ വാങ്കഡെയും സഹായി സാൻവിൽ ഡിസൂസയും ഗൂഢാലോചന നടത്തിയെന്നുമാണ് റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ചൂണ്ടിക്കാട്ടി 25 കോടി രൂപയാണ് സംഘം ഷാരൂഖിന്റെ കുടുംബത്തില്‍ നിന്നും ആവശ്യപ്പെട്ടത്. 25 കോടി എന്നത് പിന്നീട് 18 കോടിയായി കുറച്ചു. തുടർന്ന് 50 ലക്ഷം രൂപ കിരൺ ഗോസാവിയും സഹായിയും അഡ്വാന്‍സായി കൈപ്പറ്റി. അതിലൊരു പങ്ക് പിന്നീട് തിരികെ നല്‍കുകയും ചെയ്തു എന്നും എഫ് ഐആര്‍ ചൂണ്ടിക്കാട്ടുന്നു.

സമീർ വാങ്കഡെ ഷാരൂഖിനെ ഭീഷണിപ്പെടുത്തി, 25 കോടി കൈക്കലാക്കാന്‍ ശ്രമിച്ചു: ആര്യൻ ഖാൻ കേസില്‍ സിബിഐ
ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത എൻസിബി സംഘത്തിലെ ഉദ്യോഗസ്ഥനെ പുറത്താക്കി; നടപടി മറ്റൊരു കേസിൽ

2021 ഒക്‌ടോബർ 2നാണ് കോർഡേലിയ ക്രൂസ് കപ്പലിൽ ലഹരിമരുന്ന് പാര്‍ട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍സിബി മുന്‍ സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കഡെയ്ക്ക് ലഭിക്കുന്നത്. തുടർന്ന് വാങ്കഡെയും അന്നത്തെ സൂപ്രണ്ട് വിശ്വ വിജയ് സിങ്ങും ചേർന്ന് പരിശോധനയ്‌ക്കായി ഒരു സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. മുംബൈ പോർട്ട് ട്രസ്റ്റിന്റെയും കോർഡെലിയ ക്രൂസിന്റെയും ഇന്റർനാഷണൽ ടെർമിനൽ ബിൽഡിങ്ങിന്റെ പ്രവേശന കവാടത്തിൽ തിരച്ചിൽ നടത്തിയായിരുന്നു ഓപ്പറേഷൻ. ഇന്റലിജൻസ് ഓഫീസർ ആശിഷ് രഞ്ജൻ പ്രസാദിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി, കിരൺ ഗോസാവിയെയും പ്രഭാകർ സെയിലിനെയും സംഭവത്തിന്റെ "സ്വതന്ത്ര സാക്ഷികളായി" തിരഞ്ഞെടുത്തു.

സമീർ വാങ്കഡെ ഷാരൂഖിനെ ഭീഷണിപ്പെടുത്തി, 25 കോടി കൈക്കലാക്കാന്‍ ശ്രമിച്ചു: ആര്യൻ ഖാൻ കേസില്‍ സിബിഐ
ഷാരൂഖ് ഖാന്റെ മകനെ അറസ്റ്റ് ചെയ്ത കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്‌ക്കെതിരെ സിബിഐ കേസ്

മൂന്ന് എൻസിബി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് മയക്കുമരുന്ന് പിടിച്ചെടുക്കലും അറസ്റ്റും നടന്നത്. അർബാസ് എന്ന വ്യാപാരി തന്റെ ഷൂസിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നതായി സമ്മതിക്കുകയും തുടർന്ന് അത് പിടിച്ചെടുക്കുകയും ചെയ്തു. ഇന്റലിജൻസ് ഓഫീസർ ആശിഷ് രഞ്ജൻ പ്രസാദിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി, കിരൺ ഗോസാവിയെയും പ്രഭാകർ സെയിലിനെയും സംഭവത്തിന്റെ "സ്വതന്ത്ര സാക്ഷികളായി" തിരഞ്ഞെടുത്തു. എൻസിബി നടത്തിയ അന്വേഷണത്തിൽ ചിലരുടെ പേരുകൾ എഫ്ഐആറിൽ നിന്ന് ഒഴിവാക്കിയതായും മറ്റ് ചിലരുടെ പേരുകൾ ഉൾപ്പെടുത്തിയതായും കണ്ടെത്തി. ആദ്യ റിപ്പോർട്ടിൽ 27 പേരുകളും രണ്ടാമത്തേതിൽ 10 പേരുകളുമാണ് ഉണ്ടായിരുന്നത്.

എൻസിബി ഉദ്യോഗസ്ഥരുടെ പക്കലുണ്ടായിരുന്ന പലരുടെയും പേരുവിവരങ്ങൾ രേഖകളിൽ ഉൾപ്പെടുത്തിയിരുന്നില്ല.

എൻസിബി ഉദ്യോഗസ്ഥരുടെ പക്കലുണ്ടായിരുന്ന പലരുടെയും പേരുവിവരങ്ങൾ രേഖകളിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇക്കൂട്ടത്തിലുള്ള ചിലരെ രേഖകളിൽ പേര് ചേർക്കാതെ തന്നെ വിട്ടയച്ചു. അർബാസിന് മയക്കുമരുന്ന് നൽകിയ സിദ്ധാർത്ഥ് ഷാ കുറ്റസമ്മതം നടത്തിയിട്ടും വെറുതെവിട്ടു. ഗോസാവിയുടെ സ്വകാര്യ വാഹനത്തിലാണ് പ്രതികളെ എൻസിബി ഓഫീസിലേക്ക് കൊണ്ടുവന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതികളുടെ കസ്റ്റഡി കൈകാര്യം ചെയ്യാൻ നിരവധി എൻ‌സി‌ബി ഉദ്യോഗസ്ഥർ ഉണ്ടായിരുന്നിട്ടും അദ്ദേഹം ഒരു എൻ‌സി‌ബി ഉദ്യോഗസ്ഥനാണെന്ന തോന്നിപ്പിക്കാനായിരുന്നു ഇത്തരത്തിലൊരു നീക്കം.

റെയ്ഡിന് ശേഷം ആര്യൻ ഖാനെ എൻസിബി ഓഫീസിലേക്ക് വരാൻ അനുവദിച്ചു. ഇത് മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. നടപടിക്രമങ്ങൾക്കിടയിൽ അദ്ദേഹം ആര്യൻ ഖാനൊപ്പം കിരൺ ഗോസാവി സെൽഫികൾ എടുക്കുകയും വോയ്‌സ് ക്ലിപ്പുകൾ റെക്കോർഡ് ചെയ്യുകയും ചെയ്തു. ഇവയുള്‍പ്പെടെ ഉപയോഗിച്ചാണ് ആര്യന്റെ കുടുംബാംഗങ്ങളിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്.

വാങ്കഡെ തന്റെ വിദേശ സന്ദർശനങ്ങളെ കുറിച്ച് കൃത്യമായി വിശദീകരണം നൽകിയിട്ടില്ലെന്നും വിദേശ യാത്രകൾക്കുള്ള ചെലവ് തെറ്റായി രേഖപ്പെടുത്തിയെന്നും എൻസിബിയുടെ വിജിലൻസ് ബ്രാഞ്ചിന്റെ കണ്ടെത്തലും എഫ്ഐആറില്‍ പറയുന്നു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ മുംബൈ, ഡൽഹി, റാഞ്ചി, ലഖ്‌നൗ, ചെന്നൈ, ഗുവാഹത്തി എന്നിവിടങ്ങളിലെ 29 സ്ഥലങ്ങളിൽ സിബിഐ കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നു.

logo
The Fourth
www.thefourthnews.in